രാജ്യത്തെ ലെെംഗികാതിക്രമങ്ങളിൽ കടുത്ത രോഷം പ്രകടിപ്പിച്ച് ബോളിവുഡ്  താരവും, എം.പിയും ആയ  ജയ ബച്ചൻ. തെലങ്കാനയില്‍ വനിതാ മൃഗ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിലെ കുറ്റവാളികളെ പൊതുജനത്തിന് വിട്ട് കൊടുത്തുകൊണ്ട് പരസ്യമായി തക്കതായ ശിക്ഷ നൽകണമെന്ന് ജയാ ബച്ചൻ  അഭിപ്രായപ്പെട്ടു.

 

രാ​ജ്യ​സ​ഭ​യി​ൽ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു എം​പി​യു​ടെ പ​രാ​മ​ർ​ശം. ജ​ന​ങ്ങ​ളോ​ടു സ​ർ​ക്കാ​ർ മ​റു​പ​ടി പ​റ​യേ​ണ്ടി​വ​രു​മെ​ന്നും എം​പി സ​ഭ​യി​ൽ പ​റ​ഞ്ഞു.

 

ഇത്തരം ക്രൂരകുറ്റകൃത്യങ്ങളെ കുറിച്ച് സംസാരിക്കാനായി എത്ര തവണ ഈ സഭയിൽ എഴുന്നേറ്റ് നിന്നുവെന്ന് അറിയില്ലായെന്നും, നിർഭയ കേസ് ആയിക്കൊള്ളട്ടെ, കത്വ കേസ് ആയിക്കൊള്ളട്ടെ, തെലങ്കാനയിൽ സംഭവിച്ചതും ആയിക്കൊള്ളട്ടെ... ഇത്തരം കുറ്റകൃത്യം ചെയ്യുന്നവർക്ക് സർക്കാർ ഉചിതമായ മറുപടി നൽകേണ്ട സമയമാണിതെന്നും ജയ ബച്ചൻ പാർലമെന്റിൽ പറഞ്ഞു.

 

ഒപ്പം കൊലപാതകത്തെ രാജ്യസഭ ഒന്നടങ്കം അപലപിച്ചു. സംഭവം സമൂഹത്തിനും മൂല്യവ്യവസ്ഥയ്ക്കും അപമാനമാണെന്ന് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു വിശേഷിപ്പിച്ചു. 

ബലാത്സംഗം ചെയ്യുന്നവരോട് ഒരു ദയയും കാണിക്കേണ്ടതില്ല. പുതിയ ബില്ല് കൊണ്ടുവരുന്നില്ല. എന്നാല്‍ രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്. ഇത് മുളയിലേ നുള്ളി കളയേണ്ടതാണ്.

 

ഇപ്പോ തന്നെ നമ്മള്‍ ഏറെ വൈകി. ഇനി താമസിക്കരുതെന്നും വെങ്കയനായിഡു പറഞ്ഞു. മാത്രമല്ല സ്ത്രീകള്‍ക്കുനേരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ പാര്‍ട്ടിഭേദമില്ലാതെ എം.പിമാര്‍ ശക്തമായ ഭാഷയില്‍  നിലപാട് വ്യക്തമാക്കി.

 

ഒരു സര്‍ക്കാരോ അല്ലെങ്കില്‍ നേതാവോ ഇത്തരമൊരു സംഭവം തങ്ങളുടെ സംസ്ഥാനത്ത് നടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. വാര്‍ത്തയാക്കി മാത്രം ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. ഇത്തരം പ്രവൃത്തികളെ ഉന്മൂലനം ചെയ്യാന്‍, ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ നമ്മള്‍ ഒരുമിച്ച് നിലപാടെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

 

 കൈകാര്യം ചെയ്യാന്‍ ജനങ്ങള്‍ക്കു വിട്ടുകൊടുക്കണം. ശരിയായതും കൃത്യവുമായ ഉത്തരം സര്‍ക്കാര്‍ നല്‍കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്ന സമയമാണിതെന്ന് ഞാന്‍ കരുതുന്നു,”ജയ ബച്ചന്‍ പറഞ്ഞു. കുറ്റവാളികളോട് ഒരു ദയയും പാടില്ലെന്ന് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.

మరింత సమాచారం తెలుసుకోండి: