ചര്‍മത്തിനു ചെറുപ്പം ഉറപ്പു നല്‍കും ഇത് തേച്ചാൽ. സംഭവമേ കലക്കും. രാത്രിയിൽ പുരട്ടി കിടക്കാവുന്ന ഒരു ക്രീമിനെ പറ്റിയാണ് പറഞ്ഞു വരുന്നത്. തികച്ചും പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയതായതു കൊണ്ടു തന്നെ ഇതൊന്നും യാതൊരു വിധത്തിലെ ദോഷവും ചര്‍മത്തിനു വരുത്തുകയും ചെയ്യില്ല. അതായത്രാത്രി മുഴുവന്‍ പുരട്ടാവുന്ന, ചര്‍മത്തിനു ദോഷം വരുത്താത്ത പ്രകൃതിദത്ത ക്രീമാണ് ഇത്.
ഒലീവ് ഓയില്‍, ഗ്ലിസറിന്‍ എന്നിവ അര ടീസ്പൂണ്‍, മറ്റു രണ്ടു ചേരുവകള്‍ 1 ടീസ്പൂണ്‍ വീതം നല്ലപോലെ കലര്‍ത്തി മുഖത്തു പുരട്ടാം. നല്ല പോലെ മസാജ് ചെയ്തു വേണം, മുഖത്തു തേച്ചു പിടിപ്പിയ്ക്കുവാന്‍. ഇതു രാത്രി മുഴുവന്‍ മുഖത്തു തന്നെ വയ്ക്കുക. രാത്രിയിലാണു ചര്‍മ കോശങ്ങളുടെ റിപ്പയറിംഗ് നടത്തുന്നത്.
ഈ മിശ്രിതം ചര്‍മ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി ചര്‍മത്തിന് ചെറുപ്പവും മൃദുത്വവും നല്കുന്നു. ചര്‍മ കോശങ്ങള്‍ക്ക് നവ ജീവന് നല്കുന്ന ഒന്നാണിത്. വഴുവഴുപ്പുള്ള ഇത് നല്ലൊരു മോയിസ്ചറൈസറാണ്.ഒപ്പം തന്നെ ചര്‍മത്തിന് ഈര്‍പ്പം നല്കി, ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഗ്ലിസറിന്‍. ഇതു ചര്‍മത്തിന് തിളക്കം നല്‍കാനും നല്ല ക്ലെന്‍സറായും ഉപയോഗിയ്ക്കുവാനും ഏറെ നല്ലതാണ് ചര്‍മത്തിന് തിളക്കം നല്കുവാനും ചര്‍മം വൃത്തിയാക്കുവാനും ഇതേറെ നല്ലതാണ്.
നല്ലൊന്നാന്തരം ടോണര്‍ കൂടിയാണ് പനിനീര്. എണ്ണമയമുള്ള ചര്‍മം വൃത്തിയാക്കിവെക്കാനും റോസ് വാട്ടര്‍ ഉപയോഗിക്കാം.പനിനീര് അഥവാ റോസ് വാട്ടറില്‍ ധാരാളം ആന്റി ഓക്സിജന്റുകള് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിനു മൃദുത്വവും ചെറുപ്പവും നില നിര്‍ത്താന്‍ ഏറെ നല്ലതാണ്. വരണ്ട ചര്‍മം പരിഹരിയ്ക്കുന്നതു കൂടിയാണ് മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള പ്രധാനപ്പെട്ട വഴിയായി മാറുന്നത്.
മതിയായ അളവിൽ കൊഴുപ്പു കലർന്ന ഒലിവു ഓയിൽ ഇതിൽ ഏറ്റവും ഉത്തമമായ ചർമ്മം നൽകുന്നു. കറ്റാര്‍ വാഴ വൈറ്റമിന്‍ ഇ സമ്പുഷ്ടമാണ്. ഇതില്‍ വൈറ്റമിന്‍ സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ചര്‍മം അയയാതെ കാക്കുന്ന കൊളാജന്‍ ഉല്പാദനത്തിനു സഹായിക്കുന്ന ഒന്നു കൂടിയാണിത്. ചര്‍മം അയയാതെയും ചര്‍മത്തില്‍ ചുളിവു വീഴാതെയും സഹായിക്കുന്ന ഒന്നാണിത്.ആയതിനാൽ തികച്ചും സ്വാഭാവിക ചേരുവകളുടെ സഹായത്തോടെ യാതൊരു ദോഷവും വരുത്താതെ തന്നെ ചര്‍മത്തെ റിപ്പയര്‍ ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് വീട്ടില്‍ തയ്യാറാക്കാന്‍ സാധിയ്ക്കുന്ന ഈ പ്രത്യേക നൈറ്റ് ക്രീം