ഗർഭം ധരിച്ചാൽ ആദ്യ മൂന്നു മാസം എന്താണ് ചെയ്യേണ്ടത്? ഇതിനെ കുറിച്ച് ഒട്ടു മിക്ക പെൺകുട്ടികളും ചിന്തിച്ചിട്ടുണ്ടാവും. ഗര്‍ഭധാരണമെന്നത് ചിലര്‍ക്കേറെ എളുപ്പവും ചിലര്‍ക്കല്‍പം ബുദ്ധിമുട്ടുമായിരിയ്ക്കും.ആദ്യത്തെ മൂന്നു മാസങ്ങളിലാണ് അബോര്‍ഷന്‍ നടക്കാനുള്ള 80 ശതമാനം സാധ്യതകളുമുള്ളത്. അതായത് 1-3 വരെയുള്ള ആഴ്ചകളില്‍. ഇതിന് അടിസ്ഥാനമായി വരുന്ന ചില കാര്യങ്ങളുമുണ്ട്.

 

 

  അബോര്‍ഷന് കാരണങ്ങള്‍ പലതുണ്ടാകാം. ചില സന്ദര്‍ഭങ്ങളില്‍ ജീനുകള്‍ സംബന്ധമായ തകരാറുകള്‍ കാരണം തനിയെ അബോര്‍ഷന്‍ നടക്കാം. നമ്മുടെ ഭാഗത്തു നിന്നുണ്ടാകുന്ന തെറ്റുകളും പ്രശ്‌നങ്ങളും മറ്റു കാരണമാകാം. പല കാരണങ്ങളാല്‍ ഗര്‍ഭധാരണം നടക്കാത്തവരുണ്ട്, വൈകുന്നവരുമുണ്ട്. പ്രതീക്ഷിയ്ക്കാതെ ഗര്‍ഭം ധരിയ്ക്കുന്നവരുമുണ്ട്. ഗര്‍ഭധാരണം നടന്നാല്‍ തന്നെയും ആദ്യ മൂന്നു മാസങ്ങള്‍ അതീവ ശ്രദ്ധ വേണമെന്നു പറയാം. കാരണം അബോര്‍ഷന്‍ സാധ്യത ഈ മൂന്നു മാസങ്ങളില്‍ ഏറെ കൂടുതലാണ്.

 

 

  അനോരോഗ്യകരമായ എല്ലാ ഭക്ഷണ, പാനീയങ്ങളും ഉപേക്ഷിയ്ക്കുക. ഇറച്ചി, മീന്‍, മുട്ട വിഭവങ്ങള്‍ നല്ലതു പോലെ വേവിച്ചു കഴിയ്ക്കുക. പുറമേ നിന്നുള്ളവ കഴിവതും ഒഴിവാക്കുക. ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ, കഴിവതും വീട്ടിൽ തന്നെ പാകം ചെയ്ത ഭക്ഷണങ്ങൾ കഴിക്കുക. അപകടകരമായ നിറങ്ങളും ചേരുവകളും അടങ്ങിയിട്ടുണ്ടാവാൻ സാധ്യത ഉള്ളതിനാൽ പുറത്ത് നിന്നുള്ള ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതാണ്.ർഭിണികൾക്ക് ഈ സമയത്ത് ഛർദ്ദി കൂടുതൽ ആയിരിക്കും. അവർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാവുന്നതാണ്.

 

 

 

  എന്നാൽ, ഒറ്റയടിക്ക് ഒരുപാട് കഴിക്കുന്നതിന് പകരം കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കുക.അനോരോഗ്യകരമായ എല്ലാ ഭക്ഷണ, പാനീയങ്ങളും ഉപേക്ഷിയ്ക്കുക. ഇറച്ചി, മീന്‍, മുട്ട വിഭവങ്ങള്‍ നല്ലതു പോലെ വേവിച്ചു കഴിയ്ക്കുക. പുറമേ നിന്നുള്ളവ കഴിവതും ഒഴിവാക്കുക.ഡോക്ടറുടെ നിര്‍ദേശമനുസരിച്ചു മാത്രം ഫോളിക് ആസിഡ് സപ്ലിമെന്റുകള്‍ കഴിയ്ക്കാം. ഇത് വല്ലാതെ കൂടുന്നതും നല്ലതല്ലെന്നതാണ് കാര്യം. ഇതിനായി സ്വാഭാവിക ഭക്ഷണങ്ങളെ ആശ്രയിക്കാം.ആദ്യ മൂന്നു മാസങ്ങളിലെ അബോര്‍ഷന്‍ ഒഴിവാക്കാന്‍ ഒരു വഴിയാണ് ഫോളിക് ആസിഡ്.

 

 

  കുഞ്ഞിന് വൈകല്യങ്ങളുണ്ടാകുന്നത് ഒഴിവാക്കാന്‍, അബോര്‍ഷന്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ഗര്‍ഭിണിയാകും മുന്‍പു തന്നെ ഇതു കഴിച്ചു തുടങ്ങുക. ഗര്‍ഭകാലത്തും ഡോക്ടര്‍മാര്‍ നിര്‍ദേശിയ്ക്കുന്ന പ്രധാനപ്പെട്ട ഒരു വഴിയാണിത്. ഇത് ബര്‍ത് ഡിഫക്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിന്റെ പില്‍സ് അല്ലാതെ ചീര തുടങ്ങിയ ഭക്ഷണങ്ങളിലും ഇതുണ്ട്.പുകവലിക്കുകയോ, പുകയില ചവയ്ക്കുകയോ, മദ്യപിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

 

 

  ഇതു പോലെ കഫീനും നല്ലതല്ല. 300 മില്ലീഗ്രാമില്‍ കൂടുതല്‍ കഫീന്‍ കഴിയ്ക്കരുത്. ഇത് ഗര്‍ഭധാരണത്തിന് നല്ലതല്ല. പുകവലിക്കുകയോ, പുകയില ചവയ്ക്കുകയോ, മദ്യപിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.കീടനാശിനികൾ, രാസവളങ്ങൾ എന്നിവ കൈകാര്യം ചെയ്യരുത്.പ്രകൃതിദത്തമായ സൗന്ദര്യവർദ്ധക വസ്തുക്കൾ മാത്രം ഈ സമയത്ത് ഉപയോഗിക്കുക.ആദ്യത്തെ മൂന്ന് മാസക്കാലം ഭ്രൂണം വളരെ ലോലമായതിനാൽ, ഗർഭച്ഛിദ്രത്തിനുള്ള സാധ്യത വളരെയേറെയാണ്.

 

 

   പ്രധാന അവയവങ്ങൾ എല്ലാം വളരുന്നത് ഈ ഘട്ടത്തിൽ ആയതിനാൽ, വിഷമയമായ രാസപദാർഥങ്ങൾ, മരുന്നുകൾ, സിഗരറ്റിന്റെ പുക, മദ്യം, റേഡിയേഷൻ എന്നിവയുമായി സമ്പർക്കം പുലർത്തുന്നത് ഭ്രൂണത്തിന് നാശം സംഭവിക്കാൻ വരെ കാരണമായേക്കാം.

మరింత సమాచారం తెలుసుకోండి: