അച്ഛന്റെ ജന്മദിനത്തിന് ആശംസകൾ നേർന്ന് നടി ഗായത്രി അരുൺ. അച്ഛനൊപ്പമുള്ള ചിത്രവും അദ്ദേഹത്തെ കുറിച്ചുള്ള രസകരമായ അനുഭവവും സോഷ്യൽ മീഡിയയിലോട്ട് പങ്കു വെച്ചാണ് ഗായത്രി തന്റെ അച്ഛന് പിറന്നാൾ ആശംസ നേർന്നത്. ഫേസ്ബുക്കിലൂടെയാണ് അച്ഛനുള്ള പിറന്നാൾ ആശംസ ഗായത്രി പങ്കുവെച്ചത്.

 

   എന്നാലിപ്പോൾ ഫേസ്ബുക്കിൽ വൈറലായ ഗായത്രിയുടെ പോസ്റ്റിൽ, അച്ഛന് ആയുരാരോഗ്യവും ദീർഘായുസ്സും ദൈവം നൽകട്ടെ എന്നാശംസിച്ച് നിരവധി കമന്റുകളാണ് നിറയുന്നത്. ജനുവരി ഒന്പതിനായിരുന്നു ഗായത്രിയുടെ അച്ഛന്റെ പിറന്നാൾ. പോസ്റ്റിൽ അച്ഛനെ കുറിച്ച് താരം എഴുതിയ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. എന്റെ ബർത്‌ഡേ ബോയ്‌ക്കൊപ്പം എന്ന് എഴുതിയാണ് പോസ്റ്റ് തുടങ്ങുന്നത്. എല്ലാ കാര്യത്തിലും തമാശ കണ്ടു പിടിക്കുന്ന മനുഷ്യൻ എന്നും അച്ഛനെ പറ്റി ഗായത്രി കുറിച്ചിട്ടുണ്ട്.

 

   കറുത്ത മുടിയും പ്രായവും കുറവ് തോന്നിക്കുന്നവരുമായ അച്ഛന്റെ കൂട്ടുകാരെ നോക്കാൻ ഗായത്രിയും സഹോദരനും പറയുമ്പോൾ അച്ഛന് എന്നും ഒരു മറുപടി ഉണ്ടായിരുന്നു എന്നും താരം കുറിപ്പിൽ എഴുതിയിട്ടുണ്. ''ഞാൻ ഡൈ ചെയ്യൂല്ല, വേണേൽ ഡിവോഴസ് ചെയ്യാം'' എന്നാണ് ഗായത്രിയും സഹോദരനും മുടി കറുപ്പിക്കാൻ പറയുമ്പോ അച്ഛന് മറുപടി നൽകാറുണ്ടായിരുന്നത്.

 

   അച്ഛൻ എന്ന ഹാഷ്‌ടാഗോടെയാണ് താരം പിറന്നാൾ ആശംസ പോസ്റ്റ് ചെയ്തിരിക്കുന്നത്. പരസ്പരം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാന പിടിച്ച താരമാണ് ഗായത്രി അരുൺ. മലയാള പ്രേക്ഷകർക്ക് ഗായത്രി എന്നും പരസ്പരത്തിലെ ദീപ്തി ഐപിഎസ് ആണ്.

 

    സോഷ്യൽ മീഡിയയിൽ  സജീവസാന്നിധ്യമാണ് ഗായത്രി. ഗായത്രിയുടെ വേറിട്ട ചിന്തകളും ശക്തമായ നിലപാടുകളും സോഷ്യൽ പ്ലാറ്റുഫോമുകളിൽ പലപ്പോഴും വാർത്തക്ക് ഇടയാക്കിയിട്ടുണ്ട്. മാത്രമല്ല സോഷ്യൽ മീഡിയയിലൂടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്കുവയ്ക്കാനും ഗായത്രി മടിക്കാറില്ല.

 

 

    അരുണാണ് ഗായത്രിയുടെ ഭർത്താവ്. ഗായത്രിയുടെ മകളുടെ പേര് മീനാക്ഷി എന്നാണ്. സംഗീതവും നൃത്തവും ഏറെ ഇഷ്ടപെടുന്ന ഗായത്രി ജേർണലിസമാണ് പഠിച്ചത്. പിതാവിന്റെ ജന്മദിനത്തോടനുബന്ധിച്ച് അച്ഛനൊപ്പമുള്ള പഴയൊരു ചിത്രവും ഇൻസ്റ്റാഗ്രാമിൽ ഗായത്രി പങ്കുവച്ചിട്ടുണ്ട്. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നുള്ള നിരവധി കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. 

మరింత సమాచారం తెలుసుకోండి: