നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വൈകുമെന്ന റിപ്പോര്‍ട്ടുകള്‍ പിന്നാലെ വൈകാരികമായി പ്രതികരിച്ച് നിര്‍ഭയയുടെ അമ്മ ആശാദേവി.പ്രതികളുടെ അഭിഭാഷകര്‍ മനപൂര്‍വം ശിക്ഷ വൈകിപ്പിക്കുകയാണ് അല്ലെങ്കില്‍ നമ്മുടെ നിയമസംവിധാനം അന്ധത ബാധിച്ചതാണ്, അത് കുറ്റവാളികളെ സംരക്ഷിക്കുന്നത്.- അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

 

 

 

    ഞാന്‍ ഏഴ് വര്‍ഷമായി അനുഭവിക്കാന്‍ തുടങ്ങിയിട്ട്, എന്നോടല്ല, സര്‍ക്കാരിനോട് വേണം ചോദിക്കാന്‍, ജനുവരി 22ന് പ്രതികളെ തൂക്കിലേറ്റുമോ എന്ന്. - ആശദേവി ചോദിച്ചു.നാല് പ്രതികള്‍ക്കും വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. വധശിക്ഷ വൈകിപ്പിക്കാൻ വേണ്ടി ഇവര്‍ ഹര്‍ജികള്‍ നല്‍കുകയാണ്. നിയമത്തിന്‍റെ പരിരക്ഷ തേടി അവസാന ഘട്ടം വരെ പോകാന്‍ തങ്ങള്‍ തയാറാണെന്നാണ് അഭിഭാഷകരിലൂടെ പ്രതികള്‍ വ്യക്തമാക്കിയത്.

 

 

    ഡല്‍ഹി ഹൈക്കോടതിയെ പ്രതികള്‍ സമീപിച്ചിരുന്നു. എന്നാല്‍ വിചാരണക്കോടതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. ഇവര്‍ക്കു മുന്നില്‍ രാഷ്ട്രപതിയുടെ ദയമാത്രമാണ് ഉള്ളത്. ദയാഹര്‍ജിയും തള്ളിയില്‍ മരണ വാറണ്ട് അനുസരിച്ച് വധശിക്ഷ നടക്കും.ന്യൂഡല്‍ഹി നഗരത്തില്‍വച്ച് 2012ല്‍ ആണ് ഓടുന്ന ബസില്‍ വച്ച് ഫിസിയോതെറാപ്പി വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‍തത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിക്ക് വിദഗ്‍ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൊതുജനങ്ങള്‍ തെരുവിലിറങ്ങിയ സംഭവം ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

 

మరింత సమాచారం తెలుసుకోండి: