നിർഭയ കേസിലെ, പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ, ആരാച്ചാരായി നിയോഗിക്കണമെന്നാവശ്യപ്പെട്ട്, രാഷ്ട്രപതിക്ക് കത്ത്, അതുവഴി, പെൺകുട്ടിയുടെ ആത്മാവിനു, നിത്യശാന്തി ലഭിക്കുമെന്നും, അറിയിച്ചാണ് കത്ത് നൽകിയിരിക്കുന്നത്.

 

 

നി‍ർഭയ കേസിലെ, പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ, ആരാച്ചാരില്ലെന്ന വാർത്തകൾക്കിടെ, ഷിംല സ്വദേശി, രവി കുമാറാണ്, തന്നെ, തിഹാർ ജയിലിലെ, താൽക്കാലിക ആരാച്ചാരാക്കണമെന്നു, രാഷ്ട്രപതി റാം നാഥ്  കോവിന്ദിനു, കത്തെഴുതിയത്. ഹൈദരാബാദിൽ, യുവതി പീഡനത്തിനിരയായി, മരിച്ചതിനു പിന്നാലെയാണ്, വധശിക്ഷ നീളുന്നതു സംബന്ധിച്ച, ചർച്ച സജീവമായത്.

 

 

താത്കാലികമായെങ്കിലും, തീഹാർ ജയിലിലെ, ആരാച്ചാരായി നിയമിക്കണമെന്നും, നിർഭയയുടെ ഘാതകരെ, തൂക്കിലേറ്റാൻ  തയ്യാറാണെന്നും, രവികുമാർ, രാഷ്്ട്രപതിക്ക് അയച്ച, കത്തിൽ പറയുന്നു. 

 

 

നിർഭയ കേസിലെ പ്രതികളിൽ, മുകേഷ്, അക്ഷയ് കുമാർ സിങ് എന്നിവർ, ദയാഹർജി, നൽകിയിട്ടില്ല. അപേക്ഷ നൽകിയ, വിനയ്  ശർമയുടെ, ദയാഹർജി, തള്ളണമെന്നു, ഡൽഹി സർക്കാർ, ശുപാർശ ചെയ്തിട്ടുണ്ട്. 

 

 

  രാഷ്ട്രപതി ഹർജി നിരസിച്ചാൽ, ബ്ലാക്ക് വാറന്റ് പുറപ്പെടുവിക്കും. ശേഷം, വധശിക്ഷ നടപ്പാക്കണമെന്നതാണു ചട്ടം. ഇതു നടപ്പാക്കാൻ, സ്ഥിരമായി, ഒരാളെ നിയോഗിക്കാനാകില്ലെന്നു, ജയിൽ അധികൃതർ പറയുന്നു.  പൂർണമാനസികാരോഗ്യമുള്ള, ഒരാളെയാണ്, ഇതിനു നിയോഗിക്കേണ്ടത്. അല്ലെങ്കിൽ, ജയിൽ ജീവനക്കാരിലാർക്കും, ഇതു  നി‍ർവഹിക്കാം.

మరింత సమాచారం తెలుసుకోండి: