മുടിയിൽ ഇങ്ങനെ എണ്ണ തേച്ചാൽ മുടി നീളത്തിൽ വളരും .എന്നാൽ അതിനു പിന്നിലുള്ള കാര്യങ്ങൾ കേട്ടാലും അതിശയമാണ്. ചില കാര്യങ്ങള്‍ പരമ്പരാഗതമായി മുടി വളര്‍ത്തും എന്നതിനു പുറകില്‍ പറഞ്ഞു കേള്‍ക്കാം. നമ്മുടെ മുതുമുത്തശ്ശിമാരുടെ കാലം മുതല്‍ തന്നെ പറഞ്ഞു കേള്‍ക്കുന്ന ചിലത്. ഇതില്‍ ചിലതു വാസ്തവമെങ്കിലും ചിലത് വെറും ധാരണകള്‍ മാത്രമാണ്. ചിലത് പറഞ്ഞു കേള്‍ക്കുന്നവയെങ്കിലും ഇതിനു പുറകിലെ കാര്യങ്ങള്‍ ചികഞ്ഞു പരിശോധിച്ചാല്‍ സയന്‍സ് സംബന്ധമായ വാസ്തവങ്ങള്‍ ഉണ്ടെന്നതും സത്യമാണ്.

 

 

 

  മുടിയെന്നത് ആണ്‍പെണ്‍ ഭേദമില്ലാതെയുള്ള സ്വപ്‌നം തന്നെയാണ്. നല്ല ഭംഗിയുള്ള, കട്ടിയുള്ള മുടിയെന്നതാണു പുരുഷ പ്രജകളുടെ ചിന്തയെങ്കില്‍ നല്ല നീളവും കട്ടിയുമുള്ള മുടിയാകും സ്ത്രീ താല്‍പര്യം. മുടി വളര്‍ച്ചയെന്നത് പല ഘടകങ്ങളെ ആശ്രയിച്ചുളള ഒരു കാര്യമാണ്. മുടി സംരക്ഷണം, ഭക്ഷണ പോഷണം, പാരമ്പര്യം തുടങ്ങിയ പല ഘടകങ്ങളെ ഇതാശ്രയിച്ചിരിയ്ക്കുന്നു. മുടി വളരാന്‍ കൃത്രിമ വഴികള്‍ യാതൊന്നും തന്നെയില്ലെന്നതാണു വാസ്തവം.തല കുത്തി നിന്നാല്‍ മുടി വളരുമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.

 

 

   ഇത് കേൾക്കുമ്പോൾ വട്ടാണോ എന്ന് ചിന്തിക്കും. എന്നാൽ സംഭവം സത്യമാണ്. ഇത് ആയുര്‍വേദത്തില്‍ പോലും വിശദീകരിയ്ക്കുന്ന ഒന്നാണ്. ശരീരത്തിന്റെ ഗുരുത്വാകര്‍ഷണം വിപരീത ദിശയിലാക്കുന്നത് മുടി വളര്‍ച്ചയെ സഹായിക്കുന്നുവെന്നു പറയുന്നു. ഇതിന് അടിസ്ഥാനമായി പറയുന്ന സയന്‍സ് സംബന്ധമായ വിശദീകരണങ്ങളുമുണ്ട്.

 

 

  ഇന്‍വേര്‍ഷന്‍ മെത്തേഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിലൂടെ മുടി ഒരു മാസം സാധാരണ വളരുന്നതിനേക്കാള്‍ ഒന്നോ രണ്ടോ ഇഞ്ചു കൂടുതല്‍ വളരുമെന്നാണു ശാസ്ത്രം. മുടി വളര്‍ച്ചയ്ക്കു പ്രധാനപ്പെട്ടതാണ് ശിരോചര്‍മത്തിലെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നത്. തല ഇതു പോലെ വിപരീത ദിശയിലേക്കാക്കുമ്പോള്‍, അതായത് തല കുത്തി നില്‍ക്കുമ്പോള്‍ കൂടുതല്‍ രക്തം തലയോടിലേയ്‌ക്കെത്തുന്നു. ഇതാണ് മുടി വളരാന്‍ സഹായിക്കുന്നത്.

 

 

 

  ഇതല്ലാതെ കട്ടിലില്‍ നിന്നും തല താഴേയ്ക്കിട്ടു കിടക്കുന്നത് ഇതിനു സമമായ ഗുണം നല്‍കുമെന്നു പറയുന്നു.സര്‍വാംഗാസനം പോലെയുളള യോഗ മുറകള്‍ ഇതിനു സഹായിക്കുന്നുവെന്ന് ആയുര്‍വേദം പറയുന്നു. തല കീഴ്‌പ്പോട്ടാക്കി കാലുകള്‍ ഉയര്‍ത്തി അരക്കെട്ട് കൈ കൊണ്ടുയര്‍ത്തി നില്‍ക്കുന്ന യോഗാ പോസാണിത്. ഇതു പോലെ ചെയ്യുമ്പോള്‍ വിപരീത ദിശയിലാണ് തലയെത്തുന്നത്. ഇതാണ് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നു പറയുന്നതിന്റെ അടിസ്ഥാനവും.

 

 

 

  എന്നാല്‍ ഓര്‍ക്കേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്.കുറേ നേരം കീഴ്‌പ്പോട്ടാക്കി നില്‍ക്കുന്നത് ആരോഗ്യപരമായ മറ്റു പ്രശ്‌നങ്ങള്‍ വരുത്തും. ഇത് തലയ്ക്കു കൂടുതല്‍ ആയാസം നല്‍കും. ബിപി കൂടും. തലവേദന പോലുളള പ്രശ്‌നങ്ങളുണ്ടാകും. ഇത് ശരീരത്തിന്റെ ഗുരുത്വാകര്‍ഷണത്തെ സ്വാധീനിയ്ക്കുന്നതാണു കാരണം. കഴുത്തു വേദനയും തല ചുറ്റും നടുവേദനയും ചെവിയ്ക്ക് ഇന്‍ഫെക്ഷനും എല്ലാം ഇതിലൂടെയുണ്ടാകും. എന്നാല്‍ ഇത്തരം പൊസിഷനുകള്‍ കൃത്യമായി യോഗാ പോസുകളായി ചെയ്യുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നുമുണ്ട്.

 

 

  കാരണം യോഗാ മുറകള്‍ കൃത്യമായി ചെയ്യുന്നത് ശരീരത്തിന്റെ എല്ലാ കാര്യങ്ങളും അടിസ്ഥാനപ്പെടുത്തിയാണെന്നതു തന്നെ കാരണം.എണ്ണ ശിരോചര്‍മത്തില്‍ പുരട്ടി നല്ലതു പോലെ 10 മിനിറ്റു മസാജ് ചെയ്യാം. പിന്നീട് ഒരു കസേരയില്‍ ഇരുന്ന് കാലുകള്‍ അകറ്റി വച്ച് തല കീഴ്‌പ്പോട്ടാക്കി കാലുകള്‍ക്കിടയില്‍ വരത്തക്ക വിധം മുന്നോട്ടു കുനിഞ്ഞിരിയ്ക്കാം. ഇത് 4 മിനിറ്റു വരെ ഇരിയ്ക്കാം. എന്തെങ്കിലും അസ്വസ്ഥതകള്‍ തോന്നിയാല്‍ ചെയ്യരുത്. ഈ രീതി മുടി വളരാന്‍ താല്‍പര്യമെങ്കില്‍ പരീക്ഷിയ്ക്കാം. 

మరింత సమాచారం తెలుసుకోండి: