കൊറോണയുമായി ബന്ധപ്പെട്ട് നിരവധി കർശന നടപടികളാണ്, സ്വീകരിക്കാൻ സർക്കാർ തയ്യാറാകുന്നത്. കൊറോണയെ തടയാൻ ഇപ്പോൾ മുംബൈ പോലീസും രംഗത്ത് എത്തിയിട്ടുണ്ട്.കർശന നിയമങ്ങളാണ് കൊണ്ട് വന്നിരിക്കുന്നത്. ഈ മാസം 31വരെ വിനോദ സഞ്ചാരികളെ കൂട്ടമായി ഒരിടത്തും കൊണ്ടു പോകരുതെന്നും യാത്രകൾ ഒഴിവാക്കണമെന്നും ടൂർ ഓപ്പറേറ്റർമാർക്ക് പോലീസ് നിർദേശം നൽകി.

 

 

   നിലവിലെ നിയന്ത്രണങ്ങൾ നിരോധനാജ്ഞ അല്ലെന്നും മുൻകരുതൽ മാത്രമാണെന്നും പോലീസ് വ്യക്തമക്കുന്നുണ്ട്.സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം ശക്തമായതോടെയാണ് പോലീസ് നിർദേശം കടുപ്പിച്ചത്. കൊവിഡ് ബാധിതതരുടെ എണ്ണത്തിൽ കൂടുതൽ മഹാരാഷ്‌ട്രയിലാണ്.

 

   ഇന്ന് 12 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 31 ആയി. സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളും നിർദേശങ്ങളും തുടരുകയാണ്.

 

 

   144–ാം വകുപ്പിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നിയന്ത്രണം മുംബൈ പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. നിർദേശങ്ങൾ നിരോധനാജ്ഞയുടെ ഭാഗമല്ലെങ്കിലും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഐപിസി 188 പ്രകാരം കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.യാത്രകൾ വേണ്ട, കൂട്ടമായി സഞ്ചരിക്കരുത് തുടങ്ങിയവയാണ് നിയമങ്ങൾ.രാജ്യത്ത് കൊവിഡ് 19 ഭീതി ശക്തമായതോടെ സുരക്ഷ ശക്തമായി ഇന്ത്യൻ റെയിൽവെ.

 

 

    ട്രയിനിലെ എസി കോച്ചുകളിൽ നിന്ന് പുതപ്പും തിരശ്ശീലകളും നീക്കം ചെയ്യാൻ വെസ്‌റ്റേൺ റെയിൽവെ തീരുമാനിച്ചു. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.

 

    എന്നാൽ, അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി കൂടുതല്‍ ബെഡ്ഷീറ്റുകള്‍ റെയില്‍വേ കരുതുമെന്നും വെസ്‌റ്റേൺ റെയില്‍വേ പിആര്‍ഒ അറിയിച്ചു.

 

 

   കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കൂട്ടായുള്ള വിദേശ, ആഭ്യന്തര യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി മുംബൈ പോലീസ്. ഇതിന്‍പ്രകാരം, മാര്‍ച്ച് 31 വരെ വിനോദസഞ്ചാരികളെ കൂട്ടമായി യാത്രകള്‍ക്കു കൊണ്ടു പോകരുതെന്നു ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കി.

 

 

   144ാം വകുപ്പ് പ്രകാരമാണ് വിലക്കേര്‍പ്പെടുത്തുന്നത്. എന്നാല്‍, ഇത് പൂര്‍ണമായ നിരോധനാജ്ഞ അല്ലെന്നു പോലീസ്.

మరింత సమాచారం తెలుసుకోండి: