നൃത്തകർക്ക് എന്തിനാണ് പറക്കാൻ ചിറകെന്നാണ് ലോക നൃത്ത ദിനത്തിൽ നടിമഞ്ജു വാരിയർ പറഞ്ഞത്.  നദിയും നൃത്തകിയുമായതിൽ മഞ്ജു വാര്യർക്ക്  എന്നും അഭിമാനമാണ്. ലോക്ക്ഡൗണ്‍ കാലത്തും നൃത്തത്തെ മഞ്ജൂ വിട്ടിട്ടില്ല. നിത്യവും പ്രാക്ടീസ് ചെയ്യാറുണ്ട് താരം. വീടിനുള്ളില്‍ നൃത്തം ചെയ്യുന്ന തന്റെ വീഡിയോ നേരത്തെ മഞ്ജു പങ്കുവച്ചിരുന്നു.

 

  വീട്ടിലെ സ്വീകരണ മുറി വേദിയാക്കിയ മഞ്ജുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. പ്രതി പുവന്‍കോഴിയായിരുന്നു മഞ്ജുവിന്റെ ഒടുവിലിറങ്ങിയ ചിത്രം. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശക്തമായ കഥാപാത്രമായാണ് മഞ്ജൂവെത്തിയത്. നല്ല പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഈ വര്‍ഷവും നിരവധി ചിത്രങ്ങള്‍ മഞ്ജുവിന്റെ പക്കലുണ്ട്.

 

  ഇപ്പോഴിതാ നൃത്ത ദിനത്തില്‍ ആശംസയുമായെത്തിയിരിക്കുകയാണ് താരം. മനോഹരമായൊരു ചിത്രത്തോടൊപ്പമായിരുന്നു മചഞ്ജൂവിന്റെ ആശംസ. നൃത്തം ചെയ്യുന്ന തന്റെ ചിത്രമാണ് താരം പങ്കുവച്ചത്. നര്‍ത്തകര്‍ക്ക് എന്തിനാണ് പറക്കാന്‍ ചിറകുകള്‍ എന്നാണ് മഞ്ജു ചോദിക്കുന്നത്. മലയാളത്തിന്റെ സൂപ്പര്‍ നായിക മഞ്ജൂ വാര്യര്‍ നൃത്തത്തിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്.

 

  കലാതിലകമായിരുന്നു മഞ്ജു. സിനിമയില്‍ തിരക്കേറിയപ്പോഴും നൃത്തം മഞ്ജൂവിനൊപ്പമുണ്ടായിരുന്നു. വിവാഹശേഷം മടങ്ങി വരാന്‍ മഞ്ജൂ ആദ്യം സ്വീകരിച്ച വഴിയും നൃത്തമായിരുന്നു. മഞ്ജു വാര്യര്‍, നവ്യ നായര്‍, റിമ കല്ലിങ്കല്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ നൃത്തവും അഭിനയവും ഒരുപോലെ നെഞ്ചോട് ചേര്‍ക്കുന്നവരാണ്.

 

  ഈ ലോക നൃത്ത ദിനത്തില്‍ പക്ഷെ പുറത്ത് പോകാനോ നൃത്ത വീഡിയോ ചിത്രീകരിക്കാനോ ഒന്നും കഴിയില്ല. എന്നാല്‍ വീടൊരു വേദിയാക്കി മാറ്റാനാകും. നിരവധി താരങ്ങളാണ് നൃത്ത ദിനത്തില്‍ ആശംസയുമായെത്തിയത്. അതേസമയം മമ്മൂട്ടിയോടൊപ്പം മഞ്ജൂ ആദ്യമായി അഭിനയിക്കുകയാണ്.

 

  ദ പ്രീസ്റ്റ് ആണ് ചിത്രം. പിന്നാലെ നിവിന്‍ പോളിയോടൊപ്പം പടവെട്ട്, സണ്ണി വെയ്നൊപ്പം ചതുര്‍ മുഖം എന്നീ ചിത്രങ്ങളുമുണ്ട്. സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരമാണ് മറ്റൊരു ചിത്രം.
കാഴ്ച്ക്കാരുടെ മനസ് നിറയ്ക്കുകയും ആടുന്നവരെ അനുഭൂതിയുടെ മറ്റൊരു തലത്തിലേക്ക് കൊണ്ടു ചെല്ലുകയും ചെയ്യുന്ന കലയാണ് നൃത്തം.

 

  സിനിമയും നൃത്തവും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. നിരവധി താരങ്ങളാണ് നൃത്തിലൂടെ അഭിനയത്തിലേക്ക് എത്തിയത്. ഇന്നത്തെ മുന്‍ നിര നായികമാരായ പലരും നല്ല നര്‍ത്തകിമാരുമാണ്. 


 
 

మరింత సమాచారం తెలుసుకోండి: