ഇന്നത്തെ കാലത്ത് വിജയ് ആകുന്നതിനേക്കാള്‍ സുരക്ഷിതം മോഹന്‍ലാല്‍ ആകുന്നതാണ് നല്ലത്.പ്രമുഖ എഴുത്തുകാരി കെആര്‍ മീരയുടെ വാക്കുകളാണിത്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് കെആര്‍ മീര മോഹന്‍ലാലിനെ ഇപ്രകാരം പരോക്ഷമായി പരിഹസിച്ചത്.  അല്ലേലും പ്രതികരിക്കുന്നവരെയെല്ലാം, ഒന്നുകിൽ അറസ്റ്റ് ചെയ്യും, അല്ലെങ്കിൽ വേദി വച്ച് കൊല്ലും ഇതാണല്ലോ നമ്മുടെ രാജ്യത്ത് ഇപ്പോൾ നടക്കുന്നത്.

 

 

 

 

ഈ ഒരു വാക്യത്തിന്റെ അടിസ്ഥാനത്തിൽ, പ്രതികരിക്കുന്നവര്‍ക്ക് നടന്‍ വിജയിക്കുണ്ടായത് പോലെയാണ് സംഭവിക്കുകയെനാണ്‌  കെആര്‍ മീര ചൂണ്ടിക്കാട്ടിയത്. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ സിനിമകളില്‍ വിമര്‍ശിച്ചതിനുളള പ്രതികാരമായാണ് വിജയിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് എന്ന് ആരോപണമുണ്ട്.

 

 

  ഒപ്പം വിമര്‍ശിക്കുന്നവരെ ഇത്തരത്തില്‍ ഭയപ്പെടുത്തി ഒതുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്. മോഹന്‍ലാല്‍ ആകട്ടെ പൗരത്വ വിഷയം അടക്കമുളളവയില്‍ പ്രതികരിക്കാതെ മൗനം പാലിക്കുകയാണ്. ഈ സാഹചര്യത്തിലാണ്, കെആര്‍ മീരയുടെ വിമര്‍ശനം. ഈ അടുത്ത കാലത്തായി, ഒരു യുവ എംഎല്‍എ, കെആര്‍ മീര എന്തെങ്കിലും മൊഴിഞ്ഞോ എന്ന്, ചോദിച്ചിരുന്നു.

 

 

മൊഴിഞ്ഞോ എന്ന് ചോദിക്കുന്നതില്‍, ഒരു പുച്ഛവും പരിഹാസവും ഉണ്ട്. ഇതിനോട് വളരെ വ്യക്തമായാണ് കെആർ മീര പ്രതികരിച്ചത്.തന്നെപ്പോലെ ഒരു സ്ത്രീയോട് മാത്രമേ ആ ചോദ്യം ചോദിക്കൂ. ശബരിമല വിഷയത്തില്‍ ആണെഴുത്താന്‍ എന്തെങ്കിലും മൊഴിഞ്ഞോ എന്നാരും ചോദിക്കില്ല. വളരെ മുതിര്‍ന്ന എഴുത്തുകാരും ചില ജൂനിയര്‍ എഴുത്തുകാരും മൊഴിഞ്ഞിട്ടുണ്ട്.

 

 

 

നഷ്ടപ്പെടാന്‍ എന്തെങ്കിലും ഉളളവര്‍ മൊഴിഞ്ഞിട്ടില്ല എന്നും കെആര്‍ മീര പറഞ്ഞു. ബഹറൈനില്‍, കേരളീയ സമാജത്തിന്റെ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു കെആര്‍ മീര, നടന്മാരായ മോഹൻലാലിനെയും, വിജയിയെയും പരോക്ഷമായി താരതമ്യപെടുത്തിയത്.തമിഴ് സിനിമാ നടനായ വിജയ് നമുക്ക് മുന്നില്‍ മാതൃകയായി ഉണ്ടെന്നും മോഹന്‍ലാല്‍ ആകുന്നതാണ് സുരക്ഷിതമെന്നും മീര പറഞ്ഞു.

 

 

 

  ഒരുപാട് വെല്ലുവിളികളും ഭീഷണികളും ആക്രമണങ്ങളും നേരിടേണ്ടി വരും. പേരിന്റെ അക്ഷരം മാറ്റി തെറിക്ക് പകരം നിങ്ങളുടെ പേരാക്കി മാറ്റുമെന്നും കെആര്‍ മീര പറഞ്ഞു. ഇതൊക്കെ പ്രതീക്ഷിച്ച് മാത്രമേ ഇക്കാലത്ത് മൊഴിയാനാവൂ. സംഭവം വേറെ ഒന്നുമല്ല വിടി ബല്‍റാം എല്‍എല്‍എയുമായുണ്ടായ 'സൈബര്‍ യുദ്ധ'ത്തെ സൂചിപ്പിച്ചാണ്  എഴുത്തുകാരി കെആർമീര  ഇപ്രകാരം പറഞ്ഞത്‌.`

మరింత సమాచారం తెలుసుకోండి: