ഗർഭ നിരോധനത്തിന് പണ്ടൊക്കെ നാരങ്ങ യോനിയിൽ വച്ചിരുന്നു? ഇത് സത്യമാണോ? ഇതിനോട് അനുബന്ധിച്ചു നിരവധി അഫ്യുഹങ്ങളാണ്  നിലനിന്നിരുന്നത്. ചെറുനാരങ്ങാ, മാതള നാരങ്ങ തൊലി, ഈയം, ഒലിവ് ഓയിൽ, തുടങ്ങിയവയൊക്കെ ഉപയോഗിച്ച് ആണ് പണ്ടൊക്കെ ഗർഭ നിരോധന മാർഗമായി കണ്ടിരുന്നത്. ലോഹാംശം ശരീരത്തിനുള്ളില്‍ എത്തുന്നത് ആരോഗ്യപരമായ പല പ്രശ്‌നങ്ങളും വരുത്തുന്നു. മെര്‍ക്കുറി വെള്ളം കുടിച്ചിരുന്ന ഒരു തലമുറയും ചൈനയിലുണ്ടായിരുന്നു.

 

 

  എന്നാല്‍ ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കും. മെര്‍ക്കുറി വെള്ളത്തിന്റെ അമിതമായ ഉപയോഗം വൃക്കയിലും തലച്ചോറിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.  ആരോഗ്യത്തിനു ചെറുനാരങ്ങ നല്ലതെങ്കിലും ഇത്തരം രീതികള്‍ അനാരോഗ്യകരമാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. സ്ത്രീയ്ക്കു പല തരത്തിലെ ദോഷങ്ങള്‍ സൃഷ്ടിയ്ക്കുന്നവയായിരുന്നു, ഇവയെല്ലാം . ലോഹമായ ഈയം, അതായത് ആഭരണങ്ങളും മറ്റും പണിയുവാന്‍ ഉപയോഗിയ്ക്കുന്ന ഈ ലോഹം ഉരുക്കിയ വെള്ളം കുടിച്ചാല്‍ ഗര്‍ഭനിരോധനം സംഭവിക്കും ചൈനയിലെ ഒരു വിഭാഗം ജനത വിശ്വസിച്ചിരുന്നു.

 

  . എന്നാല്‍ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നത് കൊണ്ട് തന്നെ ഇത് ഉപേക്ഷിക്കപ്പെടുകയായിരുന്നു.  ചെറുനാരങ്ങയും ഇത്തരത്തിലെ ഒരു ഗര്‍ഭനിരോധന വഴി തന്നെയായിരുന്നു.ലൈംഗിക ബന്ധത്തിനു ശേഷം സ്ത്രീകള്‍ നാരങ്ങ മുറിച്ച് വജൈനല്‍ ഭാഗത്തു വച്ചിരുന്നു. നാരങ്ങ നീരിലെ സിട്രിക് ആസിഡിന് പുരുഷ ബീജത്തെ ഇല്ലാതാക്കാനുള്ള കഴിവുണ്ടെന്നായിരുന്നു ഇത്തരം കര്‍മത്തിനു പ്രേരിപ്പിച്ചിരുന്നത്. ഒലീവ് ഓയിലിന് ആരോഗ്യപരമായ ഗുണങ്ങളുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ് ഇത്.

 

 

  ഇന്നത്തെ കാലത്തു പാചകത്തിന് ഉപയോഗിയ്ക്കുവാന്‍ പറ്റിയതില്‍ ഏറ്റവും ആരോഗ്യകരമായ എണ്ണ കൂടിയാണിത്. ഇത് ഗര്‍ഭനിരോധനത്തിനായി ഉപയോഗിച്ചിരുന്ന കാലഘട്ടവുമുണ്ട്. ബീജത്തെ ഒലീവ് ഓയില്‍ നശിപ്പിച്ചിരുന്നു എന്ന് വിചാരിച്ച് സ്വീകരിച്ചിരുന്ന മാര്‍ഗ്ഗമായിരുന്നു ഇത്. അതുകൊണ്ട് തന്നെ ലൈംഗിക ബന്ധത്തിനു ശേഷം സ്ത്രീകള്‍ ഒലീവ് ഓയില്‍ ഉപയോഗിച്ചിരുന്നു. ലൈംഗിക ബന്ധത്തിനു ശേഷം ഒലീവ് ഓയില്‍ രഹസ്യഭാഗത്തു പുരട്ടിയിരുന്നു, സ്ത്രീകള്‍. ഒലീവ് ഓയില്‍ ആരോഗ്യകരമെങ്കിലും ഗര്‍ഭനിരോധനത്തിന് ഇത് അശാസ്ത്രീയ വഴിയാണ്.

 

 

  നെയ്യ്, തേന്‍ തുടങ്ങിയവയില്‍ പഞ്ഞിയോ കമ്പിളിയോ മുക്കിയും യോനീഭാഗത്തു വയ്ക്കാറുണ്ട്. ഇത് ബീജങ്ങളെ നശിപ്പിയ്ക്കുമെന്ന വിശ്വാസമാണ്‌ ഇത്തരം ചെയ്തികള്‍ക്കു പുറകില്‍. ഗര്‍ഭനിരോധന വഴിയായി ഉപയോഗിച്ചിരുന്ന ഒന്ന്.പോംഗ്രനേറ്റ് അഥവാ മാതള നാരങ്ങ പൊതുവേ സ്ത്രീ പുരുഷ വന്ധ്യതയ്ക്കുള്ള മരുന്നായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇതിന്റെ തൊലി ഗര്‍ഭനിരോധന വഴിയായി പണ്ട് ഉപയോഗിച്ചിരുന്നു. ഇതിന്റെ തൊലി ഉണക്കി പൊടിച്ചതോ ഇത് റോസ് ഓയിലില്‍ ചേര്‍ത്തോ യോനീഭാഗത്ത് പുരട്ടുകയോ ചെയ്താണ് ഈ വഴി പരീക്ഷിച്ചിരുന്നത്.

 

 

   ഇത് ഗര്‍ഭധാരണം തടയും എന്നതായിരുന്നു വിശ്വാസം, അക്കേഷ്യയുടെ പഴങ്ങളും ഈന്തപ്പഴവും കൂട്ടിച്ചേര്‍ത്തും ഗര്‍ഭനിരോധന വഴികള്‍ പരീക്ഷിച്ചിരുന്നു. ഇതെല്ലാം സ്ത്രീയുടെ യോനീ ഭാഗത്താണ് നിക്ഷേപിച്ചിരുന്നത് എന്നതാണ് അപകടകരമായ വസ്തുത. പണ്ട് കാലത്ത് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളില്‍ ഒന്നായി കഴുതയുടെ മലമാണ് ഉപയോഗിച്ചിരുന്നത്. കറുത്ത പൂച്ചയുടെ എല്ലും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളില്‍ ഒന്നായിഉപയോഗിച്ചിരുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുന്‍പ് തന്നെ പുരുഷന്‍ ഇവ വെച്ച് മന്ത്രവാദം നടത്തും. 

మరింత సమాచారం తెలుసుకోండి: