കോവിഡ്  ഹോട്ട് സ്പോട്ടുകളിൽ മാറ്റങ്ങൾ വരുത്തി സർക്കാർ.  30 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിലുൾപ്പെടുത്തിയപ്പോൾ മൂന്ന് പ്രദേശങ്ങളെയാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയത്. കാസർകോട് ജില്ലയിലെ വലിയപറമ്പ് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 4, 7,10,13), മടിക്കൈ (2, 12), കാറഡുക്ക (4, 7, 10, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.



 നിലവില്‍ ആകെ 222 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. സംസ്ഥാനത്ത് തുടർച്ചയായ മൂന്നാംദിവസമാണ് നാന്നൂറിലിധകം കൊവിഡ് കേസുകളും സമ്പർക്കത്തിലൂടെ ഇരുന്നൂറിലധികം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് 435 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.



 എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ 41 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 31 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 17 പേര്‍ക്കും, കോട്ടയം ജില്ലയിലെ 6 പേര്‍ക്കും, കൊല്ലം ജില്ലയിലെ 5 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 4 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.



സംസ്ഥാനത്ത് തുടർച്ചയായ മൂന്നാംദിവസമാണ് നാന്നൂറിലിധകം കൊവിഡ് കേസുകളും സമ്പർക്കത്തിലൂടെ ഇരുന്നൂറിലധികം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് 435 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ 41 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 31 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 17 പേര്‍ക്കും, കോട്ടയം ജില്ലയിലെ 6 പേര്‍ക്കും, കൊല്ലം ജില്ലയിലെ 5 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 4 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.



10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ ജില്ലയിലെ നാലും, തിരുവനന്തപുരം ജില്ലയിലെ രണ്ടും, പത്തനംതിട്ട, കോട്ടയം, എറണാകുളം കാസർകോട് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.



 ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു ഡിഎസ്സി ജവാനും ഒരു സിഐഎസ്എഫ് ജവാനും രോഗബാധിതരായി. സംസ്ഥാനത്ത് ഇന്നും നാന്നൂറിനുമുകളിൽ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.


കുടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഹോട്ട്സ്പോട്ടുകളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ഇന്ന് പുതുതായി 30 പ്രദേശങ്ങളെയാണ് ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തിയത്. മൂന്ന് പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പുതുതായി ഹോട്ട്സ്പോട്ടാക്കിയ പ്രദേശങ്ങളുടെയും കൊവിഡ് കണക്കുകളുടെയും വിശദാംശങ്ങൾ പരിശോധിക്കാം.

Powered by Froala Editor

మరింత సమాచారం తెలుసుకోండి: