കൊൽക്കത്ത: രാജ്യത്ത് ഹിന്ദി ഭാഷ ഉപയോഗിക്കുന്നത് വ്യാപകമാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ തള്ളി പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി മമത ബാനർജിയും ,ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിനടക്കമുള്ള രാഷ്ട്രീയ നേതാക്കൾ രംഗത്ത്. 

           ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ആശംസ അർപ്പിച്ചു കൊണ്ടുള്ള ട്വീറ്റിലൂടെയാണ്  മമത അമിത്ഷായുടെ വാദം തള്ളിയത്. എല്ലാ ഭാഷകളെയും സംസ്കാരങ്ങളെയും നാം തുല്യമായി ബഹുമാനിക്കുകയും  ആദരിക്കുകയും വേണമെന്നും നാം എത്ര ഭാഷകൾ  പഠിച്ചാലും മാതൃ ഭാഷയെ മറക്കരുതെന്നും മമത ട്വീറ്റ് ചെയ്തു. നേരത്തെ അമിത് ഷാ "ഒരു രാജ്യം ഒരു ഭാഷ" എന്ന ആശയം ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്തെ ഒന്നിച്ചു നിർത്താൻ വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയ്ക്ക് മാത്രേമേ ആകുവെന്നും ഷാ പറഞ്ഞിരുന്നു. 

           ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള   ശ്രമങ്ങൾ നിരന്തരം എതിർത്തുകൊണ്ടിരിക്കുമെന്നും ,അമിത്ഷായുടെ  പ്രസ്താവന ഞെട്ടലുണ്ടാകുന്നതാണെന്നും പറഞ്ഞിരുന്നു. രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്ന തന്റെ പ്രസ്താവന പിൻവലിക്കണമെന്നും ,പാർട്ടി എക്സിക്യൂട്ടീവ്  കമ്മിറ്റി  ചേർന്ന് ഈ വിഷയം ഗൗരവമായി ചർച്ച ചെയ്യുമെന്നും ആമിക്ത്‌ഷാ അറിയിച്ചു. 

           ഹിന്ദി എല്ലാവരുടെയും മാതൃ ഭാഷയല്ല എന്നും,ഈ ദേശത്തുള്ള മറ്റെല്ലാ മാതൃ ഭാഷകളുടെ വൈവിധ്യവും,സൗന്ദര്യവും വിലമതിക്കാൻ നിങ്ങള്ക്ക് ശ്രമിക്കാമോയെന്നും ഐഎംഐഎം അധ്യക്ഷൻ അസറുദീൻ ഒവൈസി പ്രസ്താവനയുമായി രംഗത്തെത്തി.ഹിന്ദു എന്ന വികാരത്തെക്കാൾ വിലമതിക്കാവുന്ന ഒന്നാണ് മാതൃ ഭാഷയാണെന്നും ആദ്ദേഹം കൂടി ചേർത്തു.

మరింత సమాచారం తెలుసుకోండి: