എം പത്മകുമാര്‍ സംവിധാനം ചെയ്ത, മാമൂട്ടി ചിത്രം മാമാങ്കം,അടുത്തിടെയാണ് തിയേറ്ററുകളിലേക്ക് എത്തിയത് മമ്മൂട്ടിയുടെ ചരിത്ര സിനിമയ്ക്ക് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

 

   ഉണ്ണി മുകുന്ദന്റേയും മാസ്റ്റര്‍ അച്യുതന്റേയും പ്രകടനത്തിന് ഗംഭീരമായ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ദിനം മുതല്‍ത്തന്നെ സിനിമയ്‌ക്കെതിരെയുള്ള ഡീഗ്രേഡിങ് ശ്രമങ്ങള്‍ സജീവമായിരുന്നു. അത്തരത്തിലുള്ള നീക്കങ്ങള്‍ ശരിയല്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് സംവിധായകനായ മേജര്‍ രവി.

 

 

   ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. താന്‍ ഈ സിനിമ കണ്ടതിന് ശേഷമാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട് . മാമാങ്കത്തെക്കുറിച്ച് നല്ല അഭിപ്രായമാണ്. സിനിമ കണ്ടതിന് ശേഷം മാത്രം ഇതേക്കുറിച്ച് പ്രതികരിക്കൂ. മോനേയും കൂട്ടിയാണ് താന്‍ സിനിമ കാണാനായി പോയത്.

 

   കാണാതെ സിനിമയെ കൊലവിളിക്കുന്നത് ശരിയല്ല. ഒരുപാട് ആള്‍ക്കാരുടെ കഠിനപ്രയത്‌നങ്ങളാണ് സിനിമയ്ക്ക് പുറകിലുള്ളത്. അവരുടെ ജോലിയെ ബഹുമാനിക്കാന്‍ പഠിക്കൂ. ശരിക്കും ആസ്വദിക്കാന്‍ കഴിയുന്ന ചിത്രം തന്നെയാണ് മാമാങ്കം. ബോറടിയായി മാറുമോയെന്ന ആശങ്ക തുടക്കത്തില്‍ തന്നേയും അലട്ടിയിരുന്നു.

 

 

   എന്നാല്‍ അങ്ങനെയായിരുന്നില്ല സംഭവിച്ചതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയുെട സ്‌ത്രൈണഭാവം താന്‍ ശരിക്കും ആസ്വദിച്ചുവെന്നും മേജര്‍ രവി പറയുന്നു.

 

  ആ പാട്ടിലെ സാഹചര്യം നോക്കിയാല്‍ മതി അല്ലാതെ മമ്മൂട്ടിയെന്ന വ്യക്തിയെക്കുറിച്ച് ആ സമയത്ത് ചിന്തിക്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. സിനിമയ്ക്കകത്തെ ആ ക്യാരക്ടറാണ് അത്. ആരുടെ സിനിമയായാലും ആദ്യദിവസം തന്നെ നെഗറ്റീവ് പ്രചാരണവുമായി അത് നശിപ്പിക്കാന്‍ നോക്കരുത്.

 

   ശരിയായ പ്രവണതയല്ല അതെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാലിനൊപ്പമുള്ള സിനിമയെക്കുറിച്ചുള്ള ചോദ്യവുമായി ആരാധകരെത്തിയിരുന്നുവെങ്കിലും അദ്ദേഹം കൃത്യമായി പ്രതികരിച്ചിരുന്നില്ല.
മമ്മൂട്ടിയുടെ ചരിത്ര സിനിമ മാമാങ്കം വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്.

 

   ലോകമെമ്പാടുമായി 2000 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം ഇപ്പോഴും നിറഞ്ഞ സദസുകളിലാണ് പ്രദര്‍ശനം തുടരുന്നത്. ചരിത്രത്തോട് നീതി പുലര്‍ത്തിയൊരുക്കിയ സിനിമ തന്നെയാണ് മാമാങ്കമെന്ന് കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു. അതേസമയം തന്നെ ചില പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടപ്പെടാതെ പോവുകയും ചെയ്തു. മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുന്ന സമയത്ത് തന്നെ മാമാങ്കത്തിനെതിരെ വലിയ രീതിയിലുളള ഡിഗ്രേഡിംഗും ഉണ്ടായിരുന്നു.

 

മാമാങ്കം കണ്ട ശേഷം സംവിധായകന്‍ വ്യസന്‍ കെപിയുടെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. മാമാങ്കം ഒരു സമ്പൂര്‍ണ്ണ സിനിമയാണെന്നും സംവിധായകന്റെ സിനിമയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


మరింత సమాచారం తెలుసుకోండి: