സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. ഞായറാഴ്ച സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. എല്ലാ കടകളും അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു.

 

 

  ഇതോടെ ഞായറാഴ്‌ച സംസ്ഥാനത്ത് ഹർത്താലിന് സമാനമായ സഹചര്യമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 22ന് പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനോട് സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആര്‍ടി - മെട്രോ സര്‍വ്വീസുകള്‍ ഉണ്ടാവില്ല. സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ഗതാഗത സംവിധാനങ്ങള്‍ നിശ്ചലമാകും കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്ത് ഇതുവരെ മരിച്ചത് 10000ത്തിലധികം ആളുകള്‍.

 

 

   ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം വർധിക്കുകയാണ്.  ഇതില്‍ 44165 പേര്‍ വീടുകളിലും 225 പേര്‍ ആശുപത്രികളിലുമാണുള്ളത്. ഇന്ന് മാത്രം 56 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 5570 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. 3436 സാംപിള്‍ പരിശോധനയ്ക്കയച്ചു. 2393 എണ്ണം നെഗറ്റീവ്. ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

   കൊറോണ വൈറസ് വ്യാപനം ശക്തമായ കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 159 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ ബ്രിട്ടനിൽ നിന്ന് എത്തിയതാണെന്ന് അധികൃതർ അറിയിച്ചു. ചികിൽസയിലുള്ളവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അധികൃതർ പറഞ്ഞു.

 

 

   സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. 5 പേർ എറണാകുളം, ആറു പേർ കാസർകോട്, ഒരാൾ പാലക്കാട് ജില്ലക്കാരനുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ വിദേശികളാണ്. 44390 പേരാണ് നിരീക്ഷണത്തിലുള്ളത്. കൊവിഡ് സ്ഥിരീകരിച്ചവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

 

   യുകെയിൽ നിന്ന് കൊച്ചിയിലെത്തി മൂന്നാർ സന്ദർശിച്ച സംഘത്തിലുള്ളവർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ചാണ് ഇവരെ പിടികൂടി നിരീക്ഷത്തിലേക്ക് മാറ്റിയത്.

 

 

   സംസ്ഥാനത്ത് അഞ്ച് പേരിൽ കൂടി കൊവിഡ് 19 കേസ് സ്ഥിരീകരിച്ചു. എറണാകുളത്താണ് കൊറോണ വൈറസ് പുതിയതായി കണ്ടെത്തിയത്. നേരത്തെ രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനൊപ്പം വന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

మరింత సమాచారం తెలుసుకోండి: