റൊമാന്റിക് കോമഡി ഗണത്തിൽ പെടുന്ന ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ഗിരീഷ് എ ഡിയാണ്. ഡിനോയ് പൗലോസും ഗിരീഷ് എഡിയും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, മാത്യു തോമസ്, അനശ്വര രാജൻ എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. 





പ്ലാൻ ജെ സ്റ്റുഡിയോവും, ഷെബിൻ ബെക്കർ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ജസ്റ്റിൻ വർഗ്ഗീസാണ്. ഗാനത്തിൻ്റെ ഓരോ ഹിറ്റും അണിയറക്കാർ ആഘോഷമാക്കാറുണ്ട്.

ഗാനത്തിൻ്റെ ഓർമ്മ പുതുക്കിയത്. മാത്യു അവതരിപ്പിച്ച ജെയ്സൺ എന്ന കഥാപാത്രവുമായി ജാതിക്കാത്തോട്ടത്തിലൂടെ നടക്കുന്ന ചിത്രമാണ് അനശ്വര പങ്കുവെച്ചിരിക്കുന്നത്. 




ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് സുഹൈൽ കോയയാണ്. സൗമ്യ രാമകൃഷ്ണനും സംഗീത സംവിധായകൻ ബിജിബാലിൻ്റെ മകൻ ദേവദുത് ബിജിബാലും ആലപിച്ച ഈ ഗാനം ഇന്നും മലയാളികളുടെ ഹൃദയത്തിൽ പുതുമയോടെ നിലനിൽക്കുന്നുണ്ട്.

മലയാളികളുടെ മനസ്സറിഞ്ഞെടുത്ത സിനിമയായിരുന്നു തണ്ണീർ മത്തൻ ദിനങ്ങൾ. 



ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ചിത്രത്തിലെ ഒരു ഗാനമാണ് പ്രേക്ഷകരുടെ നെഞ്ചേറിയത്. ജാതിക്ക തോട്ടം നാവിൻത്തുമ്പത്തില്ലാത്ത മലയാളികളാരും തന്നെ കാണില്ല. ഗാനം പുറത്തിറങ്ങി ഒരു വർഷമാകുകയാണ് ഇന്ന്. കഴിഞ്ഞ വർഷം ജൂലൈ 26ന് പുറത്തിറങ്ങിയ ചിത്രം ഏറെ ജനപ്രിയമാകാനുള്ള കാരണങ്ങളിലൊന്ന് ഈ ഗാനത്തിൻ്റെ സ്വാകാര്യത കൂടിയായിരുന്നു.






അതേസമയം താരത്തിൻ്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് കൊറോണ ക്വാറൻ്റൈനിനെ കുറിച്ച് നടി വാചാലയായിരിക്കുന്നത്.

ഈ ക്വാറൻ്റൈനിൽ എന്ത് ചെയ്യണമെന്ന് ആലോചിക്കുകയാണ് താൻ. ഒരുപാട് പേരുടെ അടുത്തുനിന്നും മെസ്സേജുകളും കോളുകളുമൊക്കെ കിട്ടുന്നുണ്ട്. 




തനിക്കവിടെ കുഴപ്പമൊന്നുമില്ല, സുഖമാണ്. എല്ലാവരും സുരക്ഷിതരാണെന്ന് കരുതട്ടെ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എല്ലാവരും അവരവരുടേതായ ജോലിത്തിരക്കുകളിലായിരുന്നു. പക്ഷേ ഈ സമയം വീട്ടിനുള്ളിൽ കഴിയാനും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുമുള്ളതാണ്.




ലോകത്തിൻ്റെ നന്മയ്ക്കായി കുറച്ച് സമയം നമുക്ക് പ്രാർത്ഥിക്കുകയും ചെയ്യാം. രോഗബാധിതരുടെ പെട്ടെന്നുള്ള സുഖം പ്രാപിക്കലിനായി, അവരെ സംരക്ഷിക്കുന്നവർക്കായി ഒക്കെ നമുക്ക് പ്രാർത്ഥിക്കാം. നമുക്കൊന്നിച്ച് പോരാടാം. നമ്മളിതും മറികടക്കും. 

Powered by Froala Editor

మరింత సమాచారం తెలుసుకోండి: