ദേശീയ പൗരത്വ പട്ടിക നിലവിൽ വന്നതിനു ശേഷം നിരവധി പ്രശ്‌നങ്ങളാണ് രാജ്യത്ത് നടന്ന് കഴിഞ്ഞതും, നടന്നു കൊണ്ടിരിക്കുന്നതും. എന്നാൽ ഈ പ്രശനങ്ങൾക്ക് യാതൊരു വിധ  മാറ്റങ്ങളും സംഭവിക്കുന്നില്ല എന്നത്  വാസ്തവമാണ്‌.ഇതിന്റെയടിസ്ഥാനത്തിൽ  രാജ്യത്ത് എന്‍.ആര്‍.സി നടപ്പാക്കിയാല്‍ എട്ട്‌കോടി ജനങ്ങള്‍ പട്ടികയ്ക്ക് പുറത്താകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.  അവരൊക്കെ എങ്ങോട്ട് പോകും ?

 

 

 

     എന്ന ഒരു ചോദ്യം ഉന്നയിച്ചിരിക്കുകയാണ് എ.ഐ.എം.ഐ.എം അസദുദ്ദിന്‍ ഉവൈസി. കൂടാതെ  ദേശിയ ജനസംഖ്യാ പട്ടികയില്‍, കേരളം സ്വീകരിച്ച, സമീപനമാണ് വേണ്ടതെന്നും, ഇദ്ദേഹം കൂട്ടി ചേർത്തു. ടാഡയെക്കാളും പോട്ടയെക്കാളും ഭീകരമാണ് എന്‍.ആര്‍.സിയും എന്‍.പി.ആറെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

 

 

 

    മുസ്‌ലിങ്ങള്‍ക്കും ദളിതര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രമല്ല രാജ്യത്തെ എല്ലാ ദരിദ്രര്‍ക്കുമെതിരാണിത് എന്നും അദ്ദേഹം പറഞ്ഞു.ഇതോടൊപ്പം തന്നെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗമോഹന്‍ റെഡ്ഡിയോട് ദേശീയ ജനസംഖ്യ പട്ടികയ്ക്ക് സ്റ്റേ കൊണ്ടുവരണമെന്നും ഒവൈസി ആവശ്യപ്പെട്ടു.

 

 

ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യത്തെ ജനസംഖ്യാ സെൻസസ് 1872 ലാണ് നടത്തിയത്. 1951 മുതൽ ഓരോ 10 വർഷത്തിലും ഒരു സെൻസസ് നടക്കുന്നു. [3] ഇന്ത്യയിലെ സെൻസസ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറലിന്റെയും സെൻസസ് കമ്മീഷണറുടെയും ഓഫീസാണ് നടത്തുന്നത്, ഇത് ഒരു ഫെഡറൽ സർക്കാർ നടത്തുന്ന ഏറ്റവും വലിയ ഭരണപരമായ ചുമതലയാണ്. 

 

 

 

 

 

 

 

 

 

2011 ലെ സെൻസസിലെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഏറ്റവും പുതിയ ജനസംഖ്യാ കണക്കുകൾ. [5] ഇന്ത്യയിൽ 641,000 ജനവാസമുള്ള ഗ്രാമങ്ങളാണുള്ളത്, മൊത്തം 72.2 ശതമാനം

 

 

 

    ഏപ്രില്‍ ഒന്നുമുതല്‍ തുടങ്ങാന്‍ പോകുന്ന എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് മുഖ്യമന്ത്രി റെഡ്ഡിയോട് അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ പിതാവ് രാജശേഖര്‍ റെഡ്ഡി ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം എന്‍.പി.ആര്‍ നിര്‍ത്തിവെക്കുമായിരുന്നു എന്നും ആദ്ദേഹം പറഞ്ഞു.എന്‍.പി.ആറും എന്‍.ആര്‍.സിയും തമ്മില്‍ വ്യത്യാസമില്ലെന്നും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

    എന്നാൽ ബി.ജെ.പിയുടെയും പ്രധാനമന്ത്രിയുടെയും സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെട്ട് എന്‍.പി.ആര്‍.നടപ്പാക്കാനാണ് മുഖ്യമന്ത്രിയുടെ ഉദ്ദേശ്യമെങ്കില്‍ തങ്ങളത് ബഹിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.എന്‍.ആര്‍.സിയില്‍ നിന്ന് പുറത്തായ മുസ്‌ലിങ്ങള്‍ അല്ലാത്ത 13 ലക്ഷം ആളുകള്‍ക്ക് സി.എ.എയുടെ പേര് പറഞ്ഞ് പൗരത്വം കൊടുക്കകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

మరింత సమాచారం తెలుసుకోండి: