ലോകത്തിന്റെ മുഴുവൻ കരളലയിച്ച കാഴ്ചയായിരുന്നു ഒമ്പതു വയസുകാരൻ ക്വാഡന്റെ കരച്ചിൽ. ഉയരം കുറവായതിന്റെ പേരിൽ സഹപാഠികൾ പരിഹസിച്ചതോടെയാണ് "എന്നെയൊന്ന് കൊന്ന് തരുമോയെന്ന്" ക്വാഡൻ അമ്മയോട് ചോദിച്ചത്. ഏങ്ങിക്കരച്ചിലിലൂടെ നന്മവറ്റാത്ത ‌ഓരോരുത്തരുടേയും മനസ്സുകളിലേക്കാണ് ക്വാഡന്‍ ബെയില്‍സ് നടന്നു  കയറിയത്. എനിക്ക് ഒരു കത്തി തരൂ, എനിക്ക് എന്നെത്തന്നെ കൊല്ലണം. എനിക്ക് ഇപ്പോൾ മരിക്കണം'.

 

 

  എന്നിങ്ങനെ ആയിരുന്നു ആ ഒന്പത് വയസ്സ് കാരന്റെ വാക്കുകൾ.ക്വാഡൻ ബെയിൽസ്‌ എന്ന ഭിന്നശേഷിയുള്ള കുട്ടിയുടെ വീഡിയോ അമ്മയായ യരാഖ ബെയില്‍സ് ആണ് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചത്.  പൊക്കം കുറഞ്ഞതിൻ്റെ പേരിൽ സ്‌കൂളിലെ  മറ്റു കുട്ടികൾ പരിഹസിച്ചതിനെ തുടർന്നാണ് ക്വാഡൻ സങ്കടത്തോടെ പൊട്ടിക്കരഞ്ഞത്. കാറിൻ്റെ സീറ്റിൽ മുഖം മറിച്ചിരുന്നു കരയുന്ന കുട്ടിയുടെ വീഡിയോ 'അമ്മ ഫേസ്ബുക്കിലിട്ടത്തിനു ശേഷം,'ഇതാണ് നിങ്ങളുടെ പരിഹാസം മൂലം സംഭവിക്കുന്നതെന്നും, നിങ്ങളുടെ കുട്ടികളെയും കുടുംബത്തെയും കൂട്ടുകാരെയും ദയവു ചെയ്തു ഇതിനെപ്പറ്റി ബോധവാന്മാരാക്കണം', വീഡിയോയില്‍ അമ്മ പറയുന്നു.

 

 

 

 

   മാത്രമല്ല നേരത്തെ കുട്ടി ഇത്  മൂലം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടുള്ളതായും അമ്മ വിഡിയോയിൽ പറയുന്നു.ഓസ്‌ട്രേലിയായിലെ അബൊറിജിനൽ വിഭാഗത്തിൽ പെട്ടവരാണ് ക്വാഡാനും കുടുംബവും. വംശീയത മൂലമുള്ള അവഗണനയും വൈകല്യം  മൂലമുള്ള വിവേചനവും കുട്ടി അനുഭവിക്കുന്നുണ്ടെന്നും 'അമ്മ പ്രത്യേകം എടുത്ത് പറയുന്നു.അക്കോൻഡ്രോപ്ലാസിയ ഡ്വാർഫിസം എന്ന രോഗാവസ്ഥയാണ് ക്വാഡൻ ബെയിൽസിനുള്ളത്. വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതിനെ തുടർന്ന് നിരവധി പേരാണ് ‌ക്വാഡന്  പിന്തുണയുമായെത്തിയത്.

 

 

 

   ഇതിനെ കുറിച്ച് നിരവധിപേർ ഫേസ്ബുക് ലൈവിലൂടെയും, സോഷ്യൽ മീഡിയ പോസ്റ്റുകളുമായും എത്തിയിരുന്നു.ഓസ്‌ട്രേലിയൻ നടനായ ഹ്യുഗ് ജാക്ക്മാൻ ക്വാഡനെ പിന്തുണച്ചു കൊണ്ട്  ട്വിറ്ററിൽ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.യുഎസ് ഹാസ്യനടൻ ബ്രാഡ് വില്യംസിൻ്റെ 'ഗോ-ഫണ്ട് മി' എന്ന ക്രൗഡ് ഫണ്ടിങ് പേജ് ഇത് വരെ 436,638 ഡോളർ സമാഹരിച്ചിട്ടുണ്ട്. ക്വാഡനും അമ്മയ്ക്കും കാലിഫോർണിയയിലെ ഡിസ്‌നിലാൻഡ് സന്ദർശിക്കാനുള്ള പണം സ്വരൂപിക്കുകയാണ് ലക്‌ഷ്യം. നാഷണൽ റഗ്ബി ലീഗിന്റെ ഇൻഡിജെനസ് ഓൾ-സ്റ്റാർസ് ടീമിന്റെ പിന്തുണയും ക്വാഡാനുണ്ട്.

 

 

 

   മാത്രമല്ല കേരളത്തിൽ നിന്നും നമ്മുടെ സ്വന്തം ഗിന്നസ് പക്രുവും, എത്തിയിരുന്നു.മോനേ 'നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട്. ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്. നീ  കരയുമ്പോൾ നിന്റെ 'അമ്മ തോൽക്കും', ഇങ്ങനെ ആയിരുന്നു പക്രുവിന്റെ കുറിപ്പിൽ പറയുന്നത്. മാത്രമല്ല നടനും, തിരക്കഥ കൃത്തുമായ ബിബിൻ ജോർജും, പിന്തുണയുമായി എത്തുകയുണ്ടായി. ക്വാഡന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ച ബിബിന്‍ ജോര്‍ജ് അമ്മ പറയുന്നത് കേട്ട് ജീവിച്ചാല്‍ ലൈഫ്  അടിപൊളിയാകുമെന്നും ഒന്നും പേടിക്കാനില്ലെന്നും ഓര്‍മ്മിപ്പിച്ചു. അവര്‍ നിന്ന് കരയിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും.

 

 

 

   നീ ചിരിക്കാന്‍ ശ്രമിക്കണം. അവസാന ചിരി  നിന്‍റെയാണെന്നും അന്ന് അവര്‍ കരയുമെന്നും ബിബിന്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. എന്നാൽ ക്വാഡന് പ്രായം ഒന്‍പതല്ല,പതിനെട്ട് ആണെന്നും, അവനൊരു ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റി ആണെന്നും വന്‍തുക വരുമാനം ലഭിക്കുന്നുണെന്നും വിഡിയോ തട്ടിപ്പാണെന്നും,ചൂണ്ടി കാട്ടി ഒരു കൂട്ടർ പ്രചരിച്ചിരുന്നു.എന്നാല്‍ പ്രചരിക്കുന്ന് തികച്ചും വ്യാജമായ വാര്‍ത്തകളാണെന്ന് സോഷ്യല്‍മീഡിയയിലൂടെ തന്നെ ആളുകള്‍ കണ്ടെത്തി കഴിഞ്ഞു.

 

 

 

   ക്വാഡന്‍റെ ജന്മദിനവും ചെറുപ്പത്തിലെ ചിത്രങ്ങളും ആഘോഷങ്ങളുമെല്ലാം ഇതിനു തെളിവായി നിരത്തുന്നുമുണ്ട്. മറ്റൊരു സന്തോഷ വാർത്തയും ഇതോടൊപ്പം ലോകം ഏറ്റെടുത്തിരുന്നു. ഇന്നലെ ലോകത്തിന്റെ നൊമ്പരമായിരുന്ന അവന്‍ ഇന്ന് ഹീറോയായി മാറിയിരിക്കുകയാണ്.ഓസ്‌ട്രേലിയയിലെ നാഷണല്‍ റഗ്ബി ലീഗിന്റെ ഇന്‍ഡിജെന്‍സ് ഓള്‍ സ്റ്റാര്‍സ് ടീമിനെ  മുന്നില്‍ നിന്നും നയിച്ചത്ക്വാ ഡനായിരുന്നു.

 

 

    ക്വീന്‍ലാന്‍ഡിലെ ഗോള്‍ഡ് കോസില്‍ നടക്കുന്ന മത്സരത്തിലേക്ക് ടീമിനെ ഫീല്‍ഡിലേക്ക് നയിക്കാന്‍ അധികൃതർ ക്വാഡനെ ക്ഷണിക്കുകയായിരുന്നു.താരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടില്‍ ഇറങ്ങാനും ഇരു ടീം അംഗങ്ങള്‍ക്കും കൈകൊടുക്കാനുമുള്ള അവസരമാണ് ക്വാഡന് ലഭിച്ചത്. ഇതിന്റെ വിഡീയോ സോഷ്യൽ മേഡിയയിൽ വൻ കോളിളക്കമാണ് സൃഷ്‌ട്ടിച്ചെടുത്തത്

మరింత సమాచారం తెలుసుకోండి: