നിലമ്പൂർ∙ ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽ ഇന്ന് 6 മൃതദേഹങ്ങൾ കണ്ടെടുത്തു. ഇനി കണ്ടെത്താൻ 13 പേർ. ഇതോടെ മരിച്ചവരുടെ എണ്ണം 46 ആയി. ഭൂഗർഭ റഡാർ ഉപയോഗിച്ചുള്ള തിരച്ചിലിൽ ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല. അതിനിടെ സൈന്യം തിരച്ചിൽ മതിയാക്കി മടങ്ങി. 

മണ്ണിനടിയിലേക്ക് അയച്ച സിഗ്നലുകൾ തിരികെ സ്വീകരിച്ച് വിശകലനം ചെയ്താണ് ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്നു മനസിലാക്കുക. എന്നാൽ ചെളി നിറഞ്ഞ മണ്ണിൽ ഭൂഗർഭ റഡാർ ഫലപ്രദമാകുമോ എന്നു വ്യക്തമല്ല.

ഉരുൾപൊട്ടലിൽ മരിച്ച സൈനികൻ വിഷ്ണുവിന്  സഹപ്രവർത്തകരും ബന്ധുക്കളും അന്ത്യാഞ്ജലി അർപ്പിച്ചു. അപകടം നടന്ന് 10 ദിവസമായ പശ്ചാത്തലത്തിൽ തിരച്ചിൽ മതിയാക്കി സൈന്യം മടങ്ങി. ദുരിത ബാധിതരെ പൂർണമായി പുനരാധിവസിപ്പിക്കുമെന്ന് ദുരന്ത സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി ജി.സുധാകരൻ ഉറപ്പ് നൽകി. 

మరింత సమాచారం తెలుసుకోండి: