പേരക്കുട്ടിയുടെ കുട്ടിയുടെ ജനനത്തിനു കാത്തിരിക്കുകയായിരുന്നു 85 കാരിയായ അക്ബാരി ബീഗം. എന്നാല്‍, ആ ആഹ്‌ളാദ നിമിഷങ്ങള്‍ക്കു സാക്ഷിയാകാന്‍ അക്ബാരിയ്ക്ക് സാധിച്ചില്ല. 'മിക്ക ദിവസങ്ങളിലും അക്ബാരിയും അറസ്റ്റിലായ പ്രതികളായ അരുണും വരുണും കാണാറുണ്ടായിരുന്നു. എങ്ങനെയാണ് അയല്‍ക്കാര്‍ കൊലയാളികളായി മാറിയതെന്ന്' അക്ബാരിയുടെ മകന്‍ മൊഹമ്മദ് സായീദ് സല്‍മാനി പറയുന്നു. അക്രമകാരികളോട് വീടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ സല്‍മാനി പറഞ്ഞെങ്കിലും വീട്ടിലെ നാലു നിലകളും കലാപകാരികള്‍ നശിപ്പിച്ചിരുന്നു.

 

 

 

   അമ്മ കിടന്നിരുന്ന മുറി പുറത്തുനിന്നു പൂട്ടിയിട്ട നിലയിലായിരുന്നു. മുറിയില്‍ നിന്നും പുക ഉയരുന്നുണ്ടായിരുന്നു, സല്‍മാനി പറയുന്നു. മുകളിലത്തെ നിലയില്‍ നിന്നും അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുക നിറഞ്ഞതിനാല്‍ രക്ഷിക്കാനായില്ല. പോലീസെത്തി മറ്റു കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി. പക്ഷേ, എന്റെ അമ്മ കുടുങ്ങികിടക്കുകയായിരുന്നു', സല്‍മാനിയുടെ വാക്കുകള്‍.

 

 

   ഫെബ്രുവരി 25 നായിരുന്നു ഗാമ്രിയിലുള്ള അക്ബാരിയുടെ വീടിനു കലാപകാരികള്‍ തീയിട്ടത്. പിറ്റേന്നു തന്നെ വീടിനു തീയിട്ട രണ്ടു പേരെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. തീയില്‍പ്പെട്ട് ശ്വാസംമുട്ടിയാണ് അക്ബാരി മരിച്ചത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരി ഖാസ് സ്വദേശിയാണ് അക്ബാരി.'പാല് വാങ്ങാനായി പുറത്തേക്കു പോയപ്പോഴാണ് മകന്റെ കോള്‍ വരുന്നത്. ആയുധധാരികളായ ഒരു കൂട്ടം ആളുകള്‍ പ്രദേശത്ത് കടക്കുകയും കടകളും വീടുകളും തീയിടുകയും ചെയ്തുവെന്നായിരുന്നു മകന്റെ കോള്‍.

 

 

 

   ഓടിയെത്തിയ സല്‍മാനി കണ്ടത് നാല് നിലയിലുള്ള തന്റെ വീട് കത്തുന്നതായിരുന്നു. ആ സമയം, കുടുംബാംഗങ്ങള്‍ മുഴുവനും വീടിനു മുകളിലായിരുന്നു'.ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട അക്ബാരി ബീഗ (85) ത്തിന്റെ കൊലയാളികള്‍ അടുത്തറിയാവുന്നവര്‍.

 

 

 

 

    അക്ബാരിയുടെ വീട്ടില്‍ നിന്നും അഞ്ചു വീടുകള്‍ക്ക് അകലെ താമസിക്കുന്നവരാണ് പ്രതികളായ അരുണും വരുണും. അക്ബാരിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് മാറാന്‍ മകന്‍ മൊഹമ്മദ് സായീദ് സല്‍മാനിയ്ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.

మరింత సమాచారం తెలుసుకోండి: