മനുഷ്യാവകാശ പ്രവർത്തനത്തിലും ഗവേഷണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച ഒരാൾക്ക് നേരിടേണ്ടി വന്ന അനുഭവമാണ് ന്യൂസ് വാലറ്റ് നിങ്ങളോട് പങ്കുവെക്കുന്നത്. ഡൽഹിയിൽ ഒരു വീട് അന്വേഷിച്ചു നടന്നപ്പോഴുള്ള മരിയ സലീമിന്റെ അനുഭവമാണിത്. 2019 ഒക്ടോബർ മുതലാണ് അദ്ദേഹം ഡെൽഹിൽ വീട് അന്വേഷിച്ചു നടന്നത്. നിരർത്ഥകമാണെങ്കിലും ഇതൊരു പഠനപ്രക്രിയയാണെന്ന് പറഞ്ഞാണ് മരിയ സലിം അനുഭവം പങ്കുവെക്കുന്നത്.

 

 

    വീടുകൾ വാടകക്ക് നല്കാൻ ആഗ്രഹിക്കുന്ന ഉടമകൾ വാങ്ങാൻ വരുന്നവർ മുസ്ലീമാണെങ്കിൽ അവരോട് മുസ്ലീമാണെങ്കിൽ വീട് നൽകില്ലെന്ന് പറയുകയും അഥവാ ഇനി വീട് നോക്കുന്നത് വല്ല ബ്രോക്കർമാർ വഴി ആണെങ്കിൽ അവരുടെ കാളുകൾക്ക് മറുപടി നല്കാതിരിക്കുകയോ അല്ലെങ്കിൽ ബ്ലോക്ക് ചെയ്യുകയോ ചെയ്യുന്നു. ഇത് തന്റെ മാത്രം അനുഭവമല്ലെന്നും സമാനമായ അനുഭവം തന്റെ കൂട്ടുകാർക്കും ഉണ്ടായിട്ടുണ്ടെന്നും മരിയ സലിം വെളിപ്പെടുത്തുന്നു.

 

 

 

    ഇത് സംഭവിച്ചത് താൻ മുസ്ലീമാണെന്ന് തോന്നിക്കുന്ന ഒരു സൂചനയും തന്നിൽ ഇല്ലാത്തപ്പോഴായിരുന്നെന്നും അഥവാ എന്റെ ഏതെങ്കിലും സഹോദരി ഒരു ഹിജാബ് ധരിച്ചെത്തിയാൽ എന്തായിരിക്കും അവസ്ഥയെന്നുള്ളത് തനിക്ക് ചിന്തിക്കാൻ കഴിയുമെന്നും ഉടമകൾ അവളെ ഒന്ന് അകത്ത് കയറ്റുക പോലുമുണ്ടാവില്ലെന്നും മരിയ വ്യക്തമാക്കുന്നു. സെല്ലിൽ തന്നെ പല ഇടങ്ങളിലും വെച്ച തനിക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ചില സമയങ്ങളിൽ തനിക്ക് തന്റെ ഐഡന്റിറ്റി വരെ മാറ്റി പറയേണ്ടി വന്നിട്ടുണ്ടെന്നും മാറിയ പറയുന്നുണ്ട്.

 

 

    വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി നിരവധി തവണ മതപരമായ ഐഡന്റിറ്റി മറച്ചു  വെച്ച് കൊണ്ട് ക്യാബ് അഗ്രിഗേറ്റർ സേവനങ്ങളിൽ തന്റെ പേര് പോലും മാറ്റി പറയേണ്ടി വന്നിട്ടുണ്ടെന്നും മുഹമ്മദീയനാണോ എന്ന് ടാക്സി ഡ്രൈവർമാർ ചോദിക്കുന്ന സമയങ്ങളിൽ മരിയ എന്നുള്ള തന്റെ പേര് മാറ്റി മായ എന്ന് പറയേണ്ടി വന്നിട്ടുണ്ടെന്നും മരിയ കൂട്ടിച്ചേർക്കുന്നു.
ഇങ്ങനെ വാഹനങ്ങളിൽ പോലും ഇസ്ലാമായതിനാൽ അവഗണന നേരിടേണ്ടി വരുന്നത് ഏറെ വിഷമകരവും പ്രയാസമേറിയതുമാണെന്ന് പറയുന്നതിനൊപ്പം ജോലിയും മാറ്റ് കാര്യങ്ങളും കഴിഞ്ഞു വരുന്ന ഒരു പെൺകുട്ടിക്ക് ഇത്തരം സാഹചര്യം അഭിമുകീകരിക്കേണ്ടി വരുന്നത് വളരെ ബുദ്ധിമുട്ടുള്ളതാണെന്നും മരിയ ചൂണ്ടികാണിക്കുന്നു.

 

 

 

    തന്റെ സുരക്ഷെയെ കുറിച്ചോർത്ത് താൻ ഏറെ വിഷമിക്കുന്നുണ്ടെന്നും ഇത്തരത്തിലുള്ള വിവേചനം വിഷാദത്തിനിടയാക്കുന്നെന്നും മരിയ വ്യക്തമാക്കുന്നു.കൂടാതെ അന്തസ്സുള്ള ജീവിതം നയിക്കാൻ കഴിയാത്തതിൽ ഈ വിവേചനം തന്നെ രോഷാകുലയാക്കുന്നുവെന്നും മരിയ കൂട്ടിച്ചേർക്കുന്നു. തനിക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടെന്നും തൻ ജനിച്ചു വളർന്നത് ഒരു മുസ്‌ലിം ചേരിപ്രദേശത്താണെന്നും ഈ സാഹചര്യത്തിൽ നിന്നും മെച്ചപ്പെട്ടതും അടിസ്ഥാന സൗകര്യങ്ങൾ ഉള്ളതുമായ ഒരു സ്ഥലത്തേക്ക് പോവണമെന്നും തനിക്ക് ആഗ്രഹമുണ്ടെന്നും മരിയ പറയുന്നു.

 

 

 

    കൂടാതെ താൻ എവിടെ എത്തിപ്പെടാൻ ആഗ്രഹിക്കുന്നുവോ അവിടെ എത്തിപ്പെടാൻ തനിക്കു സാധിക്കുന്നില്ലെന്നും അതിന് കാരണം താൻ ആരാണെന്നുള്ളതും താൻ ഏതു മതത്തിൽ നിന്നുള്ള വ്യക്തിയാണ് എന്നുള്ളതാണെന്നും    മുസ്ലീമായതിനാൽ താൻ യോഗ്യയല്ലെന്ന് ആരൊക്കെയോ കരുതുന്നുണ്ടെന്നും മരിയ വ്യക്തമാക്കുന്നു. ഇതിനെല്ലാം മാറ്റം വരുമെന്നും മെച്ചപ്പെട്ട ഒരു ബോധം എല്ലാവരിലും ഉണ്ടാകുമെന്നും പ്രതീക്ഷയുണ്ടെന്നും മരിയ ഇതോടൊപ്പം പറയുന്നുണ്ട്.

 

 

 

     ചിലർ മാംസാഹാരികളായതിനാൽ ഇത്തരം പ്രശ്നം നേരിട്ടിട്ടുണ്ടെന്നും സംഗീതജ്ഞരായതിനാൽ ഇത്തരം പ്രശനം നേരിട്ടിട്ടുണ്ടെന്നും മരിയയോട് പറഞ്ഞിട്ടുണ്ട്. എന്നാൽ സംഗീതജ്ഞർക്ക് അവരുടെ ഗിറ്റാർ മറച്ചുപിടിച്ചു കൊണ്ടും മാംസാഹാരികൾക്ക് ഭക്ഷണ ശീലത്തെ കുറിച്ച് മാറ്റി പറഞ്ഞുകൊണ്ടും ഇത്തരം പ്രശനങ്ങളെ മറികടക്കാൻ കഴിയും. എന്നാൽ മുസ്‌ലിം എന്ന നിലയിൽ തനിക്ക് തന്റെ വ്യക്തിത്വം മറക്കാൻ കഴിയില്ലെന്നും തന്റെ പേര് മരിയ സലിം ആണെന്നും അതെപ്പോഴും അങ്ങനെ തന്നെ ആയിരിക്കുമെന്നും മരിയ തുറന്നു പറയുന്നു.

మరింత సమాచారం తెలుసుకోండి: