കാമുകനൊപ്പം ജീവിക്കാനായി ഒന്നരവയസ്സുകാരനായ സ്വന്തം മകനെ കടലിറിഞ്ഞ് കൊന്ന കണ്ണൂർ തയ്യിൽ ശരണ്യയുടെ കഥകൾ പലതും നമ്മൾ കേട്ട് കഴിഞ്ഞു. ശരണ്യ മനോരോഗിയാണ്, മോഷ്ടാവാണ്, സെക്സിനു അഡിക്റ്റാണ് അങ്ങനെയൊക്കെയുള്ള  നിരവധി കഥകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.  ഈ കഥകൾ കേൾക്കുമ്പോൾ സ്വാഭാവികമായും നമ്മൾ അറിയുവാൻ ആഗ്രഹിക്കുന്ന ഒരു കഥാപാത്രമുണ്ട്.  

 

 

 

 

    ആരാണ് ശരണ്യയുടെ  കാമുകൻ? എന്ത് ഘടകമാണ് ശരണ്യയെ ഇയാളിലേക്ക് ആകർഷിച്ചത്? നിധിൻ എന്നാണ് ഇയാളുടെ പേര്. കണ്ണൂർ വെളിയന്നൂർ സ്വദേശിയാണ്. ഇയാൾ ഡിയെഫി പ്രവർത്തകനാണ്.  ഇയാൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ശരണ്യയുടെ ഭർത്താവും  കുടുംബവും  ഉന്നയിച്ചിരിക്കുന്നത്.

 

 

 

    നിധിൻ  നിരന്തരം ശരണ്യയെ കാണാനെത്തിയിരുന്നു. മാത്രമല്ല ശരണ്യയിൽ നിന്ന് പണവും മറ്റും ഇയാൾ വാങ്ങിയിരുന്നു. നിധിനും ശരണ്യയും ചേർന്ന് കണ്ണൂർ സിറ്റിയിലുള്ള ഒരു സഹകരണ ബാങ്കിൽ നിന്ന് ലോൺ എടുക്കാൻ ശ്രമിച്ചിരുന്നു. നിധിന്റെ വീട്ടിൽ നടക്കുന്ന വിവാഹാവശ്യത്തിന് വേണ്ടിയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.

 

 

 

 

   ഇതിന്റെ തെളിവായി ശരണ്യയുടെ വീട്ടിൽ നിന്നും നിധിന്റെ റേഷൻ കാർഡ്, ആധാർ, തിരിച്ചറിയൽ രേഖകൾ, കരം അടച്ച രസീത് എന്നിവ കണ്ടെത്തിയിരുന്നു.  ഈ സഹകരണ ബാങ്കിൽ പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ശരണ്യയും നിധിനും ലോണിന് അപോക്ഷിക്കാൻ എത്തിയിരുന്നു എന്ന വിവരം ലഭിച്ചു. ഇക്കാര്യം  ചോദിച്ചപ്പോൾ ഒരു ലക്ഷം രൂപയുടെ ലോൺ എടുക്കാനും  50,000 രൂപ വീതം രണ്ടുപേരും കൂടി പങ്കിടാനും തീരുമാനിച്ചിരുന്നതായി നിധിൻ പറഞ്ഞു.

 

 

 

 

    ശരണ്യയും ഭർത്താവായ  പ്രണവും  ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ടായിരുന്നു വിവാഹം കഴിച്ചത്. ശരണ്യയും നിധിനും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് വിവാഹ ശേഷം ഭർത്താവ് പ്രണവ് ഗൾഫിൽ ജോലിക്ക് പോയശേഷമായിരുന്നു. ശരണ്യയുടെ ഒരു സുഹൃത്ത് പ്രണവ് ഇഷ്ടപ്പെടുന്ന സമയത്ത് തന്റെ ഫെയ്‌സ് ബുക്ക് സുഹൃത്തായ നിധിനും ഇഷ്ടമായിരുന്നെന്നും വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടായിരുന്നു എന്നും പറഞ്ഞു.

 

 

 

   ഇത് കേട്ട ശരണ്യ നിധിനെ ഫെയ്‌സ് ബുക്ക് വഴി മെസ്സേജ് അയച്ച് ഇതിനെ പറ്റി അന്വേഷിക്കുകയും പിന്നെ നിരന്തരം മെസ്സേജുകൾ അയച്ച് പ്രണയത്തിലേക്ക് എത്തിച്ചെരുകയുമായിരുന്നു. ഫോൺ നമ്പർ കൈമാറി നിരന്തരം ഫോൺ വിളിച്ച് സംസാരിക്കുകയും വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. നിധിൻ ആത്മാർത്ഥമായാണ് സ്‌നേഹിക്കുന്നതെന്നായിരുന്നു ശരണ്യ കരുതിയിരുന്നത്. എന്നാൽ നിധിൻ ശരണ്യയെപോലെ മറ്റു യുവതികളുമായി ബന്ധങ്ങളുണ്ടായിരുന്നതായി പൊലീസ് ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ അറിയാൻ കഴിഞ്ഞു.

 

 

 

   നിധിൻ മറ്റ് പല ഉദ്ദേശങ്ങളുമായി അടുത്തുകൂടുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. വിവാഹം കഴിക്കണം എന്ന ഉദ്ദേശമില്ലാത്തതിനാൽ കൊലപാതകത്തിൽ ഇയാൾക്ക് പങ്ക് കാണില്ല എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതിനാൽ ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കുകയായിരുന്നു. എന്നാൽ നിധിന്റെ പല രേഖകളും ശരണ്യയുടെ വീട്ടിൽ നിന്നും കണ്ടെത്തിയതോടെ പൊലീസ് ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

 

 

 

 

   ശരണ്യ തന്നെ വിവാഹം കഴിക്കണം എന്നാവശ്യപ്പെടുമ്പോൾ കുഞ്ഞില്ലായിരുന്നെങ്കിൽ വിവാഹം കഴിക്കാമായിരുന്നു എന്ന് ഇയാൾ പറഞ്ഞിട്ടുണ്ടോ എന്നാണ് ഇപ്പോഴത്തെ സംശയം. അങ്ങനെയാണെങ്കിൽ ഇയാൾക്കെതിരെ പ്രേരണാ കുറ്റം ചുമത്തും. ശരണ്യ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലുമുള്ള അക്കൗണ്ടുകളിലെ പ്രൊഫൈൽ പിക്ചറിൽ ഒരു വയസുള്ള വിയാന്റെ കുസൃതി നിറഞ്ഞ മുഖമാണ് നിറയുന്നത്. സോഷ്യൽ മീഡിയയിൽ കുട്ടിയോട് കാണിക്കുന്ന സ്‌നേഹം ജീവിതത്തിൽ ഒരിക്കലും ശരണ്യയ്ക്ക് ആ കുഞ്ഞിനോട് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പിന്നീട് വന്ന കുറ്റസമ്മതം.

 

 

 

   കാമുകനൊപ്പം ജീവിക്കുമ്പോൾ കുട്ടി തടസമാകരുതെന്നു മാത്രമായിരുന്നു ചിന്ത. ഈ കഥയിൽ നിന്നൊക്കെ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്,  പൊതുവെ മോഷണ സ്വാഭവുമുള്ള ശരണ്യയെ തൊണ്ടിമുതൽ ഉൾപ്പടെ ഭർതൃ വീട്ടുകാർ കയ്യോടെ പൊക്കിയിരുന്നു.  അത് കൊണ്ട് തന്നെ ഭർത്താവിന്റെ  വീട്ടിലേക്കു പോകുവാൻ ശരണ്യക്ക് താത്പര്യമില്ലായിരുന്നു. എന്നാൽ പ്രണവ് തന്റെ വീട്ടിലേക്കു ചെല്ലുവാൻ ശരണയെ നിരന്തരം നിർബന്ധിച്ചിരുന്നു.

 

 

 

   തുടർന്ന് ഇവർ തമ്മിലുള്ള അകൽച്ച വർധിച്ചു. ഭർത്താവിൽ നിന്ന് താൻ ആഗ്രഹിച്ച കരുതൽ അത് നിധിനിൽ നിന്ന് ലഭിച്ചു തുടങ്ങി. മാനസികമായി ദുര്ബലയായ ശരണ്യയുടെ അവസ്ഥയെ നിധിൻ സമർഥമായി ചൂഷണം ചെയ്തു. സ്ത്രീകളുടെ ബലഹീനതയെ ചൂഷണം ചെയ്യുന്ന എല്ലാ പുരുഷന്മാർക്കും ഈ സംഭവം നല്ലൊരു പാഠമായിരിക്കട്ടെ.

మరింత సమాచారం తెలుసుకోండి: