കേരളത്തിന്റെ പെൺകരുത്താണ്ഡൽഹി ജാമിയ മില്ലിയ സർവകലാശാലയിൽ കാനന കഴിഞ്ഞത്. ആയിഷ റെന്നയെന്ന മലപ്പുറത്തുകാരിയും കണ്ണൂർ സിറ്റി സ്വദേശിനി ലദീദിയുമാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ പ്രതീകമായി ഇവരുടെ ചിത്രങ്ങൾ മാറിക്കഴിഞ്ഞു .ലാ​ത്തി​യ​ടി​ക്കാ​ന്‍ ഓ​ങ്ങു​ന്ന പൊ​ലീ​സി​ന്​ നേ​രെ കൈ​ചൂ​ണ്ടി നി​ല്‍​ക്കു​ന്ന ഇവരുടെ ചിത്രങ്ങളാണ് ഇപ്പോൾ  വൻ ചർച്ചയായിരിക്കുന്നത്.

 

   
   സ​മ​ര​ത്തി​ല്‍ നേ​തൃ​പ​ര​മാ​യ പ​ങ്കാ​ണ് യു.പി​ക്കാ​രി ച​ന്ദ യാ​ദ​വും ​വ​ഹി​ച്ച​ത്. ആ​യി​ശ റെ​ന്ന ര​ണ്ടാം​വ​ര്‍​ഷ എംഎ ഹി​സ്​​റ്റ​റി വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. കൊ​ണ്ടോ​ട്ടി കാ​ളോ​ത്ത് സ്വ​ദേ​ശി​യും ഒ​ഴു​കൂ​ര്‍ ജി​എംയുപി സ്കൂ​ള്‍ അ​ധ്യാ​പ​ക​നു​മാ​യ എ​ന്‍എം അ​ബ്​​ദു​റ​ഷീ​ദി​ന്റെ ഏ​ക  മകൾ കൂടിയാണ് ആയിഷ റെന്ന. മ​ക​ളെ പൊ​ലീ​സ് നോ​ട്ട​മി​ട്ട​ത് നേ​തൃ​ത്വം വ​ഹി​ച്ചെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് റ​ഷീ​ദ് പറഞ്ഞിരുന്നു. ഞാ​യ​റാ​ഴ്ച പൊ​ലീ​സ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച​പ്പോ​ള്‍ നാ​ട്ടി​ലേ​ക്ക് തി​രി​ക്കാ​ന്‍ സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ആയിഷ റെന്നയോട് ആവശ്യപ്പെട്ടിരുന്നു.

 

   പക്ഷെ ആ​യി​ശ റെ​ന്ന വ​ഴ​ങ്ങി​യി​ല്ല. 
സു​ഹൃ​ത്തു​ക്ക​ളെ സ​മ​ര​ത്തി​ന്റെ പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ട് അവൾ തന്റെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. രാ​ത്രി ഹോ​ളി ഫെയ്ത് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ഓ​ഖ്​​ല അ​ല്‍​ശി​ഫ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. റെ​ന്ന കൊണ്ടോട്ടി മ​ര്‍​ക​സു​ല്‍ ഉ​ലൂം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ല്‍ ​നി​ന്നാണ് പ​ത്താം ക്ലാ​സ് പഠനം പൂർത്തിയാക്കിയത്.

 

   തുടർന്ന്  മ​ല​പ്പു​റം സെന്റ് ജെ​മ്മാ​സി​ലെ പ്ല​സ്ടു പ​ഠ​ന​ശേ​ഷം ഫാ​റൂ​ഖ് കോ​ള​ജി​ല്‍ ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ല്‍ ബി​രു​ദ​മെ​ടു​ത്താ​ണ് ഡ​ല്‍​ഹി​യി​ലെ​ത്തി​യ​ത്. മാതാവ് ഖ​മ​റു​ന്നി​സ വാ​ഴ​ക്കാ​ട് ചെ​റു​വ​ട്ടൂ​ര്‍ സ്കൂ​ളി​ലെ അ​ധ്യാ​പി​കയാണ്. ഡ​ല്‍​ഹി​യി​ല്‍ ക​ച്ച​വ​ടം ന​ട​ത്തു​കയാണ് ഏ​ക സ​ഹോ​ദ​ര​ന്‍ മു​ഹ​മ്മ​ദ് ശ​ഹി​ന്‍. ഡ​ല്‍​ഹി​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​ണ് ഭ​ര്‍​ത്താ​വ് സിഎ അ​ഫ്സ​ല്‍ റ​ഹ്​​മാ​ന്‍. ഒ​ന്നാം​വ​ര്‍​ഷ അ​റ​ബി​ക്​ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​യ​ ല​ദീ​ദ ക​ണ്ണൂ​ര്‍ സി​റ്റി ചി​റ​ക്ക​ല്‍​കു​ളം ഫി​ര്‍​ദൗ​സി​ല്‍ സഖ്‌ലൂണിന്റെ മകളാണ്.

 

   കഴിഞ്ഞ ദിവസമുണ്ടായ പൊ​ലീ​സ്​ ന​ട​പ​ടി​യു​ടെ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​പ്പോ​ള്‍ സ​ഖ്​​ലൂ​ന്‍ മ​ക​ള്‍​ക്ക്​ അ​യ​ച്ച വാ​ട്​​സ്​​ആ​പ്​ സ​ന്ദേ​ശവും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 'ല​ദീ​ദാ... നീ ​എ​നി​ക്ക്​ അ​ഭി​മാ​നം... ഈ ​ത്യാ​ഗം വെ​റു​തെ​യാ​കി​ല്ല..ഈമാൻ മുറുകി പിടിക്കണം..ഒരിക്കലുംഇസ്ലാം കൈവിടരുത്..ഈ ത്യാഗം വെറുതെയാവില്ല..അള്ളാഹു നമ്മളെയെല്ലാവരെയുംസ്വർഗ്ഗത്തിലാക്കട്ടെ ആമേൻ' എന്നായിരുന്നു പിതാവ് ലദീദിയെ പിന്തുണച്ച് കൊണ്ട് അയച്ച സന്ദേശം. 'ഇത് കേട്ടാൽ മതി' തനിക്കെന്ന ലദീദിയുടെ മറുപടിയും ലദീദ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വാട്സാപ്പ് സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടിൽ കാണാം.

 

    സമരം തുടങ്ങിയിട്ടേയുള്ളൂവെന്നും കൂടിപ്പോയാൽ ജീവൻ നഷ്ടപ്പെടുമെന്നും ലദീദ തന്റെ പോസ്റ്റിൽ പറയുന്നു. പോസ്റ്റിൽ ലദീദ 'ഇതുപോലുള്ള മാ​താ​പി​താ​ക്ക​ളും ഇ​ണ​യും അ​വ​രു​ടെ പ്രാ​ര്‍​ഥ​ന​യും കൂ​ടെ ഉ​ള്ളി​ട​ത്തോ​ളം എ​ന്തി​ന്​ ഭ​യ​ക്ക​ണമെന്നും' ചേർത്തിട്ടുണ്ട്.

 

    പി​താ​വ്​ മാ​ത്ര​മ​ല്ല, ഭ​ര്‍​ത്താ​വ്​ തി​രു​വ​ന​ന്ത​പു​രം പെ​രു​മാ​തു​റ സ്വ​ദേ​ശി ഷി​യാ​സും ല​ദീ​ദ​ക്ക്​ പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​ണ്ട്. സു​ര​ക്ഷ​യി​ല്‍ ആ​ശ​ങ്ക​യു​ണ്ടെങ്കിലും സ​മ​ര​മു​ഖ​ത്തു​നി​ന്ന്​ ഓ​ടി​പ്പോ​രാ​ന്‍ മ​ക​ളോ​ട്​ പ​റ​ഞ്ഞി​ട്ടി​ല്ലെന്നും ഇനി പറയില്ലെന്നും വ​രു​ന്ന​ത്​ അ​പ്പോ​ള്‍ നോ​ക്കാ​മെ​ന്നുമാണ് ലദീദിയുടെ പിതാവ് പറഞ്ഞിരിക്കുന്നത്. ക​ണ്ണൂ​ര്‍ ഡിഐഎ​സി​ല്‍ പ്ല​സ്​ ടു ​പൂ​ര്‍​ത്തി​യാ​ക്കി​യ ല​ദീ​ദ തളിപ്പറമ്പ്  ​ സ​ര്‍​സ​യ്യി​ദ്​ കോ​ള​ജി​ല്‍​നി​ന്ന്​ ഇ​ക്ക​ണോ​മി​ക്​​സി​ല്‍ ബി​രു​ദം നേ​ടി​യാ​ണ്​ ര​ണ്ടാം ബി​രു​ദ കോ​ഴ്​​സി​ന്​ ഈ ​വ​ര്‍​ഷം ഡ​ല്‍​ഹി ജാ​മി​അ​യി​ല്‍ ചേ​ര്‍​ന്ന​ത്.

మరింత సమాచారం తెలుసుకోండి: