സ്ത്രീകൾക്ക് നേരെയുള്ള,  ബലാത്സംഗം പ്രതിരോധിക്കാൻ, സിനിമാ സംവിധായകന്റെ, മാർഗനിർദേശങ്ങൾ. തെലങ്കാനയിൽ യുവ മൃഗഡോക്ടറെ, ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കി, കൊലപ്പെടുത്തിയ സംഭവത്തിനെതിരെ, നിരവധി പേർ, രംഗത്ത് വരുന്നതിനിടെയാണ്,  വിവാദ പരാമർശവുമായി, സിനിമാ സംവിധായകനും, രംഗത്ത് എത്തിയത്. 

 

ഡാനിയേൽ ശ്രാവൺ, എന്ന സംവിധായകനാണ്, കക്ഷി. സ്ത്രീകൾ, കൈയിൽ എപ്പോഴും, കോണ്ടം കരുതണമെന്നും, പുരുഷന്മാർ, ബലാത്സംഗം ചെയ്യാൻ ശ്രമിച്ചാൽ, വഴങ്ങി കൊടുക്കണമെന്നും, ഡാനിയൽ ശ്രാവൺ, തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ, പറഞ്ഞു.ഡാനിയൽ ശ്രവന്റെ പ്രസ്താവനക്കെതിരെ, നിരവധി പേർ ട്വിറ്ററിലൂടെയും, ഫേസ്ബുക്കിലൂടെയും, പ്രതികരിച്ചു. കോണ്ടം കൈയ്യിൽ ഉള്ള സ്ത്രീകൾ, ബലാത്സംഗം ചെയ്യാൻ സമ്മതിച്ചാൽ, പുരുഷന്മാർ അക്രമം നടത്തില്ലെന്നും, ഡാനിയൽ ശ്രാവൺ നിർദേശിച്ചു. 

 

നിർഭയ ആക്ട് കൊണ്ടോ, മറ്റ് ആക്റ്റുകൾ കൊണ്ടോ, രാജ്യത്ത് ഒന്നും സംഭവിക്കില്ലെന്നും, ഡാനിയൽ ശ്രാവൺ കൂട്ടിച്ചേർത്തു. ഡാനിയൽ ശ്രാവന്റെ സിനിമകൾക്കെതിരെയും, ചിന്താഗതിക്കെതിരെയും, നിരവധി പേരാണ്, ട്വിറ്ററിലൂടെ പ്രതികരണവുമായി, പ്രത്യക്ഷപ്പെട്ടത്.

 

ബലാത്സംഗം പാപമല്ല. എന്നാൽ കൊലപാതകം, കുറ്റകരമാണ്. അത് ഒഴിവാക്കണമെങ്കിൽ, ബലാത്സംഗം ചെയ്യുന്നവരുടെ ആഗ്രഹത്തിന്, സ്ത്രീകൾ വഴങ്ങുക മാത്രമാ,ണ് പരിഹാരമെന്നും, ഡാനിയൽ ശ്രാവൺ പറഞ്ഞു .18 വയസിന് മുകളിലുള്ള പെൺകുട്ടികളെ, ബലാത്‌സംഗത്തെ കുറിച്ച്, ബോധവതികളാക്കണം.

 

 

വനിതാസംഘടനകളും, സമൂഹവുമാണ്, ഇത്തരം ക്രൂര കൃത്യങ്ങളുടെ, ഉത്തരവാദികൾ.വീരപ്പനെ കൊന്നാൽ, കള്ളക്കടത്ത് ഇല്ലാതാകുമെന്നും, ലാദനെ കൊന്നാൽ,  ഭീകരവാദം ഇല്ലാതാകുമെന്നും, പറയുന്നത് പോലെയാണ്, ബലാത്സംഗം ചെയ്യുന്നവരെ, കുറ്റക്കാരായി കാണുന്നതെന്നും, ഡാനിയൽ ശ്രാവൺ കൂട്ടിച്ചേർത്തു.

 

 

എന്നാൽ, ഫേസ്ബുക് പോസ്റ്റ് വിവാദമായതോടെ, കക്ഷി അത് പിൻവലിക്കുകയും, ചെയ്തു. ഇതേ തുടർന്ന്, ശ്രാവൺ മാപ്പ് പറഞ്ഞെങ്കിലും, സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ്, സംവിധായകനെതിരേ, ഉയരുന്നത്. ഒപ്പം ബലാത്സംഗം, കേവലം കുറ്റകൃത്യം മാത്രമല്ലെന്നും,,  കൊലപാതകം തന്നെയാണെന്നും, ഗായിക ചിന്മയി ശ്രീപദയും, ,മറ്റ് ട്വിറ്റർ  ഉപയോക്താക്കളും ട്വിറ്ററിലൂടെ പ്രതികരിക്കുകയുമുണ്ടായി.

మరింత సమాచారం తెలుసుకోండి: