ഗര്‍ഭിണികളെങ്കില്‍ ശ്രദ്ധ വേണം, ഇന്ന് രാത്രി ചന്ദ്ര ഗ്രഹണം.കാരണമിതാണ് .  സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവയെല്ലാം ഒരു നേർരേഖയിൽ വിന്യസിക്കുമ്പോഴാണ് ഈ ഗ്രഹണം സംഭവിക്കുന്നത്. നാളെ ,അതായത് ജൂണ്‍ 5 രാത്രി 11.15 മുതല്‍ ജൂണ്‍ 6 പുലര്‍ച്ചെ 2.34 വരെയാണ് ചന്ദ്രഗ്രഹണം നടക്കുന്നത്. ഈ വര്‍ഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണമാണിത്. ചന്ദ്ര ഗ്രഹണ സമയത്തും ഗര്‍ഭിണികള്‍ പുറത്തു പോകരുതെന്ന പോലുള്ള ചില തു കേള്‍ക്കാം. ചന്ദ്രഗ്രഹണ സമയത്ത് ഗര്‍ഭിണി പുറത്തു പോയാല്‍ ദോഷമോ അല്ലയോ എന്നതു സംബന്ധിച്ച് പല വിശ്വാസങ്ങളുമുണ്ട്.

 

 

   ഗര്‍ഭകാലത്ത് ഏറെ മുന്‍കരുതലുകള്‍ ആവശ്യമാണ്. അമ്മയുടേയു കുഞ്ഞിന്റേയും ആരോഗ്യത്തിന് ഇത് അത്യാവശ്യവുമാണ്. പ്രകൃതിയില്‍ നടക്കുന്ന പല മാററങ്ങളും ഗര്‍ഭിണിയിലും കുഞ്ഞിലും ഇഫക്ടുണ്ടാക്കുമെന്നു പഠനങ്ങള്‍ പറയുന്നു. പണ്ടു കാലത്ത് സന്ധ്യ കഴിഞ്ഞ് ഗര്‍ഭിണികള്‍ പുറത്തു പോകരുതെന്നും മറ്റുമുള്ള മുത്തശ്ശി ചൊല്ലുകളുണ്ടായിരുന്നു. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുന്ന ഒരു ആകാശ പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. ഹൃദയ പ്രശ്‌നങ്ങള്‍, ഉറക്കക്കുറവ്, പേടി, സ്‌ട്രെസ്, തണുപ്പ്, കോള്‍ഡ് തുടങ്ങിയവ ഈ സയമത്തു വരുമെന്നും വിശ്വാസങ്ങളുണ്ട്.

 

 

  എന്നാല്‍ ഇതിനൊന്നും അത്ര സയന്റിഫിക് വിശദീകരണങ്ങളും ഇതു വരെയും ലഭിച്ചിട്ടില്ല. എങ്കില്‍ പോലും ആ സമയത്ത് ഗര്‍ഭിണികള്‍ ചില മുന്‍കരുതലുകളെടുക്കാം. ചില കാര്യങ്ങള്‍ ചെയ്യാം, ഒഴിവാക്കാം.ഇതെക്കുറിച്ചു പലര്‍ക്കും പല അഭിപ്രായങ്ങളാണുള്ളത്. ചിലര്‍ പറയും, ഈ സമയത്ത് പുറത്തിറങ്ങിയാല്‍ കുഞ്ഞിന് വൈകല്യങ്ങള്‍ വരുമെന്നും, മുച്ചുണ്ട് പോലുള്ള പ്രശ്‌നങ്ങള്‍ വരുമെന്നും മറ്റും. ഈ സയമത്തുണ്ടാകുന്ന ഊര്‍ജ മാറ്റങ്ങളാകാം, ഇതിനാധാരമായി പറയുന്നത്.

 

 

  മെക്സിക്കൻ വിശ്വാസ പ്രകാരം ഗർഭിണികൾ ഗ്രഹണസമയത്ത് ചുവന്ന അടിവസ്ത്രം ധരിക്കണം എന്നതാണ്.ഇതിനു പിന്നിലെ അടിസ്ഥാനത്തിനോ ശാസ്ത്രീയ വശത്തിനോ വിശദീകരണങ്ങളില്ല. ഗ്രഹണ സമയത്ത് പരിസ്ഥിതി വിഷലിപ്തമായ ധാരാളം കിരണങ്ങളുണ്ടാകുമെന്നും ഇവ ഗർഭിണികൾക്ക് ദോഷകരമാകുമെന്നും പറയപ്പെടുന്നു.ജ്യോതിഷ പ്രകാരം ഈ സമയത്ത് ഗര്‍ഭിണികള്‍ ലോഹങ്ങള്‍ അണിയാന്‍ പാടില്ലെന്നു പറയും.

 

 

  അതായത് ആഭരണങ്ങള്‍. എന്നാല്‍ അതേ സമയം സേഫ്റ്റി പിന്നോ ഒരു കത്തിയോ സൂക്ഷിയ്ക്കാമെന്നും ഇതില്‍ പറയുന്നു. ഇതിന്റെ സയന്‍സ് ഇതു വരെ തെളിയിക്കപ്പെട്ടിട്ടില്ല. കൂടാതെ പ്രതിരോധ ശക്തിയും ഈ സമയത്ത് കുറഞ്ഞിരിക്കും. ഇതിനെ മുൻ നിർത്തിയാണ് ഇത്തരമൊരു കാര്യം പണ്ടുള്ളവർ നിഷ്ക്കർഷിച്ചിട്ടുള്ളത്. ഇതു പോലെ തന്നെ ഈ സമയത്തു ഭക്ഷണം പാകം ചെയ്യരുതെന്നും ഭക്ഷണം ഉണ്ടാക്കിയത് ഈ സമയത്തു വച്ചിരിയ്ക്കുന്നത് കഴിയ്ക്കരുതെന്നും പറയും.

 

 

  വെള്ളം പോലും കുടിയ്ക്കരുതെന്നാണ് വിശ്വാസം. ചന്ദ്രഗ്രഹണ സമയത്ത് ഗര്‍ഭിണികള്‍ ജോലികള്‍ ഒന്നും ചെയ്യാന്‍ പാടില്ലെന്നും വിശ്രമിയ്ക്കണമെന്നും പറയുന്നു.ഗ്രഹണം നടക്കുന്ന സമത്ത് കിടന്നുറങ്ങുന്നത് ദോഷകരമാണെന്നാണ് കരുതുന്നത്. കാരണം ഉറങ്ങുന്ന സമയത്ത് ശരീരത്തിൻ്റെ സ്വാഭാവിക പ്രവർത്തനങ്ങളെല്ലാം വളരെ പതുക്കെ മാത്രമേ നടക്കുകയുള്ളു. 

మరింత సమాచారం తెలుసుకోండి: