നെടുമങ്ങാട്: പശ്ചിമഘട്ട മലനിരകളിൽ പുതിയ സസ്യം കണ്ടെത്തി. പൊൻമുടി വനമേഖലയിൽ അഗസ്ത്യമല ബയോസ്ഫിയർ റിസർച്ചിന്റെ ഭാഗമായാണ് കണ്ടെത്തൽ. "സൈസീജിയം പൊൻമുടിയാനം" എന്നാണ് നാമകരണം. പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക് ഗാർഡനിലെ സീനിയർ സയന്റിസ്റ്റായ ഡോ: എ.കെ ശ്രീകലയും, ഗവേഷണ വിദ്യർത്ഥികളായ ദിവ്യ.എസ്.പിള്ള, ആർ.അഖിൽ എന്നിവരും, ഡിഡിഗൽ ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫ: ഡോ: ആർ രാമസുബ്ബു, ഗവേഷക വിദ്യാർത്ഥി അഞ്ജന സുരേന്ദ്രൻ എന്നിവരും ചേർന്ന സംഘത്തിന്റേതാണ് കണ്ടെത്തൽ. ന്യൂസിലാന്റിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഫൈറ്റോടാക്സ് എന്ന രാജ്യാന്തര ജേണലിന്റെ മെയ് ലക്കത്തിൽ ഈ സസ്യത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഉണ്ട്.

మరింత సమాచారం తెలుసుకోండి: