കറുത്തമുത്തിലെ ഗായത്രിയായി മലയാളി പ്രേക്ഷകരുടെ മനസിൽ ചേക്കേറിയ നടിയാണ് ദർശന ദാസ്. ആദ്യം വില്ലത്തിയായിട്ടാണ് കറുത്ത മുത്തിൾ താരം എത്തിയതെങ്കിലും പിന്നീട് ഏവരുടെയും ഇഷ്ട കഥാപാത്രങ്ങളിൽ ഒരാളാവുകളയായിരുന്നു ഗായത്രിയായി വന്ന ദർശന.

 

    തുടർന്ന് നിരവധി പരമ്പരകളിലൂടെ പ്രേക്ഷകരുടെ മനസ്സുകളിലേക്ക് ചേക്കേറിയ താരം ഇപ്പോൾ മൗനരാഗം എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.

 

   സുമംഗലീഭവയിൽ സൂര്യന്റെ ദേവിയായെത്തി തിളങ്ങി നിൽക്കുന്ന സമയത്താണ്, അതെ സീരിയലിന്റെ സഹ സംവിധായകൻ അനൂപ് കൃഷ്ണനുമായി ദർശനയുടെ രജിസ്റ്റർ മാര്യേജ് നടക്കുന്നത്.

 

    കൂടാതെ ചില വ്യക്തിപരമായ കാരണങ്ങളാൽ ആ ഇടക്ക് പരമ്പരയിൽ നിന്ന് ദർശന വിട്ട് നിൽക്കുകയും ചെയ്തിരുന്നു. പ്രേക്ഷകരറിയാതെ പെട്ടന്നായിരുന്നു ദർശനയും അനൂപ് കൃഷ്ണയും തമ്മിലുള്ള വിവാഹം നടന്നത്.

 

   കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊക്കെയായി ദർശനയും ഭർത്താവും വിവാഹ സൽക്കാരം നൽകിയത്.

 

    ഇപ്പോൾ ഇവരുടെ വിവാഹ സത്കാരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചുവപ്പ് നിറത്തിലുള്ള ഗൗണിൽ അതീവ സുന്ദരിയായിട്ടാണ് ദർശന വിവാഹ സത്കാരത്തിന് എത്തുന്നത്.

 

   വിവാഹം ആണല്ലോ എന്ന് കരുതി താര ജാഡകളൊന്നുമില്ലാതെ വളരെ ലളിതമായ രീതിയിലാണ് സത്കാരം ഒരുക്കിയിരുന്നത്. മെയ്‌ക്കപ്പൊന്നും അധികം വാരിവലിച്ചിടാതെയെന്ന് താരം സത്കാര വേദിയിൽ എത്തിയത്.

 

   അതേസമയം സത്കാര വേദിയിൽ ദർശനയുടെ കുടുംബാംഗങ്ങൾ ഇല്ലാതിരുന്നത് ഇരുവരും ഒളിച്ചോടിയതിനാലാണെന്നും പ്രണയ വിവാഹമായതിനാലാണെന്നും സോഷ്യൽ മീഡിയയിൽ കമെന്റുകൾ നിറഞ്ഞിരുന്നു. കൂടാതെ കറുത്തമുത്തെന്ന സീരിയലിലെ അരുന്ധതി ആയെത്തിയ സഹ താരമായ മഞ്ജുവാണ് വിവാഹം ആരുമറിയാതെ നടക്കാൻ സഹായിച്ചതെന്നും ചിലർ എഴുതിയിട്ടുണ്ട്.

 

   എന്നാൽ അതിന് മറുപടിയുമായി ഇപ്പോൾ താരം രംഗത്തെത്തിയിരിക്കുകയാണ്. വീട്ടുകാർക്ക് തന്റെയും അനുപിന്റെയും  ബന്ധം കല്യാണമായി നടത്താൻ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ഒരുമിച്ചു ജീവിക്കാൻ കുടുംബം അംഗീകരിക്കുകയായിരുന്നു എന്നാണ് താരം ഈ കമ്മെന്റുകൾക്ക് മറുപടി നൽകിയിരിക്കുന്നത്.

 

   മാത്രമല്ല മഞ്ജു എന്ന സഹതാരം കല്യാണത്തിന് ഒളിച്ചോടാൻ സഹായിച്ചെന്ന് പറയുന്നത് ശരിയല്ലെന്നും വീട്ടുകാരുമായി സംസാരിച്ച ശേഷമാണു വിവാഹം നടത്തുന്നതെന്നും താരം വെളിപ്പെടുത്തുന്നു.

 

    ഒപ്പം അനൂപിനെ നേരത്തെ പരിചയമുണ്ടെങ്കിലും തമ്മിൽ അടുക്കുന്നത് സുമംഗലി ഭാവ എന്ന സീരിയലിന്റെ സെറ്റിലാണെന്നും ദർശന തുറന്നു പറഞ്ഞു. അതേസമയം ഇരുവർക്കും നല്ല ജീവിതം നേർന്നുകൊണ്ടും നിരവധി കമന്റുകളാണ് വീഡിയോയുടെ ചുവട്ടിൽ നിറയുന്നത്.

 

    കല്യാണത്തോടനുബന്ധിച്ചല്ല സുമംഗലി ഭാവ എന്ന സീരിയലിൽ നിന്നും പിന്മാറിയതെന്നും മാസങ്ങൾക്കു മുൻപേ പറഞ്ഞ് ചെയ്യാനുള്ള ഭാഗങ്ങളെല്ലാം ചെയ്തു തീർത്തിട്ടാണ് സീരിയൽ വിട്ടതെന്നും താരം കൂട്ടിച്ചേർത്തു.

 

   ആദ്യം പുതിയ സീരിയലുകളൊന്നും വേണ്ടെന്നു വെച്ചെങ്കിലും മൗനരാഗമെന്ന സീരിയലിലെ ടീമിനെ പരിചയമുള്ളതിനാലും നല്ലൊരു കഥാപാത്രമായതിനാലുമാണ് ആ പ്രൊജക്റ്റ് ചെയ്യാമെന്ന് തീരുമാനിച്ചതെന്നും ദർശന പറഞ്ഞു.  

 

   ഒരുപക്ഷെ ഇനി സീരിയലിൽ തുടർന്നില്ലെങ്കിൽ ആളുകൾ മറ്റെന്തെങ്കിലും പറഞ്ഞു പരത്തുമെന്നും അതില്ലാതാക്കാനാണ് സീരിയലിൽ തുടരാമെന്ന് തീരുമാനിച്ചതെന്നും ദർശന വ്യക്താക്കി.

మరింత సమాచారం తెలుసుకోండి: