ഒരു കുടുംബത്തെ ഊര് വിലക്കി ലത്തീൻ  പള്ളി കമ്മിറ്റി. അടിമലത്തുറയിൽ, ഭൂമി കച്ചവടം അടക്കം വൈദികന്‍റെ നടപടികളെ ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളി കുടുംബത്തെയാണ് ഊര് വിലക്കിയത്.

 

 

     വൈദികനോട് കയർത്തതിന് കുടുംബം ഒരു ലക്ഷം പിഴ നൽകണമെന്നാണ് കമ്മിറ്റിയുടെ ശാസന. പരാതിക്കാരിയായ ഉഷാറാണിയും കുടുംബവും,ഇപ്പോൾ നഗരത്തിലെ ലോഡ്ജിലാണ് താമസം.

 

 

  ജനിച്ച് വളർന്ന അടിമലത്തുറ ഇന്ന് ഉഷാറാണിക്ക് ഒരു പേടിസ്വപ്നമാണ്.32 വർഷമായി  താമസിച്ച് പോന്ന വീട്ടിൽ ഇനി താമസയ്‌ക്കാൻ സാധിക്കില്ലേയെന്നാണ് ഉഷ റാണിയുടെയും, കുടുംബത്തിന്റെയും  ആശങ്ക.ഇടവക വികാരിയായ മെൽബിൻ സൂസ കൈകൊണ്ട നടപടികളിൽ വിയോജിപ്പുകൾ പ്രകടിപ്പിച്ചതോടെയാണ് ഉഷാറാണിക്കും കുടുംബത്തിനും ഈ അവസ്ഥ ഉണ്ടയാതെന്നാണ് അവർ പറയുന്നത്.

 

 

 

    ചെറിയമ്മയും ഇടവകാംഗവുമായ മേഴ്സിയുടെ അർബുദ രോഗ ചികിത്സക്ക് സഹായം ചോദിച്ചതോടെയാണ് എല്ലാം അതിരു വിട്ടത്.

 

 

 

       ഇതേ തുടർന്ന് ഈ കുടുംബം വിഴിഞ്ഞം സ്റ്റേഷനിലും സഭാ നേതൃത്വത്തിനും പരാതി നൽകി.എന്നാൽ യാതൊരു തുടര്നടപടികളും ഇതിനോടനുബദ്ധിച്ച്‌ അധികാരികൾ കൈകൊണ്ടിട്ടുമില്ല.തുറയിലെ എല്ലാ കാര്യവും  തീരുമാനിക്കുന്നത് വൈദീകനെന്നാണ് ഉഷാറാണി പറയുന്നത്. എന്നാൽ ഉഷാറാണി വൈദികനെ ആക്രമിച്ചു എന്നാണ് വൈദികൻ പറയുന്നത്.

 

 

 

     ഇതിനോടാണ് ഇതിനോടനുബന്ധിച്ചു വൈദികനും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഊര് വിലക്കും ,രോഗാവസ്ഥയും, കുഞ്ഞുങ്ങളുടെ ദുരിതവും, ഒക്കെ ആയി ഉഷാറാണിയും, കുടുംബവും, നട്ടംതിരികയാണിപ്പോൾ. എന്നാൽ അടിമല  തുറ ഗ്രാമം ഇപ്പോൾ നിരവധി പ്രശനങ്ങളാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. #

 

 

 

 

    ഒരു വിഭാഗം പള്ളിക്കും, ഇടവകയ്‌ക്കെതിരായും,മറു വിഭാഗം, മറ്റു ചില ആവശ്യങ്ങൾക്കായും നിലനിൽക്കുന്നു. സർക്കാർ നടപടികൾ, പള്ളികമ്മിറ്റി, സ്വന്തം ഇഷ്ട് പ്രകാരം നടത്തുന്നു, എന്ന ആരോപണവും, ഇതിനോടകം ഉയരുന്നുണ്ട്.

మరింత సమాచారం తెలుసుకోండి: