ശബരിമലയിലേക്ക് ആചാരലംഘനം നടത്തിയതിന്റെ വാർഷിക ദിനത്തിൽ മാർച്ച് നടത്താനുള്ള തീരുമാനത്തിൽ നിന്നും കൂട്ടായ്മ പിൻമാറി. കോടതിയുടെ ഉത്തരവില്ലാതെ ശബരിമലയിലേക്ക് വന്നാൽ പ്രതിശേധക്കാരാവില്ല, തങ്ങളാവും തടയുക എന്ന് പൊലീസുകാർ പറഞ്ഞതിനെ തുടർന്നാണ് കൂട്ടായ്മ പിൻമാറിയത്.

 

   എന്നാൽ ശബരിമല യുവതി പ്രവേശനത്തിന്റെ ഭാഗമായി ജനുവരി 2ന് ആലപ്പുഴയിൽ വാർഷിക പരിപാടികൾ വിപുലമായി സംലടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നവോത്ഥാന കേരളം സത്രീ പക്ഷ കൂട്ടായ്മ. ഒപ്പം ഭാവി പരിപാടികളും പ്രഖ്യാപിക്കും. ഒപ്പം എന്ത് പ്രതിസന്ധികൾ നേരിടേണ്ടി വന്നാലും ശബരിമല യുവതീ പ്രവേശനത്തിൽ നിന്നും പിൻമാറില്ലെന്നാണ് കൂട്ടായ്മ പറയുന്നത്.

 

   ജനുവരി 2ന് ശബരിമല പ്രവേശനത്തിന്  സുരക്ഷ നൽകാൻ പൊലീസ് തയ്യാറാകാത്തതിനാൽ തീയ്യതി മുൻകൂട്ടി പറയാതെ തന്നെ ശബരി മല പ്രവേശനത്തിന് ശ്രമിക്കുമെന്നാണ് കൂട്ടായ്മയുടെ പുതിയ തീരുമാനം. മണ്ഡലകാലം കഴിഞ്ഞാലും സത്രീകളുടെ സുരക്ഷിതമായ സഞ്ചാര സ്വാതന്ത്ര്യം നടപ്പാക്കും വരെ ദീർഘകാല അജണ്ടയായി ഈ സമരം മുന്നോട്ട് കൊണ്ടു പോകുമെന്നും കൂട്ടായ്മ അറിയിച്ചു.

 

   അതേ സമയം കൂട്ടായ്മ സമാധാന പരമായി ശബരി മലയിലേക്ക് പോകുമെന്നും സമാധാനം ഇല്ലാതാക്കാൻ വരുന്നവരെ സമാധാനം പാലിക്കാൻ പൊലീസും അതിന് ഉത്തരവാദിത്തപ്പെട്ട സർക്കാരും ശ്രമിച്ചാൽ മതിയെന്നും കൂട്ടായ്മ വ്യക്തമാക്കുന്നുണ്ട്.ശബരിമലയിലേക്ക് പോവാൻ പ്രത്യേക സുരക്ഷ ആരും നൽകേണ്ടെന്നും ഇന്ത്യൻ പൗര എന്ന നിലയിലുള്ള സംരക്ഷണം വേണമെന്നും ശബരിമലയിൽ പ്രവേശിക്കുന്ന തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്നും കൂട്ടായ്മ വ്യക്തമാക്കി.

 

    ജനുവരി 2ന് ആലപ്പുഴയിൽ നടക്കുന്ന പരിപാടിയിൽ ബിന്ദു അമ്മിണിയും കനക ദുർഗയും പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.അതെ സമയം ശബരിമല വിഷയത്തിൽ  അക്രമത്തിന് വഴിയൊരുക്കാൻ സാധിക്കില്ലെന്നും രാജ്യത്ത്  ഇപ്പോഴുള്ള അവസ്ഥ സ്ഫോടനാത്മകമാണെന്നും ജസ്റ്റീസ് എസ് എ ബോബ് ഡേ വ്യക്തമാക്കിയരുന്നു.

 

   ശബരിമല സത്രീ പ്രവേശനം വിശാല ബഞ്ചിന്റെ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ  ശബരിമല വിഷയത്തിൽ സ്റ്റെ ഉണ്ടെന്ന സർക്കാർ വിലയിരുത്തലും ഇതുമായി ബന്ധപ്പെട്ട് ഈ തീർത്ഥാടന കാലത്ത് പ്രശ്നമുണ്ടാവാൻ ജസ്റ്റീസ് ആഗ്രഹിക്കുന്നില്ലെന്നു മാണ് സാഹചര്യങ്ങൾ തെളിയിക്കൂന്നത്. വിശാല ബഞ്ചിന്റെ ഉപദേശ ശേഷം അന്തിമ തീരുമാനം അനുകൂലമാണെങ്കിൽ പൊലീസ് സംരക്ഷണ നൽകാമെന്നാണ് സുപ്രീം കോടതി നൽകുന്ന സൂചന.

 

   ഇതോടെ വലിയ തലവേദനയാണ് മുഖ്യന് ഒഴിവായി കിട്ടുന്നത്. കാരണം പ്രശ്നങ്ങളൊന്നുമില്ലാതെ ഈ തീർത്ഥാടന കാലം മുന്നോട്ട് കൊണ്ടുപോവാൻ സർക്കാരിന് കഴിയും എന്നതാണ്. എന്നാലും അപ്രഖ്യാപിതമായി ശമ്പരി മലയിൽ യുവതികൾ പ്രവേശിക്കുന്നത് ഭക്തർ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തിൽ ആശങ്ക ഉയരുകയാണ്.

మరింత సమాచారం తెలుసుకోండి: