ക്രിസ്ത്യൻ യുവതിയെ സ്നേഹം നടിച്ച് പീഡിപ്പിച്ച് മതം മാറ്റാൻ ശ്രമച്ച സംഭവത്തിൽ ട്രാവൽ ഏജൻസി ഉടമയ്ക്കെതിരെ പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​  മൂവാറ്റുപുഴയിലാണ് സംഭവം. ​​കാ​ഞ്ഞാ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​ഇ​രു​പ​ത്തി​നാ​ലു​കാ​രി​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ലാ​ണ്​ ​കേ​സ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചത്. ക​ഴി​ഞ്ഞ​ ​ഏപ്രിലീലാണ് യുവതി ​ടൂ​ർ​ ​ഏ​ജ​ൻ​സി​യി​ൽ​ ​ജോ​ലി​ക്കെ​ത്തി​യത്.

 

 

 

 

     തന്നെ​ ഒ​ന്ന​ര​ ​വ​ർ​ഷ​ത്തോ​ളം​ ​സ്ഥാ​പ​ന​ ​ഉ​ട​മ പ്രണയം നടിച്ച്​​ ​പ്ര​ലോ​ഭി​പ്പി​ച്ച് ​ഗോ​വ,​ ​മൈ​സൂ​ർ,​ ​വാ​ഗ​മ​ൺ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​റി​സോ​ർ​ട്ടു​ക​ളി​ൽ​ ​കൊ​ണ്ടു​പോ​യി​ ​പീ​ഡി​പ്പി​ച്ച​ ​ശേ​ഷം​ ​മ​തം​ ​മാ​റ്റാ​ൻ​ ​ശ്ര​മി​ച്ചു​വെ​ന്നാ​ണ് യുവതി ​പ​രാ​തിയിൽ പറയുന്നത്.​ ട്രാവൽ ഏജൻസി ഉടമയുടെ പെരുമാറ്റത്തെ ​തു​ട​ർ​ന്ന് പിന്നീട് ​യു​വ​തി​ ​ജോ​ലി​ ​ഉ​പേ​ക്ഷിക്കുകയും ചെയ്തു.​

 

 

 

   യുവതി ​ജോ​ലി​ക്ക് ​വ​രാ​താ​യ​തോ​ടെ​ ​സ്ഥാ​പ​ന​ ​ഉ​ട​മ​ ​ഇ​വ​രു​ടെ​ ​വീ​ട്ടി​ലെ​ത്തി​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി. മൂ​വാ​റ്റു​പു​ഴ​യി​ലെ​ത്തി​ ​പ​രാ​തി​ ​ന​ൽ​കാ​ൻ​ ​ഭ​യ​ന്ന​ ​യു​വ​തി​ ​കാ​ഞ്ഞാ​ർ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​നൽകുകയും തുടർന്ന്​ ​കാ​ഞ്ഞാ​ർ​ ​പൊ​ലീ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സ് ​മൂ​വാ​റ്റു​പു​ഴ​ ​പൊ​ലീ​സി​ന് ​കൈമാറുകയുമായിരുന്നു.

 

 

 

 

   ഒ​ന്ന​ര​ ​വ​ർ​ഷ​ത്തെ​ ​പ്ര​ലോ​ഭ​ന​ങ്ങ​ൾ​ക്കും​ ​പീ​ഡ​ന​ത്തി​നു​മി​ട​യി​ൽ​ ​സ്ഥാ​പ​ന​ ​ഉ​ട​മ​ ​യു​വ​തി​ക്ക് ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ഉ​റ​പ്പു​ ​ന​ൽ​കു​ക​യും​ ​സ​ഹോ​ദ​രി​ക്ക് ​വി​ദേ​ശ​ത്ത് ​ജോ​ലി​ ​വാ​ഗ്ദാ​നം​ ​ചെ​യ്യു​ക​യും​ ​ചെ​യ്തിരുന്നു.​ ​എ​ന്നാ​ൽ,​​​ ​ക്രി​സ്തു​മ​ത​ക്കാ​രി​യാ​യ​ ​യു​വ​തി​ ​മ​തം​ ​മാ​റ​ണ​മെ​ന്നാ​യി​രു​ന്നു​ സ്ഥാപന ഉടമയുടെ ​ആ​വ​ശ്യം.​

 

 

 

 

  2010​ൽ​ ​മ​റ്റൊ​രു​ ​സ്ത്രീ​യു​ടെ​ ​പ​ഴ്സ് ​പി​ടി​ച്ചു​ ​പ​റി​ച്ച് ​ഉ​പ​ദ്ര​വി​ച്ച​ ​കേ​സി​ൽ​ ​ജ​യി​ൽ​ശി​ക്ഷ​ ​അ​നു​ഭ​വി​ച്ച​യാ​ളാ​ണ് ​ടൂ​ർ​ ​ഏ​ജ​ൻ​സി​ ​ഉ​ട​മ​യാ​യ​ ​പ്ര​തി.​ ​കേ​സെ​ടു​ത്ത​തി​നെ​ ​തു​ട​ർ​ന്ന് ​പ്ര​തി​ ​ബം​ഗ​ളൂ​രു​വി​ലേ​ക്കു​ ​ക​ട​ന്നെ​ന്നാ​ണ് ​പൊ​ലീ​സ് ​പ​റ​യു​ന്ന​ത്.​ ​അ​തേ​സ​മ​യം​ ​പ്ര​തി​യെ​ ​ര​ക്ഷി​ക്കു​ന്ന​തി​ന് ​പൊ​ലീ​സി​ലെ​ ​ചി​ല​ർ​ ​ഒ​ത്താ​ശ​ ​ന​ൽ​കു​ന്ന​താ​യും​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​മെ​ടു​ക്കു​ന്ന​തി​നു​ള്ള​ ​സൗകര്യം ഒരുക്കുന്നതായും ​ആ​ക്ഷേ​പ​മു​ണ്ട്.

 

 

 

 

   കഴിഞ്ഞ 18ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ പിടിക്കാൻ വൈകിയത് പോലീസിന്റെ ഒത്തുകളിയാണെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. അതേസമയം,​ മൂവാറ്റുപുഴ പൊലീസിന്റെ ഒരു സംഘം പ്രതിയെ കണ്ടെത്താൻ ഉടൻ ബംഗളൂരിവിലേക്ക് തിരിക്കും എന്നും സൂചനകൾ ലഭിക്കുന്നുണ്ട്.

మరింత సమాచారం తెలుసుకోండి: