വളരെ വേദനയോടായാണ് ഈ വാർത്ത കേട്ടതും, ഇപ്പോൾ അതിന്റെ തുടർ കഥകൾ കേട്ടുക്കൊണ്ടിരിക്കുന്നതും. കണ്ണൂർ തയ്യലിൽ അത്രമേൽ ക്രൂരമായാണ് ഒരു 'അമ്മ സ്വന്തം കുഞ്ഞിനെ കൊന്നത്. ഈ സംഭവത്തിലെ ഏറ്റവും വല്യ ക്രൂരതയായി  വിലയിരുത്തപ്പെടുന്നത്  കാമുകനൊപ്പം ജീവിക്കുവാൻ വേണ്ടിയാണ്  എന്നതാണ്. തീർച്ചയായും പത്ത് മാസം നൊന്തു പെറ്റ സ്വന്തം കുഞ്ഞിനോട് ഇത്തരത്തിലൊരു കൊടും ക്രൂരത ചെയ്ത ഒരു സ്ത്രീയുടെ മനോനില എന്തായിരിക്കും.

 

 

   ഇതിനെ കുറിച്ച് പ്രശസ്ത സൈക്കോളജിസ്റ്റായ ഡോക്ടർ കല തന്റെ ഫേസ്ബുക്കിൽ ഇപ്രകാരം പരാമർശിക്കുന്നുണ്ട്. 
പലവട്ടം തൊട്ടു മുന്നിൽ കണ്ടിട്ടുണ്ട്..
കേട്ടിട്ടുണ്ട്..
അറിഞ്ഞിട്ടുണ്ട്..
കൗൺസലിംഗ് സമയത്തു, അല്ലേൽ സ്വകാര്യമായ സംഭാഷണത്തിൽ,
തന്റെ വ്യക്തി ജീവിതത്തിൽ കുഞ്ഞൊരു തടസ്സം എന്ന് കാണുമ്പോൾ,
എഴുതി വെച്ച മാതൃത്വത്തിന്റെ പുണ്യഭാവം ഒക്കെ തകിടം മറിയുന്നത്..

 

 

   
ആണിന്, കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കളയാം ! അതിൽ അതിശയം ഇല്ല.
എന്നാൽ പെണ്ണ്, അതിനൊരുമ്പെട്ടാൽ, സമൂഹവും കുടുംബവും അവൾക്കു എതിരെ തിരിയും..
പത്ത് മാസം ചുമന്നുനൊന്തു പെറ്റ അമ്മ എന്നൊക്കെ നീട്ടി വലിച്ചു എഴുതി വെച്ചിട്ടുണ്ട്...
പ്രസംഗിച്ചു കൂട്ടാറുണ്ട്..
അതൊരു കുരുക്കാണ് സത്യത്തിൽ...
പ്രണയം മൂലം കാമുകന്റെ ഒപ്പം ജീവിക്കാൻ കുഞ്ഞിനെ കൊന്നു എന്നാണല്ലോ വാർത്ത..
അവിടെയും പെൺവികാരം ഒതുക്കി നിർത്തി..

 

 

   
അവൾക്കു ലൈംഗിക സംതൃപ്തി കൊടുത്ത ഒരുവന്റെ കൂടെ ജീവിതം കൊണ്ട് പോകാൻ കാണിച്ച കൊടും ക്രൂരത എന്ന് പറയില്ല..
സ്ത്രീയെ, അത്ഭുതമനസ്സിന് ഉടമയായി കാണുന്ന ഈ കാട്ടിക്കൂട്ടലുകൾ നിർത്തണം..
അമ്മ എന്നാൽ അവളും പച്ചയായ മനുഷ്യജന്മം ആണ്..
അവളെ ഭൂമിദേവിയുടെ അവതാരമായി കാണുമ്പോൾ,
ക്ഷമ അവൾ അഭിനയിക്കേണ്ടി വരുന്നു..
അഭിനയിച്ചു ഒടുവിൽ കൊലപാതകി ആകുന്നു..
അവളുടെ ഉള്ളിൽ വൈകല്യങ്ങളുണ്ട്..

 

 

   
ഭ്രാന്തുകളുണ്ട്, കുറ്റവാസനകളുടെ കൂമ്പാരമുണ്ട്..
അങ്ങനെയും മനസ്സിലാക്കണം...
ആ വലിച്ചെറിഞ്ഞ നേരം, അവൾ അനുഭവിച്ച ക്രൂരമായ ആനന്ദം ഓർക്കുമ്പോൾ ഭയമാകുന്നു..
എത്ര വെറുത്തിട്ടാകും അവൾ അതിനെ വലിച്ചെറിഞ്ഞത്. ഓരോ, കൊലപാതകത്തിനും തിരഞ്ഞെടുക്കുന്ന വഴികൾ ശ്രദ്ധിക്കണം..
അവിടെ ആണ് കൊലപാതകങ്ങൾക്ക് പിന്നിൽ എത്രമാത്രം പകയുണ്ടായിരുന്നു എന്ന് അറിയാൻ പറ്റുക..

 

 

 

   
മാനസിക രോഗി ആയതിനാൽ ആണത് ചെയ്യുക എന്ന് വിധിക്കരുത്...
നന്നായി കണക്കുകൂട്ടി തന്നെ ചെയ്യും. സുഖത്തിനു തടസ്സം നിൽക്കുന്ന കുഞ്ഞിനോടുള്ള,
പലരുടെയും കണ്ണുകളിലെ പക, എന്റെ ഓർമ്മയിലുണ്ട്. വിദ്യാഭ്യാസവും വിവരവും ഒക്കെ ഇത്തരം തലങ്ങളിൽ മാറി നിൽക്കും..
തന്റെ സുഖത്തിനും സന്തോഷത്തിനും തടസ്സമായി നില്കുന്നു എന്നതാണ് മുഖ്യം..
മനുഷ്യന്റെ സ്വാർത്ഥതയ്ക്കു അപ്പുറമല്ല, പലപ്പോഴും പിതൃത്വവും മാതൃത്വവും...
മാതൃത്വം, എന്ന *ഭാരം *ചുമക്കുന്ന അവൾക്കു കുഞ്ഞിനെ കൊല്ലേണ്ടി വരുന്നു.

 

 

   
ആ കുഞ്ഞിൻറെ പിടച്ചിലും ദീനരോദനവും കേൾക്കുന്ന പോലെ..ഒരു ഞെരുക്കത്തിൽ അവന്റെ ജീവൻ തീർന്നു കാണും..
അമ്മേ എന്ന് വിളിച്ചിട്ടുണ്ടാകാം..
ഇത്തരം വാർത്തകൾ വരുമ്പോൾ ഒരു ആളിക്കത്തൽ ഉണ്ട്..
കുറെ പ്രസംഗങ്ങൾ നടത്തും. പ്ലാറ്റഫോം പ്രഹസനങ്ങൾ ആണൊക്കെയും...നാളെ മറ്റൊരു വാർത്ത വരുമ്പോൾ, ഇതിന്റെ ചാരം പോലും ഉണ്ടാകില്ല.. അനുശാന്തിയെ ആരു ഓർക്കുന്നു ഇന്ന്?

 

 

   
ഇത്തരം കുറ്റകൃത്യങ്ങൾ ചെറുക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് ബന്ധപ്പെട്ടവർ ഗൗരവമായി ചർച്ചകൾ നടത്തി ഉചിതമായ പോംവഴികൾ കണ്ടെത്തണം..
ഈ പോസ്റ്റിന്റെ രത്നച്ചുരുക്കം ഇത്രമാത്രമാണ്.  ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ക്ഷമയുടെയും സഹനത്തിന്റെയുമൊക്കെ അവതാരമായാണ് സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്നത്.

 

 

    നല്ല ഭാര്യ, നല്ല മരുമകൾ, നല്ല 'അമ്മ അങ്ങനെ കുറെ നല്ലതു വാരിക്കൂട്ടാൻ വേണ്ടി സ്ത്രീ എല്ലാം സഹിക്കുകയും പൊറുക്കുകയും ചെയ്യണമെന്ന് സമൂഹം പറയുന്നു. കുറെ സഹിച്ച് കഴിയുമ്പോൾ അവളൊരു ഭ്രാന്തിയാകും .പിന്നെ ഭർത്താവിനെ കൊല്ലും അമ്മായിയമ്മയെ കൊല്ലും തുടർന്ന് സ്വന്തം മക്കളെയും കൊല്ലും. മാതൃത്വം എന്നത് അതൊരു സ്വാഭാവികമായ പ്രക്രിയയാണ്. അത് ആസ്വദിക്കുക, അനുഭവിക്കുക അതൊരിക്കലും അടിച്ചെല്പിക്കരുത്.

మరింత సమాచారం తెలుసుకోండి: