മൂത്രത്തിൽ കല്ലോ? എങ്കിൽ പരിഹാരം ഇതാ! ഇതൊരു മാരക ആരോഗ്യ പ്രശ്‌നമാണ്. മൂത്രത്തിൽ കല്ല് രൂപപ്പെടുമ്പോൾ സാധാരണ വയറു വേദന അനുഭവപ്പെടാറുണ്ട്. എങ്കിൽ അതിനും ഇതിനും എല്ലാത്തിനും ഇനി നമുക്കിടയിൽ തന്നെ പരിഹാരം ഉണ്ട്. വേനല്‍ക്കാലത്താണ് പലപ്പോഴും കിഡ്‌നി സ്‌റ്റോണ്‍ ശക്തി പ്രാപിക്കുന്നത്. വൃക്കയിലോ മൂത്രവാഹിനിയിലോ ആണ് ഇത്തരത്തിലുള്ള കല്ലുകള്‍ കാണപ്പെടുന്നത്.

 

   
lഎന്നാല്‍ വേനല്‍ക്കാലം മാത്രമല്ല വെള്ളം കുടിച്ചില്ലെങ്കില്‍ ഏത് കാലാവസ്ഥയിലും കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതല്ലാതെയും ബിയര്‍ പോലുള്ള ചിലതും അമിതമായാല്‍ ഇതിനുകാരണമാകും. ഇതിന് പല പരിഹാരങ്ങളുമുണ്ട്. ദിവസവും ധാരാളം വെള്ളം കുടിക്കുക. ഇതുവഴി ഈ കല്ലുകൾ മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കും.

 

   വൃക്കയിലെ കല്ലുകളെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാൻ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ ഒരു വീട്ടുവൈദ്യമാണ് ഇതെന്ന് പറയാം. വൃക്കയിൽ നിന്ന് കല്ലുകൾ ശസ്ത്രക്രിയ കൂടാതെ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നവർ വെള്ളമെന്നത് പ്രധാനമാക്കുക. ഇത് കിഡ്‌നി സ്റ്റോണ്‍ പരിഹാരത്തിനുള്ള നല്ലൊരു വഴിയാണ്.

 

  ഈ പ്രശ്‌നമുള്ളവര്‍ മദ്യപാന ശീലം പ്രത്യേകിച്ചു ബിയര്‍ പോലുള്ളവ ഉപേക്ഷിയ്ക്കുന്നതാണ് നല്ലത്. വെള്ളം കുടിയ്ക്കുക. ബീഫ് പോലുള്ള ഭക്ഷണങ്ങളും നല്ലതാണ്. മൂത്രത്തില്‍ കല്ല് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. കിഡ്‌നി സ്‌റ്റോണ്‍ എന്ന ഇത് കൂടുതലും പുരുഷന്മാരെ അലട്ടുന്ന ഒന്നാണ്. കാല്‍സ്യം ഓക്‌സലേറ്റ് പോലുള്ളവ അടിഞ്ഞു കൂടിയുണ്ടാകുന്ന പ്രശ്‌നമാണിത്. തുടക്കത്തില്‍ അലിയിച്ചു കളയാമെങ്കിലും കൂടുതലായാല്‍ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്ന്.

 

  വേദനിപ്പിയ്ക്കുന്ന ഒന്നും കൂടിയാണിത്. വൃക്കയിലെ കല്ലുകളെ ശാസ്ത്രീയമായി യുറോലിത്തിയാസിസ് എന്നു വിളിക്കുന്നു.വിഷാംശമുള്ള വസ്തുക്കൾ വൃക്കകൾക്ക് കൂടുതൽ ദോഷം ചെയ്തു തുടങ്ങുന്നതിന് മുൻപ് തന്നെ ജലം ഇവയെ പുറംതള്ളുന്നു. വൃക്കയിൽ കല്ലുള്ള ആളുകൾ ഒരു ദിവസം 7 മുതൽ 8 ഗ്ലാസ് വെള്ളം വരെ കുടിക്കണം എന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു.

 

  വാഴപ്പിണ്ടി കിഡ്നി സ്റ്റോണ്‍ പരിഹരിക്കാനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നാണ്. ഇതിന്റെ ജ്യൂസ് കഴിയ്ക്കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ വാഴപ്പിണ്ടി വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് കിഡ്‌നി സ്റ്റോണ്‍ പരിഹാരത്തിനുള്ള നല്ലൊരു വഴിയാണ്.  ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.

 

   കൂടാതെ വൃക്കയിലെ കല്ലുകൾ ശസ്ത്രക്രിയ കൂടാതെ സ്വാഭാവികമായി നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഏറ്റവും മികച്ച ആന്റിഓക്‌സിഡന്റുകളും വലിയ അളവിൽ ഇതിൽ അടങ്ങിയിട്ടുണ്ട്. വീറ്റ് ഗ്രാസ്, മുളപ്പിച്ച ഗോതമ്പ് പാകി കിളിർപ്പിക്കുന്നതാണ്, ഇതിന്റെ ഇലകൾക്ക് അഞ്ചോ ആറോ ഇഞ്ച് നീളം ആകുമ്പോൾ അവ മുറിച്ചെടുത്ത് ജ്യൂസ് ആക്കി കുടിക്കാം. ഈ ജ്യൂസ് പല ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ്.

 

  ഈ ജ്യൂസിലെ ധാതുഘടകങ്ങൾ മൂത്രത്തിന്റെ ഉത്പാദനത്തെ വർദ്ധിപ്പിക്കുകയും കല്ലുകൾ കൂടുതൽ എളുപ്പത്തിൽ കടന്നുപോകാൻ അനുവദിക്കുകയും ചെയ്യുന്ന ഒന്നാണ്. ആൻറി ഓക്സിഡൻറുകളും ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് മൂത്രനാളിയിൽ അനാവശ്യമായി കാൽസ്യം നിക്ഷേപിക്കുന്നതിനെ തടഞ്ഞു നിർത്താൻ സഹായിക്കുന്നു.

 

   ഒപ്പം പോംഗ്രനേറ്റ്‌ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്തമായ പാനീയങ്ങളിൽ ഏറ്റവും മികച്ചതാണ് മാതളനാരങ്ങയുടെ ജ്യൂസ് കിഡ്‌നി സ്റ്റോണിനുള്ള നല്ലൊരു പ്രതിവിധിയാണ്. കൂടാതെ ആപ്പിൾ സിഡെർ വിനാഗിരിയുടെ ഉപയോഗം വൃക്കയിലെ വിഷവസ്തുക്കളെ പുറന്തള്ളാനും വൃക്ക വൃത്തിയാക്കാനും സഹായിക്കുന്നു. വൃക്കയിൽ നിന്ന് കല്ലുകൾ പൂർണ്ണമായും നീക്കം ചെയ്യുന്നതുവരെ രണ്ട് ടീസ്പൂൺ ആപ്പിൾ സൈഡർ വിനാഗിരി ചെറുതായി ചൂടാക്കി എടുത്ത് വെള്ളത്തിൽ മിക്സ് ചെയ്തു കഴിക്കാം.

 

 

 

 

మరింత సమాచారం తెలుసుకోండి: