ഉപ്പും മുളകിൽ വിവാഹം കഴിഞ്ഞിട്ടും ലച്ചുവിനെ കുറിച്ചുള്ള ഗോസിപ്പുകളുടെ എണ്ണം കൂടുകയാണ്. കാരണം സിരിയലിലെ ആ കല്യാണം ലച്ചുവിന്റെ ആരാധകരിൽ നിരവധി സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. എങ്ങനെയെന്നാൽ, സീരിയലിൽ നിന്ന് ലച്ചു അതായത് പ്രേക്ഷകരുടെ സ്വന്തം ജൂഹി റൂസ്താഗി പിൻമാറുകയാണെന്നും ജൂഹി മാറി മറ്റൊരാൾ വരുന്നെന്നും അങ്ങനെ പലതും സോഷ്യൽ മീഡിയയിൽ ചർച്ചയായി.

 

 

   കൂടാതെ പിൻമാറുന്നതിന് കാരണം ലച്ചുവിന്റെ ഒറിജിനൽ വിവാഹമായെന്നും ആ കൂട്ടത്തിൽ ചർച്ച ചെയ്തിരുന്നു. ഒരു പക്ഷെ അത് വെറും ചർച്ചയാണെങ്കിലും വൈറലായി കൊണ്ടിരിക്കുന്ന ചില ചിത്രങ്ങൾ ആ ചർച്ച യാഥാർത്ഥ്യമാവുന്ന തരത്തിലുള്ളതാണ്. ഒരു ചടങ്ങിൽ ഡോക്ടറും മോഡലുമായ രോവിൻ ജോർജിനൊപ്പമാണ് ജൂഹി എത്തുന്നത്. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളും ധരിച്ചെത്തിയതിനാൽ ആരാധകരുടെ ആശങ്ക ഒന്ന് കൂടി വർദ്ധിക്കുകയും ജൂഹി വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണെന്നും സംശയം  ഉയർത്തിയത്.  

 

 

   ചടങ്ങിൽ മറ്റുള്ളവർക്ക് രോവിനെ ജൂഹി പരിചയപ്പെടുത്തുന്നുണ്ടായിരുന്നു. ഇരുവരുമാണ് ചടങ്ങിൽ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റിയതും. അഭിനയത്തിലും മോഡലിങ്ങിലും താൽപര്യമുള്ള ഒരാൾ കൂടിയാണ് രോവിൻ. രോവിൻ സംഗീത ആൽബത്തിൽ ജൂഹിക്കൊപ്പം പ്രവർത്തിച്ചിട്ടുമുണ്ട്. ഇരുവരുമൊത്തുള്ള ചിത്രങ്ങൾ ജൂഹി തന്റെ ഇൻസ്റ്റഗ്രാമിൽ നേരത്തെ പങ്കുവച്ചപ്പോൾ അതിനു വൻ സ്വീകാര്യയായിരുന്നു ലഭിച്ചത്.ഒപ്പം ഇരുവർക്കും ആശംസകളും ലഭിച്ചിരുന്നു.
പ്രണയത്തെ കുറിച്ച് പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം ലച്ചു പറഞ്ഞിട്ടുണ്ട്.

 

 

    ആദ്യത്തേതും രണ്ടാമത്തേതും മൂന്നാമത്തേതുമൊക്കെ പൊട്ടിപാളീസായെന്നും ഇപ്പോ നാലാമത്തേതിൽ തുടർന്നുകൊണ്ടിരിക്കുകയാണെന്നും  പാളീസാവുമോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു അന്ന് ജൂഹി അഭിമുഖങ്ങളിൽ പറഞ്ഞത്. കൂട്ടത്തിൽ ജൂഹി രോവിനെക്കുറിച്ചും പറഞ്ഞിരുന്നു.ഇരുവരും പ്രണയത്തിലാണോയെന്ന തരത്തിലുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ നേരത്തെ ഉയർന്നിരുന്നു. നിന്നെക്കുറിച്ചുള്ള പ്രണയഗാനങ്ങളാണ് പിന്നെ കേട്ടതെല്ലാം എന്ന ക്യാപ്ഷനുമായി ജൂഹി ഡോക്ടർ രോവിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിട്ടുമുണ്ട്.  

 

 

   കൈപിടിച്ച് സന്തോഷത്തോടെ പോസ്റ്റ് ചെയ്തിട്ടുള്ള ഇരുവരുടെയും ഫോട്ടോക്ക് നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്.  അടുത്തിടെ സീരിയലിൽ വിവാഹം കഴിഞ്ഞ ലച്ചു സിദ്ധാർത്ഥിനൊപ്പം ഹണിമൂണാഘോഷിക്കാൻ പോയി തിരിച്ചുവരുന്നത്  കാത്തിരിക്കുകയാണ് ആരാധകർ. ജൂഹിയെ കാണാത്തതിനാൽ ഇനി സീരിയലിൽ താരം ഇല്ല എന്ന ചർച്ച സോഷ്യൽ തകൃതിയായി നടക്കുന്നതിനിടയിലാണ്   താരത്തിന്റെ കല്യാണം എന്ന തരത്തിലുള്ള വാർത്ത പ്രചരിക്കുന്നതും  ചിത്രങ്ങൾ വൈറലാകുന്നതും.

 

 

 

     യഥാർത്ഥ പേര് ജൂഹിയെന്നാണെങ്കിലും താതാരം ലച്ചുവെന്നാണ് കൂടുതലും അറിയപ്പെടുന്നത്. കഥാപാത്രമായ ലച്ചുവിന്റെ ചില സ്വഭാവങ്ങൾ തനിക്കുമുണ്ടെന്നും ലച്ചുവും ജൂഹിയും തമ്മിൽ സാമ്യങ്ങൾ ഉണ്ട൩എന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഉപ്പും മുളകുമെന്ന പരമ്പരയിലെ മറ്റെല്ലാ താരങ്ങളും പങ്കെടുത്ത പൂജ ചടങ്ങിലാണ് ജൂഹിയും റോവിനും ശരിക്കും സ്റ്റാറായി മാറിയത്.

మరింత సమాచారం తెలుసుకోండి: