ലണ്ടന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് പോസ്റ്റ് ചെയ്‍ത വീഡിയോയിലൂടെ ബോറിസ് ജോണ്‍സണ്‍ തന്നെയാണ് ഇക്കാര്യം തനിക്ക് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചത്.

 

   ആരോഗ്യ വിദഗ്‍ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.താന്‍ ഐസൊലേഷനിലാണെന്നും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും ജോണ്‍സണ്‍ പറഞ്ഞു.

 

  കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ താന്‍ തുടര്‍ന്നും രാജ്യത്തെ നയിക്കുമെന്നും ജോണ്‍സണ്‍ പറഞ്ഞു.പനിയും ചുമയും ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളെ തുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍ സ്വയം ഐസൊലേഷനിലായിരുന്നു.  

 

  വൈറസ് വ്യാപനം തടയാന്‍ വീട്ടിലിരിക്കുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

 

  ബ്രിട്ടനില്‍ അതിവേഗം കൊറോണ വൈറസ് പടരകുകയാണ്. വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ദിവസങ്ങളായി.

 

   രാജ്യത്തെ വൈറസിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഠിന പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ജോണ്‍സണ്‍ നന്ദി പറഞ്ഞു.  ബ്രിട്ടനില്‍ ഇതുവരെ 11951 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

 

  578 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്‍തു. സ്‍കോട്ട്‍ലന്‍ഡിലെ കൊട്ടാരത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് 71 വയസ്സുകാരനായ ചാള്‍സ് രാജകുമാരന്‍.ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.  

 

  ബക്കിങ്ഹാം കൊട്ടാരത്തിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എലിസബത്ത് രാജ്‍ഞി കൊട്ടാരത്തില്‍ നിന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് താമസം മാറ്റിയത്.

 

   അതിന് പിന്നാലെയാണ് ചാള്‍സ് രാജകുമാരന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളുമെല്ലാം ഉള്‍പ്പെടും. ആഗോളതലത്തില്‍ 24863 പേരാണ് മരിച്ചത്.

 

  മരണസംഖ്യയില്‍ ഇറ്റലിയും സ്‍പെയിനും ചൈനയെ മറികടന്നിരിക്കുകയാണ്. രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന അമേരിക്കയാണ് ഒന്നാമത്.

 

 

  ലോകത്താകെ 199 രാജ്യങ്ങളിലായി അഞ്ചര ലക്ഷത്തോളം ആളുകള്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

మరింత సమాచారం తెలుసుకోండి: