കൂ​ട​ത്താ​യ് കൊ​ല​പാ​ത​കത്തിൽ രണ്ട് പേരുടെ മരണത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് നൽകി പോലീസ്.സ​യ​നൈ​ഡ് നി​റ​ച്ച കൂ​ൺ കാ​പ്സ്യൂ​ൾ ഉ​ള്ളി​ൽ​ച്ചെ​ന്നാ​ണെ​ന്ന് പൊ​ന്നാ​മ​റ്റ​ത്ത് ടോം ​തോ​മ​സും സി​ലി​യും കൊ​ല്ല​പ്പെ​ട്ട​തെന്ന് അ​ന്വേ​ഷ​ണ​സം​ഘം വെളിപ്പെടുത്തി.

 

ജോളിയുടെ   മൊഴിയിൽസ​യ​നൈ​ഡ് ന​ല്‍കി​യാ​ണ് ഇ​രു​വ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പറഞ്ഞിരുന്നു.  എന്നാൽ എങ്ങനെയാണ് സയനേഡ്   നൽകിയതെന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. അ​ടു​ത്ത​യി​ടെ​യാ​ണ് ജോളി കാ​പ്സ്യൂ​ളി​ന​ക​ത്ത് സ​യ​നൈ​ഡ് ക​ല​ര്‍ത്തി​യ സം​ഭ​വം  വെ​ളി​പ്പെ​ടു​ത്തി​യ​ത്. കൃത്യമായ ആസൂത്രണമാണ് ജോളി നടത്തിയതെന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു ക്യാപ്സ്യൂളിൽ സയനേഡ് നിറച്ച കാര്യം പറഞ്ഞത്.

 

 

രണ്ടുപേർക്കും കാ​പ്സ്യൂ​ളി​നു​ള്ളി​ലെ മ​രു​ന്നു ക​ള​ഞ്ഞ് പ​ക​രം സ​യ​നൈ​ഡ് നി​റ​ച്ച് ന​ല്കു​ക​യാ​യി​രു​ന്നു. ടോം ​തോ​മ​സ് പ​തി​വാ​യി കൂ​ൺ കാ​പ്യ​സൂ​ളു​ക​ള്‍ ക​ഴി​ച്ചി​രു​ന്ന​ത് ജോളിക്ക് ടോമിന് സയനേഡ് ക്യാപ്സ്യൂളിൽ നിറച്ചു നൽകുന്നതിന് എളുപ്പമായി. അങ്ങനെ ആർക്കും സംശയം തോന്നിക്കാത്ത രീതിയിൽ  ​ഭർത്താവ് കഴിച്ചിരുന്ന ഗുളികയിൽ മരുന്നിനു പകരം ജോളിക്ക് സയനൈഡ് നിറക്കാൻ കഴിഞ്ഞ.

 

 

ഇതേ രീതിയിൽ സയനേഡ് നിറച്ചവ ക്ഷീ​ണം മാ​റാ​ൻ കൂ​ൺ ഗു​ളി​ക ന​ല്ല​താ​ണെ​ന്ന് തെറ്റ് ധ​രി​പ്പി​ച്ചാ​ണ് സി​ലി​ക്കും ന​ല്കി​യ​ത്. സിലിക്ക് നൽകാനുള്ള ഗുളിക വാങ്ങി ജോ​ളി​യെ ഏ​ല്‍പ്പി​ച്ചതും സി​ലി​യു​ടെ ഭ​ര്‍ത്താ​വ് ഷാ​ജു തന്നെയാണ്. ജോളി ഗുളികയിൽ മരുന്ന് കളഞ്ഞു പകരം അ​തി​ല്‍ സ​യ​നൈ​ഡ് നി​റ​ച്ച് തി​രി​ച്ചു ന​ല്‍കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​റ​ഞ്ഞ​ത്. ക​ല്ല​റ പൊ​ളി​ക്കു​ന്ന​ത് വ​രെ ഈ കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണം ഉദ്യോഗസ്ഥർ തുടർന്നത്  പരമ രഹസ്യമായാണ്.

 

 

ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ആദ്യം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ പത്തു പേർക്ക് മാ​ത്ര​മാ​ണ് ഉണ്ടായിരുന്നത്. കേ​സി​ന് ഏ​റെ ഗു​ണം ചെയ്യുന്നതായിരുന്നു ജോ​ളി​യു​ടെ സ്വ​ന്തം വീ​ടാ​യ ക​ട്ട​പ്പ​ന​യി​ല്‍ പോ​ലീ​സ് സം​ഘം ഏ​റെ ദി​വ​സം താ​മ​സി​ച്ച് ന​ട​ത്തി​യ അന്വേഷണം. പല വേഷമണിഞ്ഞാണ്  അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കേസിൽ യഥാർത്ഥ സംഭവങ്ങളുടെ ചുരുളഴിക്കുന്നത്. ഇ​ന്‍​ഷൂ​റ​ന്‍​സ് ഏ​ജ​ന്‍റ് ആ​യും ബ്രോ​ക്ക​ര്‍​മാ​രാ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സംസാരിച്ചത് ജോളിക്ക് തിരിച്ചറിയാൻ കഴിയാത്ത വിധമായിരുന്നു.

 

 

കേസിലെഅന്വേഷണത്തിനായി മുഖം തിരിച്ചറിയാതിരിക്കാൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് താ​ടി വെ​ക്കാ​നു​ള്ള അ​നു​വാ​ദ​വും ന​ല്‍​കി​യി​രു​ന്നു. ഇ​ട​ക്ക് കൊലപാതകവുമായി ബന്ധപ്പെട്ട അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ള്‍ പല വിധത്തിലും ജോ​ളി​യെ അറിയിച്ച്‌ ജോളിയുടെ സ്വ​ഭാ​വ​ത്തി​ലെ മാ​റ്റ​ങ്ങ​ളും മു​ഖ​ഭാ​വ​ങ്ങ​ളും പോ​ലീ​സ് നിരീക്ഷിച്ചിരുന്നു. 

 

 

കൂടാതെ പൊന്നാമറ്റം വീ​ടി​ന് സ​മീ​പ​ത്ത് ര​ഹ​സ്യ​ക്യാ​മ​റ​കളും ഉദ്യോഗസ്ഥർ സ്ഥാ​പിച്ചിരുന്നു . ജോളി ഇത്ര ക്രൂരമായി  ബന്ധുക്കളെ കൊന്നൊടുക്കുമെന്നു അടുത്ത ബന്ധുക്കൾ പോലും കരുതിയിരുന്നില്ല

మరింత సమాచారం తెలుసుకోండి: