സിനിമ നടി തൃഷയ്ക്ക് ഇന്ന് 37 വയസ്സ് പൂർത്തിയായി. തമിഴകത്തിന്റെ പ്രിയ താരമാണ് സിനിമാ നടി തൃഷ.  1999ല്‍ മിസ്സ് ചെന്നൈ, 2001ല്‍ മിസ്സ് ഇന്ത്യ തുടങ്ങിയ മത്സരങ്ങളിലൊക്കെ പങ്കെടുത്തിട്ടുള്ള വ്യകതിയുമാണ് തൃഷ. പിന്നീട് പരസ്യചിത്രങ്ങളിലൂടെ കടന്നു വന്നു. തുടർന്ന് ഫൽഗുണി പതക്കിന്‍റെ മ്യൂസിക് വീഡിയോകളിൽ അഭിനയിക്കുകയും ചെയ്തു.

 

   ജോഡി എന്ന തമിഴ് ചിത്രത്തിൽ 1999ൽ  ചെറിയൊരു വേഷം ചെയ്താണ് തൃഷ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.  പിന്നീട് മൗനം പേസിയതേ, മനസെല്ലാം, സാമി, ലേസാ ലേസാ തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങളിലൂടെ തമിഴിൽ ശ്രദ്ധേയമായി മാറി തൃഷ. ഇന്ന് 37ാം ജന്മദിനം ആഘോഷിക്കുന്ന തൃഷയുടെ ഏതാനും ശ്രദ്ധേയ വേഷങ്ങളിലൂടെ സിനിമ ലോകത്ത് തിളങ്ങി നിൽക്കുകയും ചെയ്തു.

 

 

  തൃഷയുടെ കരിയറിലെ ആദ്യ നാളുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമാണ് മൗനം പേസിയാതെ എന്ന സിനിമയിൽ ലഭിച്ചത്. ചിത്രത്തിൽ സൂര്യയുടെ നായികയായി സന്ധ്യ എന്ന വേഷത്തിൽ ഗംഭീര പ്രകടനമാണ് തൃഷ കാഴ്ചവെച്ചത്. അതിനുശേഷം വിജയ് നായകനായി എത്തിയ ഗില്ലി എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ നിരവധി വേഷങ്ങള്‍ തൃഷയെ തേടിയെത്തി തുടങ്ങി.

 

 

  ഗില്ലിയും വാണിജ്യപരമായി മികച്ച വിജയം നേടിയതോടെ തൃഷ ഭാഗ്യതാരമായി. ചിമ്പുവിനോടൊപ്പം അഭിനയിച്ച വിണ്ണൈതാണ്ടി വരുവായ എന്ന പ്രണയ ചിത്രം താരത്തിന് പുതിയ കാലഘട്ടത്തിലും നിരവധി ആരാധകരെ നേടിക്കൊടുത്തു. മലയാളത്തിലെ തൃഷയുടെ ആദ്യ സിനിമയുമായിരുന്നു ഇത്. ചിത്രത്തിലെ ക്രിസ്റ്റൽ അന്ന എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

 

തുടർന്ന്  ആയുധ എഴുത്ത്, തിരുപ്പാച്ചി, ആറു, കിരീടം, ഭീമ, കുരുവി തുടങ്ങി നിരവധി സിനിമകളിൽ തൃഷ അഭിനയിച്ചു.  2016 വരെ തുടർച്ചയായി തെലുങ്കിലും തമിഴിലും ഉൾപ്പെടെ നിരവധി സിനിമകളുടെ ഭാഗമായ തൃഷ, രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയത് മലയാളത്തിൽ ഹേ ജൂഡ് എന്ന സിനിമയിലൂടെയായിരുന്നു. ഇരുപതുവർഷത്തോളമായി സിനിമയിലുള്ള തൃഷയുടെ തമിഴിലെ എക്കാലത്തേയും വലിയ ഹിറ്റായി മാറിയ ചിത്രം. 96 എന്ന സിനിമയെ അങ്ങനെ വിശേഷിപ്പിക്കാം.

 

 

  വിജയ് സേതുപതി എന്ന അസാധ്യനായ നടനോടൊപ്പം ജാനു എന്ന കഥാപാത്രമായി തൃഷ ജീവിക്കുകയായിരുന്നു. പരമപഥം വിളയാട്ട്, ഗർജനൈ, ഷുഗർ, പൊന്നൈയൻ സെൽവൻ, മലയാളത്തിൽ മോഹൻലാലിനോടൊപ്പം റാം തുടങ്ങിയവയാണ് തൃഷയുടെ ഈ വർഷം ഒരുങ്ങുന്ന ചിത്രങ്ങൾ. തെന്നിന്ത്യയിലെ മിന്നും താരമാണ് നടി തൃഷ.

 

 

  തമിഴ്-പാലക്കാട് അയ്യർ കുടുംബത്തിൽ കൃഷ്ണന്റെയും ഉമ കൃഷ്ണന്റെയും മകളായി ചെന്നൈയിലായിരുന്നു 1983 മെയ് നാലിന് തൃഷയുടെ ജനനം. ചെന്നൈയിൽ തന്നെയായിരുന്നു പഠനം. ബിബിഎ പഠനത്തിന് ശേഷം മോഡലിംഗിലേക്ക് കടന്നതാണ് വഴിത്തിരിവായത്. 1999ല്‍ മിസ്സ് ചെന്നൈ, 2001ല്‍ മിസ്സ് ഇന്ത്യ തുടങ്ങിയ മത്സരങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ട് തൃഷ. അങ്ങനെ തൃഷ 37 വർഷം ആയി ഈ ലോകത്ത്‌ വന്നിട്ട്൧ 

మరింత సమాచారం తెలుసుకోండి: