നടിയെ ആക്രമിച്ച കേസിൽ ദിലീപ് കൂടുതൽ  പ്രതിരോധത്തിൽ ആകുന്നു.  മുൻ ഭാര്യ മഞ്ജു വാരിയർ ദിലീപിനെതിരെ മൊഴി നൽകിയെന്നാണ് കോടതി വൃത്തങ്ങളിൽ നിന്നും പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.   ഇരയ്‌ക്കൊപ്പം ചേർന്ന് നിൽക്കുന്ന വെളിപ്പെടുത്തലാണ് ജഡ്ജി ഹണി എം വർഗ്ഗീസിന് മുമ്പിൽ ലേഡി സൂപ്പർ സ്റ്റാർ നൽകിയിരിക്കുന്നത്. കോടതിയിൽ  നിന്ന് പുറത്തിറങ്ങിയ ദിലീപിന്റെ മുഖത്ത് നിരാശ വ്യക്തമായിരുന്നു.

 

 

 

   എന്നാൽ മഞ്ജുവാകട്ടെ ആരോടും ഒന്നും പ്രതികരിക്കാതെ മടങ്ങുകയായിരുന്നു. മഞ്ജുവിന്റെ പ്രോസിക്യൂഷൻ വിസ്താരവും എതിർ ഭാഗത്തിന്റെ വിസ്താരവും നീണ്ടു പോയത് മൂലം ഇന്നലെ മൊഴി നൽകാനെത്തിയ നടൻ സിദ്ധിക്കിനും നടി ബിന്ദു പണിക്കർക്കും അതിനു സാധിച്ചില്ല. .

 

 

 

     നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകാനുള്ള പകയുടെ കാരണങ്ങളാണ് കോടതിയിൽ ഇന്നലെ കേട്ടത്. എന്നാൽ കോടതി നടപടികൾക്ക് ശേഷമുള്ള  സിഐ ബൈജു പൗലോസിന്റെയും  കേസിലെ പ്രോസിക്യൂട്ടർ എ സുരേഷിന്റെയും കൂടിക്കാഴ്ചയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

 

 

 

 

    ദിപീലിനെ കേസിൽ അറസ്റ്റ് ചെയ്തതും അന്വേഷണം നടത്തിയതുമെല്ലാം സി ഐ ബൈജു പൗലോസായിരുന്നു. മഞ്ജു വാര്യരുടെ മൊഴി അതിനിർണ്ണായകമാണെന്ന് അറിയാമായിരുന്ന പൗലോസ്,  വിസ്താരം കഴിഞ്ഞ് പുറത്തു വന്ന ഉടൻ പ്രോസിക്യൂട്ടറോട് തന്റെ സന്തോഷം പ്രകടിപ്പിച്ചു .

 

 

 

   കൺഗ്രാജുലേഷൻസ് എന്ന് പറഞ്ഞ് കൈപിടിച്ചു കുലുക്കിയായിരുന്നു ഇരുവരും സംഭാഷണം തുടങ്ങിയത്. എല്ലാം വിചാരിച്ച പോലെ ആയിരുന്നില്ലേ എന്ന് പൊലീസ് ഉദ്യോഗസ്ഥനോട് പ്രോസിക്യൂട്ടർ തിരിച്ചു ചോദിച്ചു.

 

 

 

    അതെ എന്ന ചിരിച്ചു കൊണ്ടുള്ള മറുപടിയിലും നിറഞ്ഞത് മഞ്ജുവിന്റെ മൊഴി അതിശക്തമായിരുന്നുവെന്ന് തന്നെയാണ്. അതിന് ശേഷം പ്രോസിക്യൂട്ടറുടെ കാറിലാണ് സിഐ ബൈജു പൗലോസ് കോടതിയിൽ നിന്നും പുറത്തു പോയതും. അതെ സമയം കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ദിലീപ് തീർത്തും നിരാശനായിരുന്നു.

 

 

 

    ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് മഞ്ജു അടക്കമുള്ള സിനിമാക്കാരുടെ സാക്ഷി മൊഴികൾ രേഖപ്പെടുത്തുന്നത്. അഞ്ച് വർഷം മുമ്പ് ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹ മോചന കേസ് പരിഗണിച്ച കോടതി സമുച്ചയത്തിലാണ് മഞ്ജു ഇന്നലെ വീണ്ടും എത്തി മൊഴി നൽകിയത്.  അതെ സമയം നടിയെ ആക്രമിച്ച കേസിൽ ഗീതു മോഹൻദാസും സംയുക്ത വർമയും ഇന്ന് കോടതിയിൽ എത്തി മൊഴി നൽകി.

మరింత సమాచారం తెలుసుకోండి: