ടെക് ലോകത്ത് തരംഗം സൃഷ്ട്ടിച്ച ഒരു കൊച്ച മിടുക്കി കുട്ടിയെ പറ്റിയാണ് ഇവിടെ പറയുന്നത്. സാധാരണ പത്ത് വയസ്സുകാരായ കുട്ടികൾ ഗെയിം കളിച്ചും കാര്‍ട്ടൂണ്‍ കണ്ടും ഒഴിവു സമയം ചിലവഴിക്കുകയായിരിക്കുമ്പോൾ സമൈറ മെഹ്ത എന്ന ഈ മിടുക്കി ഒരു പ്രോഗ്രാമറാണ്. ഒപ്പം വെറു പത്ത് വയസിൽ സ്വന്തമായി ഒരു കമ്പനിയും ഉണ്ടാക്കി കഴിഞ്ഞിരിക്കുകയാണ് സമൈറ. അവസാനം ടെക് ലോകത്തെ ഏറ്റവും വലിയ കമ്പനിയായ ഗൂഗിളിന്റെ ഓഫറും സമീറയെ തേടിവന്നിരിക്കന്നു.

ആറാമത്തെ വയസ്സിലാണ് സമൈറ പ്രോഗ്രാമിംഗ് ആരംഭിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം മറ്റു കുട്ടികളെ കോഡിംഗ് പഠിപ്പിക്കുന്നതിനായി സമൈറ ഒരു ഗെയിം വികസിപ്പിച്ചെടുത്തു. കോഡര്‍ ബണ്ണീസ് എന്നാണ് ഈ ഗെയിംന്റെ പേര്. ഇതൊരു ബോര്‍ഡ് ഗെയിം ആയിരുന്നു. ഈ ഗെയിമിലൂടെ കുട്ടികള്‍ക്ക് കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കാം. അതേ പേരില്‍ തന്നെ സമൈറ ഒരു കമ്പനിയും തുടങ്ങി.

സമൈറയുടെ അച്ഛന്‍ രാകേഷ് മെഹ്ത ഇന്റലില്‍ എൻജിനീയറാണ്. മകളുടെ കമ്പനിക്കായി അച്ഛനും സഹായിക്കുന്നുണ്ട്. രാകേഷ് മേഹ്ത്തയുടെ ബുദ്ധിയില്‍ ഉദിച്ച ആശയമാണ് ഗെയിമിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചത്. 'യെസ്, വണ്‍ ബില്യണ്‍ കിഡ്‌സ് ക്യാന്‍ കോഡ്' എന്ന പേരില്‍ നടത്തിയ മാര്‍ക്കറ്റിംഗ് തന്ത്രമാണ് കോഡേഴ്സ് ബണ്ണി എന്ന ഗെയിമിന് ശ്രെധ നേടി കൊടുത്തത് . സമൈറ തന്റെ ബോര്‍ഡ് ഗെയിം ആമസോണ്‍ വഴി വില്‍ക്കാന്‍ തുടങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ 1000 ബോക്‌സുകള്‍ വിറ്റ് 35000 ഡോളര്‍ അതായത് ഏകദേശം 25,66,217 രൂപ സമൈറയുടെ കമ്പനി നേടി . സ്‌കൂളുകള്‍ക്ക് ബോക്‌സുകള്‍ വാങ്ങി നല്‍കാന്‍ നിരവധി പേര്‍ രംഗത്തുവന്നു. 106 സ്‌കൂളുകളില്‍ ഇപ്പോള്‍ ഗെയിം ഉപയോഗിക്കുന്നുണ്ട്.

സമൈറയും അച്ഛനും ചേർന്ന് കുട്ടികള്‍ക്കായി നിരവധി വര്‍ക്ക്‌ഷോപ്പുകളു നടത്തുന്നുണ്ട്. ടെക്‌നോളജിയുടെ ഹബ് ആയ സിലിക്കന്‍ വാലിയില്‍ മാത്രം സമൈറ ഇതിനകം 60 വര്‍ക്ഷോപ്പുകൾ നടത്തിയിട്ടുണ്ട്. 2016ല്‍ തിങ്ക് ടാങ്ക് ലേണിംഗ്‌സ് നടത്തിയ പിച്ച്‌ഫെസ്റ്റില്‍ രണ്ടാംസ്ഥാനം നേടിയതിന് ശേഷം സമൈറയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇതു കൂടാതെ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് ഏര്‍പ്പെടുത്തിയ റിയല്‍ ലൈഫ് പവര്‍പഫ് ഗേള്‍സ് പ്രൈസും സമീറ കരസ്ഥമാക്കിയിരുന്നു.

കോഡർ ബണ്ണീസ് ഇന്റെ വിജയത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗെയിം കോഡര്‍ മൈന്‍ഡ്‌സ് പുറത്തിറക്കിയിരിക്കുകയാണ് സമൈറയുടെ കമ്പനി. AIയുടെ അടിസ്ഥാന പാഠങ്ങൾ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കി അവരെ റോബോട്ടുകള്‍ ഉണ്ടാക്കാന്‍ പോലും പ്രാപ്തരാക്കുകയാണ് ഗെയിമിന്റെ ലക്ഷ്യം. ലോകത്ത് ആദ്യമായി ഇറങ്ങുന്ന AI ഗെയിം എന്ന ഖ്യാതിയും ഈ ഗെയിമിനുണ്ട്. ആറുവയസ്സുകാരനായ സഹോദരന്‍ ആദിത്തുമായി ചേര്‍ന്നാണ് സമൈറ പുതിയ ഗെയിം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

സമൈറയുടെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ നേട്ടം ഗൂഗിളിന്റെ ജോലി ഓഫർ തന്നെയായിരുന്നു. എന്നാല്‍, തനിക്ക് ഒരു ബിസിനസുകാരിയാകാനാണ് ഇഷ്ടമെന്നും ഗൂഗിളില്‍ ജോലി ചെയ്യുമെന്ന് ഉറപ്പില്ല എന്നുമാണ് സമൈറ ഗൂഗിൾ അധികൃതരരെ അറിയിച്ചത്

ബിസനസ്സിലൂടെ സമ്പാദിച്ച പണം പുതിയ ഗെയിമുകള്‍ വികസിപ്പിക്കുന്നതിന് ചെലവഴിക്കുന്നതിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും ഒരു ഭാഗം മാറ്റിവയ്ക്കുന്നുണ്ടെന്ന് സമൈറ. പാത് എന്ന പേരിലാണ് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നത്. വീടില്ലാത്തവര്‍ക്ക് വീട് നല്‍കുകയാണ് പാത്തിന്റെ പ്രധാന ലക്ഷ്യം. അമേരിക്കന്‍ മുന്‍ പ്രഥമവനിത മിഷേല്‍ ഒബാമയും ഫേസ്ബുക് COO ഷെറിൽ സാൻഡ്ബെർഗ് മാണ് തന്റെ ഇൻസ്പിറേഷൻസ് എന്നാണ് സമൈറ പാറയുന്നത്. പ്രസന്നമായ ഒരു ഭാവിയാണ് കൊച്ച് മിടുക്കിയെ കാത്തിരിക്കുന്നതെന്നത്തിൽ തെല്ലും സംശയമില്ല.


మరింత సమాచారం తెలుసుకోండి: