തലസ്ഥാനം സ്തംഭിച്ചത്, നാല് മണിക്കൂര്‍, നഷ്ട്ടപെട്ടതോ, ഒരു ജീവനും. തിരുവനന്തപുരത്ത്, കെഎസ്ആ‌ർടിസി ജീവനക്കാരുടെ, മിന്നൽ പണിമുടക്കിനെ തുടർന്ന്,  മണിക്കൂറുകളോളമാണ്, യാത്രക്കാർ വലഞ്ഞത്.  ആറ്റുകാലിലേക്ക്, റൂട്ട് മാറി, സർവീസ് നടത്താൻ ശ്രമിച്ച, സ്വകാര്യ ബസിനെ, കെഎസ്ആർടിസി ജീവനക്കാർ, തടഞ്ഞതാണ്, സംഘർഷത്തിലേക്ക് നയിച്ചത്.

 

 

  സ്വകാര്യ ബസിനെ തടഞ്ഞ, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ, സാം ലോപ്പസിന്റെ നേതൃത്വത്തിലുള്ള, കെഎസ്ആർടിസി ഉദ്യോഗസ്ഥ, ബസിൽ നിന്ന്, യാത്രക്കാരെ ഇറക്കിയതോടെ, സ്വകാര്യ ബസ് ജീവനക്കാരും, ഇവരും തമ്മിൽ, വാക്കേറ്റമുണ്ടായി.

 

 

 

   തുടർന്ന്, യാത്രക്കാരെ ഇറക്കാൻ, കെഎസ്ആർടിസി ഉദ്യോഗസ്ഥർക്ക്, അധികാരമില്ലെന്ന്, പൊലീസ് വ്യക്തമാക്കി.അംഗ പരിമിതനായ, സ്വകാര്യ ബസ് ജീവനക്കാരനെ, കെഎസ്ആർടിസി ജീവനക്കാർ മർദിക്കുകയും, അത് സംബന്ധിച്ച പരാതി, ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ്, ഡിടിഒയെ, അറസ്റ്റ് ചെയ്തതത്.

 

 

 

   രോഗികളടക്കമുള്ള നൂറുകണക്കിനാളുകളാണ്, അപ്രതീക്ഷിതമായ, മിന്നൽ പണിമുടക്കിനെ തുടര്‍ന്ന്, നടുറോഡില്‍ കുടുങ്ങിയത്. സംഘടനാ നേതാക്കളും, ഡിസിപിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന്, കെഎസ്ആര്‍ടിസി, മിന്നല്‍ സമരം പിന്‍വലിച്ചെങ്കിലും, സമരത്തില്‍ വലഞ്ഞ, യാത്രക്കാരും, നഗരത്തിൽ പ്രതിഷേദിച്ചു.

 

 

    അക്ഷമരായ യാത്രക്കാർ, തമ്പാനൂരിൽ, റോഡ് ഉപരോധിച്ചു. എറ്റിഒ ഉൾപ്പെടെയുള്ളവരെ, കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ്, കെഎസ്ആ‌ർടിസി ജീവനക്കാര്‍, പണിമുടക്കിയത്.  എന്നാൽ പണിമുടക്കിൽ,  ഒരു ജീവനും, നഷ്ട്ടപെട്ടിരിക്കുകയാണ്. കുഴുഞ്ഞുവീണ, യാത്രക്കാരനാണ് മരിച്ചത്. കടകംപള്ളി സ്വദേശിയായ, സുരേന്ദ്രന്‍ ആണ്, മരിച്ചത്.

 

 

 

 

   കിഴക്കേക്കോട്ട, ബസ് സ്റ്റാന്‍ഡില്‍ വച്ച്‌, കുഴഞ്ഞുവീണ ഇദ്ദേഹത്തെ, ഏറെനേരത്തിന് ശേഷം, പോലീസ്, ആംബുലന്‍സില്‍ ആശുപത്രിയില്‍, എത്തിച്ചു, പ്രാഥമിക ശ്രുശൂഷ നല്‍കിയെങ്കിലും, ജീവന്‍ രക്ഷിക്കാനായില്ല. സുരേന്ദ്രന്റെ മൃതദേഹം, ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍, സൂക്ഷിച്ചിരിക്കുകയാണ്.

మరింత సమాచారం తెలుసుకోండి: