കാവിയെ മുറുകെ പിടിച്ചു പിന്നെയും കാവി പ്രേമികൾ.  വിടാതെ പിന്തുടരുകയാണ് കാവി സ്നേഹികൾ. കഴിഞ്ഞ ദിവസമാണ് യോ​ഗി ആദിത്യനാഥിനെതിരെ കാവി പരാമർശവുമായി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി എത്തിയത്.

 

 

എന്നാൽ ഇപ്പോൾ  പ്രിയങ്ക ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയും എത്തിയിട്ടുണ്ട്. പ്രിയങ്ക ​ഗാന്ധി വ്യാജ ​ഗാന്ധിയാണെന്നും അതിനാൽ കാവി എന്താണെന്ന് അവർക്ക് മനസിലാക്കാൻ സാധിക്കില്ലെന്നുമുള്ള പ്രസ്താവനയാണ് നിരഞ്ജൻ ജ്യോതി പറഞ്ഞത്. അവരുടെ പേരിലെ ഗാന്ധിയെ മാറ്റി  ‘ഫിറോസ് പ്രിയങ്ക’ എന്നാക്കണമെന്നും നിരഞ്ജന്‍ ജ്യോതി കൂട്ടിച്ചേർത്തു.

 

 

കുറ്റവാളികൾക്കെതിരെ കർശന നടപടികൾ എടുക്കുന്നതിനാലാണ് പ്രിയങ്ക ​ഗാന്ധി, യോ​ഗി സർക്കാരിനെതിരെ  പ്രശ്നമുണ്ടാക്കുന്നത്. കലാപകാരികളുടെ പിന്നില്‍ താനാണോയെന്ന് പ്രിയങ്ക വ്യക്തമാക്കണമെന്നും നിരഞ്ജന്‍  ജ്യോതി ആവശ്യപ്പെട്ടു. 

 

 

കാവിയെ  കുറിച്ച് പ്രിയങ്ക കൂടുതൽ പഠിക്കേണ്ടതായിട്ടുണ്ടെന്നും  കേന്ദ്രമന്ത്രി പറയുകയുണ്ടായി. കാണുന്നതെല്ലാം വ്യാജമാണെന്ന് കരുതുന്ന ഒരു തരം രീതിയിന്മേലാണ് യോ​ഗി ആദിത്യനാഥിനെതിരെ  ഇങ്ങനെ  വിമർശിച്ചതെന്നും അവർ കൂട്ടി ചേർത്തു. തുടർന്ന് കാവ്യയെ വാനോളം പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. 

 

 

കാവി എന്നത് അറിവിന്റെയും ഒരുമയുടെയും അടയാളമാണ്’ സാധ്വി നിരഞ്ജന്‍ ജ്യോതി പറഞ്ഞു. നിരപരാധികളെയും പൊലീസുകാരെ കല്ലെറിയുന്നവരെയും ശിക്ഷക്കണോ വേണ്ടയോ എന്ന് പ്രിയങ്ക ​ഗാന്ധി പറയണമെന്നും, സിഎഎ വിരുദ്ധ പ്രക്ഷോഭകരോട് തെരുവിലിറങ്ങാന്‍ പ്രിയങ്കയാണ് ആവശ്യപ്പെട്ടതെന്നും സാധ്വി നിരഞ്ജന്‍ ജ്യോതി പറഞ്ഞു.

 

 

കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തിലാണ് യോഗി ആദിത്യനാഥിനെതിരെ പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്.  ഇതിന് പിന്നാലെ യോ​ഗി ആദിത്യനാഥ് രം​ഗത്തെത്തിയിരുന്നു.

 

 

ഒരു സന്യാസിയുടെ പൊതുജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തെ ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ ശിക്ഷിക്കപ്പെടുമെന്നും, രാഷ്ട്രീയം പാരമ്പര്യമായി ലഭിച്ചവര്‍ക്കും പ്രീണന രാഷ്ട്രീയം പിന്തുടരുന്നവര്‍ക്കും സേവനം എന്ന ആശയം  മനസ്സിലാകാന്‍ ബുദ്ധിമുട്ടാണെന്നും ‌യോ​ഗി പറഞ്ഞിരുന്നു. 

 

 

എന്തായാലും കാവി ഒരു സംഭവം തന്നെ എന്നതിലുപരി ഒരു തരം  വികാരമാണെന്നുള്ളതിൽ ഇപ്പോൾ സംശയം മാറി കഴിഞ്ഞിരിക്കുകയാണ്.

మరింత సమాచారం తెలుసుకోండి: