സിനിമയിലെത്തും  മുൻപ് നഴ്സ് ആയിരുന്നവർ ആരൊക്കെയെന്ന് അറിയാമോ? ഭൂമിയിലെ മാലാഖമാർ എന്ന് വിശേഷിപ്പിക്കുന്നവരാണ് ലോകർത്തത്തെ ഓരോ നഴ്‌സുമാരും. സിനിമാ താരമാകും മുമ്പ് നഴ്സായിരുന്ന ഏതാനും താരങ്ങളുണ്ട് നമുക്കിടയിൽ അവരാരൊക്കെയെന്ന് നമുക്കിനി പരിചയപ്പെടാം. അന്ന രേഷ്മ രാജൻ, ജ്യുവൽ മേരി, സിജു വിൽസൺ എന്നിവരാണ്  മേല്പറഞ്ഞ സിനിമാ താരങ്ങൾ. വരെങ്ങനെ സിനിമയിലേക്കെത്തി.

 

 

  നഴ്സ് ജോലി ഉപേക്ഷിക്കാൻ കാരണമായതെതാകാം? ഇതെലാം നമുക്കൊന്നറിയാം! മലര്‍വാടി ആര്‍ട്‌സ് ക്ലബ്, ലാസ്റ്റ് ബെഞ്ച്, ബിവേര്‍ ഓഫ് ഡോഗ്സ്, തേര്‍ഡ് വേള്‍ഡ് ബോയ്‌സ്, ഹാപ്പി വെഡ്ഡിംങ്ങ്, കട്ടപ്പനയിലെ റിത്വിക് റോഷന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, നേരം, പ്രേമം,ആദി, വരനെ ആവശ്യമുണ്ട്, മറിയം വന്ന് വിളക്കൂതി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട് സിജു. സിജു നായകനാകുന്ന വരയൻ എന്ന സിനിമ ഈ വര്‍ഷം റിലീസിനായി ഒരുങ്ങുകയുമാണ്.

 

 

  കുറച്ച് കാലം കൊണ്ട് കാലം കൊണ്ട് ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സിജു വില്‍സണ്‍. ബാഗ്ലൂരിൽ നഴ്സിങ് പഠന സമയത്താണ് സിജുവിന് തന്‍റെ മേഖല കലയാണെന്ന് തിരിച്ചറിയാനായതെന്ന് അദ്ദേഹം അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. രണ്ടാഴ്ച മാത്രം നഴ്സിങ് പ്രാക്ടീസ് നടത്തിയിട്ടുമുണ്ട് സിജു. അതിന് ശേഷം മിനി സ്ക്രീനിലൂടെ പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു.

 

 

  മമ്മൂട്ടി നായകനായ പത്തേമാരി എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച ജ്യുവൽ ശേഷം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലയാളത്തിൽ ഞാൻ മേരിക്കുട്ടിയാണ് ഒടുവിൽ അഭിനയിച്ച ചിത്രം, തമിഴിൽ മാമനിതൻ എന്ന സിനിമയിലും കഴിഞ്ഞ വര്‍ഷം അഭിനയിച്ചിരുന്നു. എന്നാൽ മലയാള ടെലിവിഷൻ അവതാരകയും നടിയുമാണ് ജ്യുവൽ മേരി. തൃപ്പൂണിത്തറയാണ് സ്വദേശം.

 

 

  അച്ഛൻ സെബി ആന്‍റണി എഫ് എ സി റ്റി യിലെ ഉദ്യോഗസ്ഥനാണ്. നഴ്സായിട്ടായിരുന്നു ജ്യുവൽ കരിയര്‍ തുടങ്ങിയത്. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്  ലിച്ചി എന്ന അന്ന രേഷ്മ രാജൻ. കച്ച പ്രകടനമാണ് അന്ന നടത്തിയത്. 2017- ൽ ആയിരുന്നു അങ്കമാലി ഡയറീസിലൂടെ സിനിമയിൽ അരങ്ങേറിയത്. സിനിമയിൽ മോഹൻലാലിന്‍റെ നായികയായിരുന്നു.

 

 

  അതിനുശേഷം സച്ചിൻ, മമ്മൂട്ടി ചിത്രം മധുരരാജ, പൃഥ്വിയും ബിജു മേനോനും ഒന്നിച്ച അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിലും വേഷമിട്ടു. ഗവ. നഴ്സിങ് കോളേജിലായിരുന്നു അന്നയുടെ പഠനം. ശേഷം ആലുവയിൽ രാജഗിരി ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് അന്നയ്ക്ക് സിനിമയിലേക്ക് അവസരം ലഭിച്ചത്. അങ്കമാലി ഡയറീസിന് ശേഷം രണ്ടാമത്തെ സിനിമ ലാൽ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം ആയിരുന്നു.

మరింత సమాచారం తెలుసుకోండి: