'ബ്രേക്ക് ദി ചെയിൻ' രണ്ടാം ഘട്ടം ആരംഭിചിരിക്കുകയാണ്. ലോക്ക് ഡൗൺ ആണ് ലോകത്തെല്ലാം. എന്നിരുന്നാൽ തന്നെയും ബ്രേക്ക് ദി ചെയിൻ ക്യാമ്പയ്‌ഗൻ നടന്നു കൊണ്ടിരിക്കുകയാണ് വളരെ സുരക്ഷിതമായി തന്നെ. ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് ബ്രേക്ക് ദ ചെയിന്‍ 'തുടരണം ഈ കരുതല്‍' രണ്ടാം ഘട്ട കാമ്പയിന് രൂപം നല്‍കിയിരിക്കുന്നത്.

 

 

  മുഖ്യമന്ത്രി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറിന് ബ്രേക്ക് ദ ചെയിന്‍ 'തുടരണം ഈ കരുതല്‍' പോസ്റ്റര്‍ കൈമാറി പ്രകാശനം ചെയ്തു. "തുപ്പല്ലേ, തോറ്റു പോകും" എന്നാണ് രണ്ടാംഘട്ടത്തിന്‍റെ ശീർഷകം. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ആരോഗ്യപ്രവർത്തകരും ഒരാൾ മാധ്യമപ്രവർത്തകനുമാണ് കൊല്ലത്തെ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത് ഒരാൾ ആന്ധ്രയിൽ നിന്നും വന്നതാണ്.

 

  തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽ നിന്നും വന്നതാണ്. കാസർകോട് രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് വന്നത്. കാസർകോട്ട് കൊവിഡ് സ്ഥിരീകരിച്ചത് ദൃശ്യമാധ്യമപ്രവർത്തകനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയനാണ് കാമ്പയിന് തുടക്കം കുറിച്ചത്.

 

  കൊവിഡ്-19നെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ ജാഗ്രത തുടരേണ്ടതുണ്ട്. ഒരു തരത്തിലുമുള്ള കരുതലും കുറയാന്‍ പാടില്ലെന്ന് ഉള്ളതിനാലാണ് കാമ്പയിൻ രണ്ടാംഘട്ടം ആരംഭിച്ചത്. ആരോഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യ സുരക്ഷ മിഷന്‍, ആരോഗ്യ കേരളം എന്നിവ സംയുക്തമായാണ് ബ്രേക്ക് ദി ചെയിന്‍ കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 10 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.

 

  10 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. മാത്രമല്ല ലോക്ക് ഡൗൺ കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള പദ്ധതികളും തുടങ്ങി കഴിഞ്ഞിരിക്കുകയാണ്. ഇതോടനുബന്ധിച് മുഖ്യ മന്ത്രി സംസാരിക്കുകയുണ്ടായി. പ്രവാസികൾ എത്തുമ്പോൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും കേരളം തയ്യാറാക്കിയിരുന്നു. കേന്ദ്രത്തിൻ്റെ നിലപാടിനായി കാത്തിരിക്കുകയാണ് സംസ്ഥാനം. പ്രവാസികൾക്കായി എല്ലാവിധ ഒരുക്കങ്ങളും തയ്യാറെടുപ്പുകളും ആരംഭിക്കുകയും ചെയ്‌തു.

 

 കൊവിഡ് അവലോകന ശേഷത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പ്രവാസികൾ തിരികെ വരുമ്പോൾ ഏർപ്പെടുത്തേണ്ട സജ്ജീകരണങ്ങൾക്ക് സെക്രട്ടറി തല സമിതി രൂപീകരിച്ചെന്ന് ചൊവ്വാഴ്‌ച നടത്തിയ പത്രസമ്മേളനത്തിലും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അദ്ദേഹം വിശദീകരിക്കുകയും ചെയ്‌തു.

 

మరింత సమాచారం తెలుసుకోండి: