ഇന്ന്  കേരളത്തിൽ 449 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തത് ആലപ്പുഴ (119) ജില്ലയിലാണ്. തിരുവനന്തപുരം 63, മലപ്പുറം 47 പത്തനംതിട്ട 47, കണ്ണൂര്‍ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15 വയനാട് 14, കോട്ടയം 10, തൃശൂര്‍ 9, കാസര്‍കോട് 9 ഇടുക്കി 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.



രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്ക ശക്തമാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആശങ്ക ശക്തമാകുകയാണ്. സമ്പർക്കത്തിലൂടെയുള്ള കേസുകളും ഉറവിടമറിയാത്ത കൊവിഡ് ബാധയുമാണ് തിരിച്ചടിയാകുന്നത്. ആരോഗ്യ പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കും.



ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം വർധിക്കുകയാണ്. ചികിത്സയിൽ കഴിയുന്ന പലരുടെയും ആരോഗ്യനില മോശമാണ്. ഇവരിൽ പലരും സമ്പർക്കം മൂലമാണ് രോഗികളായത്. ഇവരുടെ ഉറവിടം കണ്ടെത്താൻ കഴിയാത്തത് തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആശങ്ക ശക്തമാകുകയാണ്.



സമ്പർക്കത്തിലൂടെയുള്ള കേസുകളും ഉറവിടമറിയാത്ത കൊവിഡ് ബാധയുമാണ് തിരിച്ചടിയാകുന്നത്. ആരോഗ്യ പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കും. ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം വർധിക്കുകയാണ്. ചികിത്സയിൽ കഴിയുന്ന പലരുടെയും ആരോഗ്യനില മോശമാണ്. ഇവരിൽ പലരും സമ്പർക്കം മൂലമാണ് രോഗികളായത്.



ഇവരുടെ ഉറവിടം കണ്ടെത്താൻ കഴിയാത്തത് തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. കേരളത്തിൽ ഇന്ന് 449 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിലാണ് സംസ്ഥാനത്തെ കൊവിഡ് വിവരങ്ങൾ വിശദീകരിച്ചത്. 162 പേർക്ക് രോഗമുക്തിയുണ്ടായപ്പോൾ 144 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. ഉറവിടമറിയാത്ത 18 കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്‌തു. 5 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരിക്കരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.



സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച സ്‌ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. കുന്നോത്തുപറമ്പ് മുൻ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഹജ്ജുമ്മ(63)ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇവർ ഇന്നലെയാണ് മരിച്ചത്.



ഇവരുടെ ഭർത്തവിനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പർക്കം മൂലമാണ് ഇവർക്ക് കൊവിഡ് ബാധിച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം, ഇവരുടെ സമ്പർക്കം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Powered by Froala Editor

మరింత సమాచారం తెలుసుకోండి: