ഡേറ്റിങ് സൈറ്റിൽ തന്റെ ചിത്രം ഉപയോഗിച്ചതിൽ രോഷം കൊണ്ട് നടന്‍ ഉണ്ണി മുകുന്ദൻ. ഡേറ്റിങ് സൈറ്റിലെ ചെറി എന്ന പേരിലുള്ള പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് പ്രേക്ഷകരോട്  പ്രതികരിക്കുകയാണ് താരം.ഇരുപത്തിയഞ്ചു വയസ്സുള്ള ചെറി എന്ന പ്രൊഫൈലിനാണ് ഉണ്ണി മുകുന്ദന്റെ ചിത്രം നല്‍കിയിരിക്കുന്നത്. മാത്രമല്ല ഇനി സോഷ്യല്‍ മീഡിയയില്‍ സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നതു നിര്‍ത്തിയെന്നും, ഉണ്ണി മുകുന്ദൻ പറയുന്നു.

 

 

 

 

    അവിവാഹിതനാണെന്നും ഡേറ്റിങ്ങിനായി പെണ്‍കുട്ടികളെ തേടുന്നു എന്നും പ്രൊഫൈലില്‍ പറയുന്നുണ്ട്.സ്‌ക്രീന്‍ ഷോട്ടും അതിനൊപ്പം ഒരു കുറിപ്പും ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്

 

 

 

 

   'അബദ്ധത്തില്‍ ആരെങ്കിലും ഈ അക്കൗണ്ടില്‍ കയറിപ്പോവുകയാണെങ്കില്‍ ഞാനിപ്പോഴേ പറയുകയാണ്, ഇത് ഞാനല്ല. എനിക്ക് 25 വയസുമല്ല പ്രായം. ബിരുദധാരിയുമല്ല. ഈ ഡേറ്റിങ്ങ് പരിപാടികള്‍ക്കു പോകാന്‍ എനിക്കു വട്ടൊന്നുമില്ല.

 

 

 

    എന്റെ പേര് ചെറി എന്നല്ല.'ഇങ്ങനെയാണ് നടൻ ഉണ്ണി മുകുന്ദൻ കുറിച്ചത്‌. സോഷ്യല്‍ മീഡിയയില്‍ നേരത്തെയും ഉണ്ണി മുകുന്ദന്റെ പേരും ചിത്രവും ഉപയോ​ഗിച്ച് വ്യാജ പ്രൊഫൈലുകള്‍ ഉണ്ടായിട്ടുണ്ട്.ഇതെല്ലാം ഉണ്ണി മുകുന്ദന്‍ തെളിവു സഹിതം പൊക്കുകയും ചെയ്തിട്ടുണ്ട്.

 

   

ഉണ്ണിമുകുന്ദന്‍ നായകനാകുന്ന ചാണക്യതന്ത്രത്തിന്റെ സെറ്റില്‍ കഴിഞ്ഞ ദിവസം നടന്ന അനിഷ്ട സംഭവങ്ങള്‍ ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണല്ലോ?.

 

 

 

   

 

 

 

 

 

മാസ്റ്റര്‍പീസിന്റെ വിജയം ആഘോഷിക്കുന്നതിനായി മമ്മൂട്ടി ആരാധകരുടെ ചടങ്ങ് ഉണ്ണിമുകുന്ദന്റെ സാന്നിധ്യത്തില്‍ നടക്കുന്നുവെന്ന വിവരമറിഞ്ഞ് അവിടെയെത്തിയ മാതൃഭൂമി ന്യൂസ് സംഘത്തെ ഉണ്ണിയും സുഹൃത്തുക്കളും ചേര്‍ന്നു തടഞ്ഞുവെച്ചുവെന്നും ചില ദൃശ്യങ്ങള്‍ നിര്‍ബന്ധപൂര്‍വം ഡിലീറ്റ് ചെയ്യിച്ചുവെന്നതുമാണ് വാര്‍ത്തകളുടെ പൊരുള്‍. ‘ഉണ്ണി മുകുന്ദന്റെ’ ഗുണ്ടായിസം രാത്രി മാതൃഭൂമി ചാനല്‍ വിചാരണക്കെടുക്കുകയും ചെയ്തു.

 

 

 

   നടന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പെണ്‍കുട്ടികളുമായി സൗഹൃദം നടിച്ച് പറ്റിക്കുന്നുവെന്ന് നടന്റെ അച്ഛന്‍ പൊലീസിൽ പരാതി നല്‍കിയിരുന്നു. തന്റെ ഫോട്ടോ വച്ച് വൈവാഹിക വെബ്സൈറ്റുകളില്‍ ഐഡി ഉണ്ടാക്കുന്നവര്‍ക്കെതിരെ ‌ഉണ്ണി മുകുന്ദനും പരാതി നല്‍കിയിരുന്നു.

మరింత సమాచారం తెలుసుకోండి: