സ്ത്രീകൾ ശരിയായി യോനി ഭാഗം വൃത്തിയാകേണ്ടത് എങ്ങനെ? അതിനായി വൃത്തിയുള്ള സാഹചര്യങ്ങൾ തന്നെ തിരഞ്ഞെടുക്കേണ്ടതും അത്യാവശ്യമാണ്. യീസ്റ്റ്, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷനുകള്‍ക്ക് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സ്ത്രീ ശരീര ഭാഗമാണിത്. എന്നാല്‍ ഇപ്പോഴും പല സ്ത്രീകള്‍ക്കും വജൈന ശരിയായി വൃത്തിയാക്കേണ്ടത് എങ്ങനെയാണെന്നറിയല്ല.

 

 

  ഇത് പല തരത്തിലെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. വജൈനല്‍ വൃത്തി സ്ത്രീകള്‍ക്കു പ്രധാനമാണ്. കാരണം സ്ത്രീ ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവായ അവയവമാണ് വജൈന അഥവാ യോനി എന്നു പറയാം. അണുബാധകള്‍ക്ക് ഏറെ സാധ്യതയുള്ള ഭാഗം കൂടിയാണിത്. ആരോഗ്യകരമായ ബാക്ടീരിയകള്‍ ഈ ഭാഗത്തുണ്ട്. ഇവയുടെ സന്തുലിതാവസ്ഥയ്ക്കു കോട്ടം വന്നാല്‍ അണുബാധ പോലുളള പ്രശ്‌നങ്ങള്‍ സാധാരണയുമാണ്.

 

   ഈ ഭാഗം ആല്‍ക്കലൈനാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലാത്ത പക്ഷം ഇത്തരം ബാക്ടീരികള്‍ നശിച്ച് അനാരോഗ്യകരമായ ബാക്ടീരികള്‍ വളരും.ഈ ഭാഗം ആല്‍ക്കലൈനാകുന്നതിനു പകരം അസിഡിറ്റിയുള്ള ഭാഗമായി മാറും. ഇത് ഗര്‍ഭധാരണ ശേഷിയെ വരെ ബാധിയ്ക്കുന്ന ഒന്നാണ്. ഈ ഭാഗത്ത് അണുബാധയും നീറ്റലുമെല്ലാമുണ്ടാകും. ഈ ഭാഗത്ത് നല്ലതു പോലെ വെള്ളമൊഴിച്ചു കഴുകിയാല്‍ മാത്രം മതിയാകും.

 

   അതും വല്ലാതെ വെള്ളം ചീറ്റിച്ചൊഴിച്ചുള്ള കഴുകലും നല്ലതല്ല.വജൈന കഴുകി വൃത്തിയാക്കുക എന്നതാണ് പ്രധാനം. ഇതിലും ഏറെ ശ്രദ്ധിയ്‌ക്കേണ്ട വസ്തുകള്‍ പലതുമുണ്ട്. സോപ്പോ ഇതു പോലുളള ലോഷനുകളോ സുഗന്ധദ്രവ്യങ്ങളോ ഒന്നും ഈ ഭാഗത്ത് ഉപയോഗിയ്ക്കരുത്. ഇതെല്ലാം ആരോഗ്യകരമായ ബാക്ടീരിയകളെ കൊന്നൊടുക്കുവാന്‍ ഇടയാക്കും.ഇളം ചൂടുള്ള വെള്ളം ഏറെ നല്ലതാണ്.

 

   ലേശം ഉപ്പിട്ടു കഴുകുന്നത് വൃത്തിയുറപ്പാക്കാന്‍ ഏറെ ഗുണകരമാണ്. എന്നാല്‍ അധികം ഉപ്പിടരുത്. ദിവസം ഒരു തവണ മാത്രം ഉപ്പിട്ടു കഴുകുക.ഓരോ തവണയും മൂത്ര വിസര്‍ജനം കഴിഞ്ഞ ശേഷവും ഈ ഭാഗം കഴുകി വൃത്തിയാക്കുക. ഇതു പോലെ സെക്‌സ് ശേഷവും ഇതു പ്രധാനമാണ്. യോനീഭാഗം മുന്നില്‍ നിന്നും പുറകിലേയ്ക്കായാണ് വൃത്തിയാക്കേണ്ടത്. പ്രത്യേകിച്ചും മല വിസര്‍ജനത്തിനു ശേഷം. പലരും നേരെ മറിച്ചാണ് ഇതു ചെയ്യുക. ഇത് അണുബാധകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. ഇതു പോലെ തന്നെ വല്ലാതെ ചൂടുള്ള വെള്ളവും ഈ ഭാഗത്തേയ്ക്ക് ഒഴിയ്ക്കരുത്.

 

 

   പുറത്തേയ്ക്കു പോകുമ്പോഴും ഡ്രൈ ടിഷ്യൂ, ഡെറ്റോള്‍ പോലുള്ളവ കയ്യില്‍ സൂക്ഷിയ്ക്കുക. പബ്ലിക് ടോയ്‌ലറ്റുകള്‍ ഉപയോഗിയ്ക്കുമ്പോള്‍ ആദ്യം ഫ്‌ളഷ് ചെയ്ത് ഇതിന്റെ സീറ്റ് കവര്‍ ഡെറ്റോള്‍, ടിഷ്യു വച്ച് തുടച്ചതിനു ശേഷം മാത്രം ഉപയോഗിയ്ക്കുക.മാത്രമല്ല ഈ ഭാഗം ഈര്‍പ്പത്തോടെ വയ്ക്കുന്നതാണ് അണുബാധകള്‍ക്കുളള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊന്ന്. കഴുകിയാലും മൂത്ര വിസര്‍ജന ശേഷവുമെല്ലാം ഈ ഭാഗം നല്ലതു പോലെ തുടച്ചു വൃത്തിയാക്കി ഈര്‍പ്പ രഹിതമാക്കി വയ്ക്കുക.  പാഡ് ഡിസ്‌പോസ് ചെയ്യാന്‍ സൗകര്യമില്ലാത്ത ഇടമെങ്കില്‍ മുന്‍, പിന്‍ ഭാഗത്തെ പ്ലാസ്റ്റിക് നീക്കി കയ്യിലൊരു കവര്‍ സൂക്ഷിച്ചി ഇതിലിട്ടു പിന്നീട് കളയാം.

 

 

  ഉള്ളിലെ പഞ്ഞി ക്ലോസറ്റില്‍ ഇട്ടു ഫ്‌ളഷ് ചെയ്യാം. പ്ലാസ്റ്റിക് കവര്‍ ക്ലോസറ്റില്‍ ഇട്ടാല്‍ ബ്ലോക്കാകാന്‍ സാധ്യതയുണ്ട്.ഇതു പോലെ ആര്‍ത്തവകാല വൃത്തി ഏറെ പ്രധാനം. സാനിറ്ററി നാപ്കിന്‍ നാലു മണിക്കൂര്‍ കൂടുമ്പോള്‍ മാറ്റുക. ഏറ്റവും കൂടിയാല്‍ മണിക്കൂര്‍. ഈ സമയത്ത് മൂത്ര വിസര്‍ജനം നടത്താത്തതും പാഡ് മാറ്റാത്തതുമെല്ലാം ദോഷം വരുത്തും. ആരോഗ്യ പ്രശ്‌നമുണ്ടാക്കും.  വല്ലാതെ ഇറുകിയ അടിവസ്ത്രവും ഉപയോഗിയ്ക്കരുത്. ഈ ഭാഗത്ത് വായു സഞ്ചാരം വേണം. തുടയിടുക്ക് ഉരഞ്ഞു പൊട്ടുന്നവരെങ്കല്‍ അടിവസ്ത്രത്തിന്റെ അടിഭാഗം ഇലാസ്റ്റിക് ഒഴിവാക്കുക. അടിവസ്ത്രങ്ങളുടെ കാര്യത്തിലും പ്രധാന ശ്രദ്ധ വേണം.

 

 

  കോട്ടന്‍ അടിവസ്ത്രങ്ങള്‍ മാത്രം ഉപയോഗിയ്ക്കുക. കഴിവതും ദിവസവും രണ്ടു തവണ ഇവ മാറ്റുക. നല്ലതു പോലെ വൃത്തിയാക്കി നല്ല വെയിലില്‍ ഇട്ടുണക്കുക. അല്ലെങ്കില്‍ നല്ല ചൂടില്‍ ഇട്ടുണക്കാന്‍ ശ്രദ്ധിയ്ക്കുക. മാര്‍ക്കറ്റില്‍ പല തരത്തിലെ വജൈനല്‍ വാഷുകള്‍ ലഭിയ്ക്കാറുണ്ട്.വീട്ടില്‍ തന്നെ ഇതിനായി നമുക്കു ചെയ്യാവുന്ന വഴികളുണ്ട്. നല്ലപോലെ വെള്ളം വെട്ടിത്തിളപ്പിയ്ക്കുക. ഇതില്‍ അല്‍പം ഉപ്പിട്ട് ചെറുചൂടില്‍ കഴുകാം. അല്‍പം ചെറുനാരങ്ങാനീരു ചേര്‍ത്തും കഴുകാം. പ്രത്യേകിച്ചും വെള്ളപോക്കു പോലുളള അസുഖങ്ങളെങ്കില്‍ ഈ ഭാഗത്തെ ഈര്‍പ്പം ഒഴിവാക്കാം.

 

 

   ഇതു പോലെ തൈരു പോലുളള ഭക്ഷണം ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വജൈനല്‍ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.പ്രത്യേകിച്ചും ആര്‍ത്തവ സമയം അടുക്കുന്ന സമയത്തും വേനല്‍ക്കാലത്തും,വജൈനല്‍ ഭാഗത്തെ രോമവും നീക്കം ചെയ്യേണ്ടതാണ്.തു പൂര്‍ണമായി ഷേവ് ചെയ്തു കളഞ്ഞില്ലെങ്കിലും വെട്ടിയൊതുക്കുക. ഈ ഭാഗത്തെ കെമിക്കല്‍ പരീക്ഷണങ്ങള്‍ അണുബാധ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതു പോലെ ഈ ഭാഗത്തു ചൊറിച്ചിലോ അസ്വസ്ഥതയോ ഉണ്ടെങ്കില്‍ സെക്‌സ് ഒഴിവാക്കുക. ഇത്തരം പ്രശ്‌നങ്ങള്‍ വച്ചു കൊണ്ടിരിയ്ക്കാതെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം മരുന്നുകള്‍ ഉപയോഗിയ്ക്കുക.  

మరింత సమాచారం తెలుసుకోండి: