ശില്പ ഷെട്ടിയുടെ സൗന്ദര്യ രഹസ്യം അറിയണോ? കേട്ടാൽ ഞെട്ടും. അവരുടെ അതിമനോഹരവും ആകർഷകവുമായ ശരീരവും സൗന്ദര്യവും എല്ലാവരെയും ആകർഷിക്കുന്നു. ശിൽപയുടെ യോഗ, പരിശീലന സെഷനുകൾ മുതൽ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ വരെ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. ശിൽ‌പ ഷെട്ടിയുടെ ആരോഗ്യത്തിന് പിന്നിലെ രഹസ്യം എന്താണെന്ന്  ഇനി നമുക്കറിയാം.

 

   

 

  എല്ലാ ദിവസവും കൃത്യം ഉച്ചയ്ക്ക് 2 മണിയാകുമ്പോഴും രാത്രി അത്താഴത്തിന് ശേഷവും താൻ സവിശേഷമായ ഒരു പാനീയം കുടിക്കുന്നുണ്ടെന്ന് ഫോട്ടോയോടൊപ്പം ശിൽപ വെളിപ്പെടുത്തി. സിസിഎഫ്   ചായ എന്നാണതിന് ശിൽപ പേര് നൽകിയത്. ഇന്ന് നമുക്ക് കണ്ടെത്താം എന്താണ് സിസിഎഫ് ചായ എന്നും ഇത് എങ്ങനെ എന്നെ നമുക്കും വീട്ടിൽ ഉണ്ടാക്കാൻ തയ്യാറാകണമെന്നും.അതായത് നടി അടുത്തിടെ തന്റെ ഇഷ്ട ഭക്ഷണങ്ങളെക്കുറിച്ചും ദൈനംദിന ഷെഡ്യൂളിൽ താൻ കഴിക്കുന്നതിനെ പറ്റിയെല്ലാം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

 

 

   അതിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചത് അവരുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമായ ഒരു പ്രത്യേക പാനീയമാണ്. നിങ്ങളുടെ അടുക്കളയിൽ വളരെ എളുപ്പത്തിൽ‌ കണ്ടെത്താൻ കഴിയുന്ന മൂന്ന്‌ ചേരുവകൾ‌ മാത്രം മതി ഇത് തയ്യാറാക്കാൻ. ശരീരത്ത വിഷ വിമുക്തമാക്കാനും സ്വയം ഫിറ്റായി തുടരാനും ഈ ഔഷധ പാനീയം സഹായിക്കും.ജീരകം, മല്ലി, പെരുംജീരകം, എന്നീ ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന ശിൽപയുടെ ആരോഗ്യ പാനീയമാണ് സിസിഎഫ് ചായ.

 

 

   ഈ ക്വാറൻ്റെൻ നാളുകളിൽ നിങ്ങളുടെ ശരീരത്തെ കൂടുതൽ ആരോഗ്യത്തടെ പരിപാലിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ശില്പയെ പോലെ ഈ ചായ കുടിക്കുന്നത് നിങ്ങൾക്കും ശീലമാക്കാം. ഒരാളുടെ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിന് ഇത് മികച്ചതാണ്, ശരീരത്തിലെ വിഷവസ്തുക്കളെയും മാലിന്യങ്ങളെയും ഇല്ലാതാക്കിക്കൊണ്ട് ശരീരത്തിൻറെ അവശ്യ പ്രവർത്തനങ്ങളെ ആരോഗ്യകരമായ രീതിയിൽ നിയന്ത്രിക്കാൻ ഇത് സഹായിക്കും.

 

 

   വിശേഷപ്പെട്ട സുഗന്ധവ്യഞ്ജനങ്ങളുടെ ഗണത്തിൽപ്പെടുന്ന ജീരകം മല്ലി, പെരുംജീരകം എന്നിവയെല്ലാം നമ്മൾ നിത്യേന കഴിക്കുന്ന കഴിക്കുന്ന ഭക്ഷണ വിഭവങ്ങളിൽ രുചി മെച്ചപ്പെടുത്തുന്നതിനായി ചേർക്കാറുണ്ടെങ്കിലും പാനീയാ രൂപത്തിൽ നാം കുടിക്കാറ് പതിവില്ല. ഇവ മൂന്നും ചേർത്ത് തയ്യാറാക്കുന്ന പാനീയം നമ്മുടെ ശരീരത്തിന് പ്രത്യേകിച്ചും വേനൽക്കാലത്ത് വലിയ ഗുണങ്ങൾ പകരുന്നു.ഈ സവിശേഷമായ ചായ മിശ്രിതത്തിന് ആയുർവേദത്തിൻ്റെ പിന്തുണയുണ്ട്.

 

 

 

   'മിറക്കിൾ ടീ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന  സിസിഎഫ്ടീ  പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിനും ദഹനത്തെ ഉത്തേജിപ്പിക്കുന്നതിനും, ഗ്യാസിൻ്റെ വിട്ടുമാറാത്ത പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ ആമാശയത്തിൽ ഉഷ്ണത്താൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ പരിഹരിച്ചുകൊണ്ട് ശരീരത്തെ ശാന്തമാക്കാനും ഇത് സഹായിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങളെ അകറ്റുന്ന കാര്യത്തിൽ ഒരു അടിസ്ഥാന ചേരുവയായി നമ്മുടെ പൂർവികർ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ചേരുവകളിൽ ഒന്നാണ് ജീരകം.

 

 

 

  
ഈ പാനീയത്തിന്റെ ഗുണങ്ങൾ അതിലെ മൂന്ന് വിശിഷ്ട ചേരുവകളിൽ നിന്നും വന്നുചേരുന്നതാണ്. ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിന് മല്ലി ഏറ്റവും നല്ലതാണ്. ഉത്കണ്ഠകളും സമ്മർദവും ഒഴിവാക്കാൻ സഹായിക്കുന്ന ഒരു സുഗന്ധവ്യഞ്ജനം എന്നുമിത് അറിയപ്പെടുന്നു. ഇതിലെ ഗുണങ്ങൾ പേശികളുടെ വേദനകൾ കുറയ്ക്കുന്നതിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.മുലയൂട്ടുന്ന അമ്മമാരിൽ പാലിലെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി പെരുംജീരകം ചേർത്ത ചായ കുടിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു.

 

 

  പണ്ടുകാലം മുതൽക്കേ ഉപയോഗിച്ചുവരുന്ന ഒരു ഔഷധ ചേരുവയാണ് പെരുംജീരകം. ദഹന പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള മാജിക് പ്രതിവിധി എന്നാണ് ഇത് അറിയപ്പെടുന്നത്.ലളിതമായ ഈ ഹെർബൽ ചായ തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ചായയുടെ രുചി അൽപം വ്യത്യസ്തമായിരിക്കുമെങ്കിലും ഇതിൻ്റെ ഗുണങ്ങൾ രുചിയെ മറികടന്ന് ഒരാളുടെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നു.ഈ ചായ പതിവായി ശീലമാക്കുന്നതോടൊപ്പം മികച്ച വ്യായാമ ശീലവും വളർത്തിയെടുത്താൽ നിങ്ങളുടെ ശരീരഭാരം ഭാരം കുറയ്ക്കുന്ന പ്രക്രിയ വളരെ വേഗത്തിൽ ആകും.

 

 

 

   ഈയൊരു ചായയുടെ ഗുണങ്ങൾ നിങ്ങളുടെ ഉപാപചയ പ്രവർത്തനത്തെ വേഗത്തിലാക്കുന്നു. അതോടൊപ്പം ശരീരത്തിലെ കൊഴുപ്പ് കത്തിച്ചു കളയുന്നത് വേഗത്തിലാക്കുകയും ചെയ്യുന്നു.ഈ ചായയുടെ ഒരു പ്രധാന ഗുണം അത് നിങ്ങളുടെ ദഹനത്തെ നിയന്ത്രിക്കുന്നു എന്നതാണ്. ദഹന സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ കുറയ്ക്കുന്നതു വഴി കൊഴുപ്പും മറ്റ് വിഷവസ്തുക്കളും ഇല്ലാതാക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തെ കൈകാര്യം ചെയ്യുകയും ചെയ്യുന്നു ഇത്.   

మరింత సమాచారం తెలుసుకోండి: