ഇന്ത്യയിൽ എന്തുകൊണ്ട് വധ ശിക്ഷകൾ കൂടുന്നു? നാം ചിന്തിക്കേണ്ട കാര്യമാണിത്.  നീണ്ട നാളത്തെ നിയമനപടികൾക്ക് ഒടുവിലാണ് പ്രതികളുടെ ശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട് പുറത്തിറങ്ങിയത്.

 

  നേരത്തെ മൂന്ന് പ്രാവശ്യം മരണവാറൻ്റ് പുറത്തിറങ്ങിയെങ്കിലും പ്രതികൾ കോടതിയെ സമീപിച്ചതോടെ ശിക്ഷ നടപ്പാക്കുന്നത് വൈകി.

 

   നിയമപരമായി പ്രതികൾക്ക് ലഭിക്കേണ്ട എല്ലാവിധ ആനുകൂല്യങ്ങളും അവസാനിച്ചു. പ്രതികൾ സമർപ്പിച്ച ഹർജികൾ സുപ്രീംകോട തള്ളി. ലഭിച്ച ദയാഹർജികൾ രാഷ്‌ട്രപതിയും തള്ളിയതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്.

 

 

  2012 ഡിസംബര്‍ 16നാണ് ദക്ഷിണ ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വച്ച് 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിയെ (നിര്‍ഭയ) അതിക്രൂരമായി ആറ് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്.

 

   ഡിസംബര്‍ 29 നാണ് നിര്‍ഭയ സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഈ കേസിൽ നാല് പ്രതികളെയും തൂക്കിലേറ്റുന്നതോടെ ഇന്ത്യയിൽ വധശിക്ഷ നടപ്പാക്കുന്ന നടപടി വീണ്ടും ചോദ്യം ചെയ്യപ്പെടും.

 

 

   ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വധശിക്ഷ വിധിക്കുന്ന നടപടി വർധിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പല കേസുകളിലും പ്രതികൾ മേൽക്കോടതിയെ സമീപിച്ച് വധശിക്ഷ ജീവപര്യന്തമായി കുറയ്‌ക്കുകയും ചെയ്‌തു.

 

 

    ആയിരക്കണക്കിന് ലൈംഗിക പീഡനക്കേസുകൾ കോടതികളിൽ എത്തുന്നതും പതിവായി. പോക്‌സോ കേസുകളും വർധിച്ചു. രഞ്ജൻ ഗൊഗോയ് ചീഫ് ജസ്‌റ്റീസായിരുന്ന കാലത്ത് വധശിക്ഷാ കേസുകൾക്ക് മുൻഗണന നൽകാൻ നാല് ബെഞ്ചുകൾ രുപീകരിച്ചിരുന്നു.

 

 

  മൂന്ന് ജഡ്‌ജിമാർ അടങ്ങുന്നതായിരുന്നു ഓരോ ബെഞ്ചും.
ഡൽഹി നാഷണൽ ലോ യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ വധശിക്ഷ സംബന്ധിച്ച റിപ്പോർട്ടിൽ 2000 മുതൽ 2014വരെ 1,810 പേരെ വിചാരണ കോടതികൾ വധശിക്ഷയ്ക്ക് വിധിച്ചുവെന്ന് വ്യക്തമാക്കുന്നു.

 

 

  ഇവരിൽ ഭൂരിഭാഗം പേരും മേൽക്കോടതിയെ സമീപിച്ച് ശിക്ഷ ജീവപര്യന്തമായി കുറച്ചു. പകുതിയിലധികം പേർ ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

 

 

   ഇവരിൽ നാലിലൊന്ന് പേരെ സുപ്രീംകോടതിയും ഹൈക്കോടതിയും കുറ്റവിമുക്തരാക്കി. നിർഭയ കേസ് സംബന്ധിച്ച നടപടികൾ തുടരുന്നതിനിടെ 11 വധശിക്ഷകൾ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചു.

మరింత సమాచారం తెలుసుకోండి: