നീരജ് മാധവിന്റെയും നാനോയുടെയും എത്ര ദിവസത്തെ ഡേറ്റ് വേണ്ടി വരും?

ഈ ചോദ്യത്തോടെ ആണ് ഗൗതമന്റെ രഥം എന്ന ചിത്രത്തിന്റെ നിർമാണത്തിന് തുടക്കം കുറിച്ചത്. കാരണം മറ്റൊന്നുമല്ല, ചിത്രത്തിൽ നീരജ് മാധവിനൊപ്പം നായകനായെത്തുന്നത് ഒരു കുഞ്ഞു നാനോ കാറാണ്.

 

 

പേരുപോലെതന്നെ ഗൗതമന്റെ രഥം എന്ന വേഷമാണ് നാനോ കൈകാര്യം ചെയ്‌യുന്നത്‌.രഥം തെളിച്ചു മുന്നേറുന്ന ഗൗതമനെയും കുടുംബത്തെയും കൂട്ടുകാരെയും ഉൾപ്പെടുത്തിയ  ഫസ്റ്റ് ലുക്ക് പോസ്റ്റർ വെളിപ്പെടുത്തിക്കൊണ്ട്  എന്താണ് ഗൗതമന്റെ രഥം എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ്  ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

 

 

നവാഗതനായ ആനന്ദ് മേനോൻ രചനയും സംവിധാനവും നിർവഹിച്ചു വെത്യസ്തമായ കഥാ തന്തുവുമായി എത്തുന്ന ഗൗതമന്റെ രഥം കിച്ചാപ്പൂസ് എന്റെർറ്റൈന്മെന്റ്സ് ന്റെ ബാനറിൽ ഐ സി എൽ ഫിൻകോർപ് സി എം ഡി കെ.ജി.അനിൽകുമാർ ആണ് നിർമിച്ചിരിക്കുന്നത്. നീരജ് മാധവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ചിത്രത്തിൽ രഞ്ജി പണിക്കർ,ബേസിൽ ജോസഫ്,വത്സല മേനോൻ,ദേവി അജിത്,ബിജു സോപാനം, പ്രജോത് കലാഭവൻ എന്നിവർക്കൊപ്പം കൃഷ്‌ണേന്ദു , സ്വാദിഖ് റഹീം, നാദിയ തുടങ്ങിയ  പുതുമുഖങ്ങളും  ഒന്നിയ്ക്കുന്നു.

 

 പുണ്യ എലിസബത്ത് ബോസ് ആണ് നായിക. വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിച്ചിരിയ്ക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരി ആണ്.സംഗീതം നവാഗതനായ അങ്കിത് മേനോൻ .

 

 

തികച്ചും നർമ്മത്തിന്റെ അകംബടിയോടെ ഏതൊരു കുടുംബത്തിനും ധൈര്യമായി വന്നു കണ്ട് ആസ്വദിയ്ക്കാൻ പറ്റുന്ന ഒരു സമ്പൂർണ്ണ കുടുംബ ചിത്രമായിരിക്കും ഗൗതമന്റെ രഥം എന്ന സംവിധായകന്റെ ഉറപ്പോടെ ജനുവരിയിൽ റിലീസിന് ഒരുങ്ങുകയാണ് ഗൗതമന്റെ രഥം.

 

ചിത്രത്തിൽ നീരജ് മാധവിനൊപ്പം നായകനായെത്തുന്നത് ഒരു കുഞ്ഞു നാനോ കാറാണ്. പേരുപോലെ തന്നെ ഗൗതമന്റെ രഥം എന്ന വേഷമാണ് നാനോ കൈകാര്യം ചെയ്‌യുന്നത്‌.നീരജ് മാധവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ചിത്രത്തിൽ രഞ്ജി പണിക്കർ,ബേസിൽ ജോസഫ്,വത്സല മേനോൻ,ദേവി അജിത്,ബിജു സോപാനം, പ്രജോത് കലാഭവൻ എന്നിവർക്കൊപ്പം കൃഷ്‌ണേന്ദു , സ്വാദിഖ് റഹീം, നാദിയ തുടങ്ങിയ പുതുമുഖങ്ങളും ഒന്നിയ്ക്കുന്നു. പുണ്യ എലിസബത്ത് ബോസ് ആണ് നായിക.

మరింత సమాచారం తెలుసుకోండి: