പ്രശസ്ത ബോളിവുഡ് ഗായിക അനുരാധ പഡ്വോൾ തൻ്റെ അമ്മയാണെന്ന വാദവുമായെത്തിയ വർക്കല സ്വദേശി കാർമല തിരുവനന്തപുരം കോടതിയിൽ നൽകിയ ഹർജി സുപ്രീം കോടതി സ്റ്റെ ചെയ്തു. നേരത്തെ തിരുവനന്തപുരം കോടതിയിൽ ഉള്ള കേസ് മുബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അനുരാധ പഡ്വോൾ ഹർജി നൽകിയിരുന്നു.

 

 

  ഈ ഹർജി പരിഗണിച്ചാണ് ചിഫ് ജസ്റ്റീസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബഞ്ച് ഹർജി സ്റ്റേ ചെയ്തത്. അനുരാധ പഡ്വോൾ തൻ്റെ അമ്മയാണെന്നും അവരുടെ സ്വത്തിൽ അവകാശം വേണെന്നും കാണിച്ചാണ് കാർമല തിരുവനന്തപുരം കുടുംബകോടതിയിൽ ഹർജി സമർപ്പിച്ചത്. അനുരാധ പഡ്വാൾ അരുൺ പഡ്വാൾ ദമ്പതികളുടെ മൂത്ത മകളായ തന്നെ അന്ന് സംഗീത രംഗത്ത് പ്രശസ്തി ആർജിക്കുന്ന സമയമായതിനാൽ  തിരക്കുകാരണം കുടുംബ സുഹൃത്തും സൈനികനുമായ വർക്കല സ്വദേശി പൊന്നച്ചനെ നോക്കാനേൽപ്പിക്കുകയായിരുന്നു. പിന്നീട്  പൊന്നച്ചന്റെയും ഭാര്യ ആഗ്നസിന്റെയും മൂന്ന് മക്കളോടൊപ്പമാണ് കാർമല വളർന്നത്.ശേഷം പൊന്നച്ചന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ അനുരാധയും ഭർത്താവുമെത്തി കാർമ്മലയെ തിരികെക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അന്ന് കുട്ടിയായിരുന്ന കാർമ്മല അവർക്കൊപ്പം പോവാൻ തയ്യാറായില്ല.

 

 

  കാലങ്ങൾ കഴിഞ്ഞപ്പോൾ അനുരാധ മകളെ മറന്നു. കർമ്മലയുടെ വിവാഹ സമയത്ത് പൊന്നച്ചൻ അനുരാധയെ പോയി കണ്ടെങ്കിലും മകളായി കാർമ്മലയെ അംഗീകരിക്കാൻ കഴിയില്ലെന്നും എന്നാൽ എന്ത് സഹായം വേണമെങ്കിലും നൽകാമെന്നും അന്ന് പറഞ്ഞിരുന്നു. എന്നാൽ അനുരാധയിൽ നിന്ന് സഹായങ്ങളൊന്നും വാങ്ങാതെയാണ് പൊന്നച്ചൻ കർമലയുടെ വിവാഹം നടത്തിയത്. പൊന്നച്ചൻ തന്നെയാണ്  കർമലയുടെ യഥാർത്ഥ അമ്മ അനുരാധയാണെന്ന് മരിക്കുന്നതിന്  മുൻപ് കാർമ്മലയെ അറിയിക്കുന്നത്. കാർമല ഈ വിവരം ആദ്യം തന്റെ കുടുംബത്തോട് പറഞ്ഞിരുന്നില്ല.

 

 

   കർമ്മല അനുരാധയെ കണ്ട് വിവരം പറഞ്ഞെങ്കിലും മകളായി അംഗീകരിക്കാൻ തയ്യാറായില്ല. അനുരാധയുടെ മറ്റു രണ്ടു പെൺമക്കൾ ഇക്കാര്യം അംഗീകരിക്കില്ലെന്നാണ് കാരണമായി അന്ന് പറഞ്ഞിരുന്നത്. തുടർന്നാണ് കാർമ്മല ഭർത്താവ്‌നോട് വിവരം പറയുന്നതും  കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതും. തനിക്കു ലഭിക്കേണ്ട മാതൃത്വവും ബാല്യ, കൗമാര, യൗവന കാലഘട്ടങ്ങളിലെ പരിചരണവും നിഷേധിച്ചതിനാൽ 50 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും ഹർജിയിൽ കാർമ്മല ആവശ്യപ്പെട്ടിരുന്നു. വഞ്ചിയൂർ കുടുംബകോടതി മുമ്പാകെ പ്രശസ്ത ഗായിക അനുരാധ ഹാജരാകണമെന്ന് നേരത്തെ  കോടതി ഉത്തവിട്ടിരുന്നു. ഇതിനെ എതിർത്തു കൊണ്ടും മുംബൈയിലേക്ക് കേസ് മാറ്റണം എന്ന ആവശ്യം ഉന്നയിച്ചുമാണ് അനുരാധ പഡ്വാൾ സുപ്രീംകോടതിയെ സമീപിച്ചത്.

 

 

    അനുരാധയുമായുള്ള കേസ് തുടർന്നു പോകാൻ ഒരു ഡിഎൻഎ പരിശോധനക്ക് അടക്കം തയ്യാറാണെന്ന്  കർമ്മല അറിയിച്ചിരുന്നു. എന്നാൽ ഹർജി സ്റ്റേ ചെയ്തത്തോടെ നിയമ പോരാട്ടം ഏതു രീതിയിൽ നടക്കുമെന്നത് എല്ലാവരിലും ആകാംക്ഷ ഉയർത്തുന്നുണ്ട്. അനുരാധ പട്ട്വാളിന്റെ മകൾ കാർമ്മല 1974 ലാണ് ജനിച്ചത്.

 

 

 

   ഇരുവരുടെയും ജനനം കണക്കുകൂട്ടി നോക്കുമ്പോൾ കാർമലയുടെ വാദം തെറ്റാണെന്ന് വ്യക്തമാവുമെന്നും അനുരാധയുടെ വക്താവ് ചൂണ്ടികാട്ടിയതോടൊപ്പം അനുരാധയെക്കുറിച്ചും അവരുടെ ഭർത്താവിനെ കുറിച്ചും കാർമല പറയുന്നുണ്ടെങ്കിലും കാർമലക്ക് അനുരാധയുടെ ഭർത്താവ് മരിച്ചകാര്യം പോലും അറിയില്ലെന്നും കൂട്ടിച്ചേർത്തു.

 

 

 

    ബോളിവുഡ് ഗായികക്ക് അനുരാധയ്ക്ക് കാർമല പിറന്നു വീഴുന്നത് ഗായിക എന്ന നിലയിൽ പ്രശസ്തിയുടെ പരമോന്നതിയിൽ നിൽക്കുമ്പോഴാണ്.കാർമലയുടെ ഫോട്ടോയും അനുരാധയുടെ ഫോട്ടോയും എടുത്ത് നോക്കിയാൽ മകൾ അല്ലെന്നു ആരും പറയില്ലെന്നും പാട്ട് പാടാനുള്ള അനുരാധയുടെ കഴിവ് മകൾക്ക് ലഭിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ എടുത്തുപറഞ്ഞു.

 

 

     എല്ലാം കൂട്ടി വായിച്ചപ്പോൾ കാർമല മകൾ ആണെന്നാണ് തെളിയുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കുന്നു. ഇപ്പോൾ സംഭവത്തിൽ ആര് പറയുന്നതാണ് സത്യമെന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയാണുള്ളത്.

మరింత సమాచారం తెలుసుకోండి: