ലോക്ക് ഡൗൺ വീണ്ടും നീട്ടുമോ? ഈ ആശങ്കയാണ്  ഒട്ടുമിക്കപേരുടെയും മനസിലുള്ളത് അല്ലെ! ഇതിന്റെ അവസാന തീരുമാനത്തിനായി ഏപ്രിൽ 27 തിങ്കളാഴ്ചയാണ് മോദി മുഖ്യമന്ത്രിമാരെ വീഡിയോ കോൺഫറൻസിലൂടെ കാണുക.രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം മുഖ്യമന്ത്രിമാരുമായുള്ള മൂന്നാമത്തെ വീഡിയോ കോൺഫറൻസാണ് ഇത്.

 

 

  ചർച്ചയിൽ ലോക്ക് ഡൗൺ കാലയളവിലെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളെക്കുറിച്ച് മുഖ്യമന്ത്രിമാരിൽ നിന്ന് മോദി വിവരങ്ങൾ ആരായുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്താകെ 19,984 കൊവിഡ് രോഗികളാണുള്ളത്. 640 പേരാണ് ഇതുവരെ കൊവിഡ് രോഗം ബാധിച്ച് മരിച്ചത്. 1383 പേര്‍ക്കായിരുന്നു കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതേസമയ പരധിയിൽ 50 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.

 

  രാജ്യത്ത് രോഗം ബാധിച്ചവരില്‍ 3870 പേര്‍ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം 705 പേർ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ രോഗമുക്തിയുടെ തോത് 19.36 ആണ്. ഏപ്രിൽ 14ന് ഒന്നാംഘട്ട ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ ഏപ്രിൽ 11നായിരുന്നു മുഖ്യമന്ത്രിമാരുമായി മോദി രണ്ടാമതും വീഡിയോ കോൺഫറൻസ് നടത്തിയത്.

 

  സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടുകയും ചെയ്തു. രണ്ടാംഘട്ട ലോക്ക് ഡൗണിനൊപ്പം കേന്ദ്രം അനുവദിച്ച ഇളവുകളിലൂടെ വിവിധ സംസ്ഥാനങ്ങൾ കടന്ന് പോകുന്നതിനിടെയാണ് വീഡിയോ കോൺഫറൻസിന് വീണ്ടും അവസരമൊരുങ്ങുന്നത്. അതുകൊണ്ട് തന്നെ ലോക്ക് ഡൗൺ ഇളവുകൾ കൊവിഡ് പ്രതിരോധത്തിൽ തിരിച്ചടിയായോയെന്നും കേന്ദ്രം വിലയിരുത്തിയേക്കും ഇതിന്‍റെ അടിസ്ഥാനത്തിലാകും ഭാവി കാര്യങ്ങൾ തീരുമാനിക്കുക.

 

  ആരോഗ്യമന്ത്രാലയത്തിന്‍റെയും വിവിധ സർക്കാരുകളുടെയും റിപ്പോർട്ടുകൾ അനുസരിച്ചാകും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുക. ഏപ്രിൽ അവസാനത്തോടെയോ അല്ലെങ്കിൽ മെയ് ആദ്യത്തോടെയോ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും. രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ പിൻവലിച്ചാലും ഹോട്ട്സ്പോട്ടുകളിൽ കർശന നിയന്ത്രണം തുടർന്നേക്കുമെന്നാണ് കരുതുന്നത്. രാജ്യം രണ്ടാംഘട്ട ലോക്ക് ഡൗണിലൂടെ കടന്ന് പോകുന്നതിനിടെ സ്ഥിതിഗതികൾ വിലയിരുത്താൻ സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീണ്ടും വീഡിയോ കോൺഫറൻസ് നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി.

 

  രാജ്യം രണ്ടാംഘട്ട ലോക്ക് ഡൗണിലൂടെ കടന്ന് പോകുമ്പോഴും കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. മഹാരാഷ്‌ട്രയിലും ഡൽഹിയിലുമാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.മാർച്ച് 24 ന് ഒന്നാംഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് നാല് ദിവസം മുന്നേയായിരുന്നു കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ആദ്യ വീഡിയോ കോൺഫറൻസ് നടത്തിയത്. പിന്നീട് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും കർശനമായി നടപ്പാക്കുകയും ചെയ്തു.

 

 

   ലോക്ക് ഡൗൺ കാലയളവിൽ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളെക്കുറിച്ച് മുഖ്യമന്ത്രിമാരിൽ നിന്ന് മോദി വിവരങ്ങൾ ആരായുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്മെയ് മൂന്നിന് ശേഷം ലോക്ക് ഡൗൺ നീട്ടുന്നതിൽ കേന്ദ്ര സർക്കാർ ഇതുവരെയും ചർച്ചകൾ നടത്തിയിട്ടില്ല. വരുന്ന വീഡിയോ കോൺഫറൻസിലെ പ്രധാന അജണ്ട ഇത് തന്നെയാകാനാണ് സാധ്യത. രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തീവ്രബാധിത പ്രദേശങ്ങളിൽ ലോക്ക് ഡൗൺ മെയ് 15വരെ നീട്ടാനുള്ള ആലോചനയുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

మరింత సమాచారం తెలుసుకోండి: